സിംഗപ്പൂരിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് ഒരു ഫുഡ് ഡെലിവറി; സാഹസത്തിനു മുതിർന്ന് മാനസ ഗോപാൽ -VIDEO

ഉപയോക്താക്കളുടെ സംതൃപ്തിക്കായി ഏതറ്റം വരെയും പോകാൻ തയാറായ ഒരു സ്ത്രീയുടെ കഥയാണിത്. അന്റാർട്ടിക്കയിലെ കസ്റ്റമർക്കായി ഭക്ഷണമെത്തിക്കാനാണ് അവർ വലിയ സാഹസത്തിന് മുതിർന്നത്. സിംഗപ്പൂരിൽ നിന്നാണ് ഭക്ഷണമെത്തിക്കാൻ അന്റാർട്ടിക്കയിൽ എത്തിയത് എന്നതും ഓർക്കണം. നാല് ഭൂഖണ്ഡങ്ങളിലൂടെ 30,000 കി.മി താണ്ടിയാണ് മാനസ ഗോപാൽ അന്റാർട്ടിക്കയിലെത്തിയത്. ത്രസിപ്പിക്കുന്ന തന്റെ യാത്രയുടെ വിഡിയോ മാനസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.

ഫുഡ്പാക്കറ്റും കൈയിലേന്തിയാണ് ഇക്കണ്ട ദൂരമത്രയും അവർ യാത്രചെയ്തത്. സിംഗപ്പൂരിൽ നിന്ന് തുടങ്ങി ഹാംബർഗിലുടെ ബ്വേനസ് ഐറിസും കടന്ന് ആണ് അർജന്റീനയിലെ റിസോർട്ട് നഗരമായ ഉഷ്വായിയും പിന്നിട്ട് അന്റാർട്ടിക്കയിലെത്തി. പറയും പോലെ യാത്ര അത്ര സുഗമമായിരുന്നില്ല. കനത്ത മഞ്ഞുവീഴ്ചയുള്ള ദുർഘടം നിറഞ്ഞ വഴികളാണ് കാത്തിരുന്നത്. ഈ പ്രതിസന്ധികളൊക്കെ താണ്ടി ആകാംക്ഷയോടെ കാത്തിരുന്ന കസ്റ്റമർക്ക് ഭക്ഷണമെത്തിച്ചപ്പോൾ മാനസയുടെ മുഖത്ത് തെളിഞ്ഞ ചാരിതാർഥ്യവും വിഡിയോയിൽ കാണാം.


Full View

പോസ്റ്റിനു താഴെ അവർ ഇങ്ങനെ കുറിച്ചു. ഇന്ന് സിംഗപ്പൂരിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പ്രത്യേക ഫുഡ് ഡെലിവറിയായിരുന്നു. എല്ലാ ദിവസവും നിങ്ങൾക്ക് ഇത്തരത്തിലുള്ള സാഹസം ചെയ്യാൻ കഴിയില്ല. 38,000 ആളുകളാണ് വിഡിയോ കണ്ടത്. നിരവധി പേർ കമന്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, 2021ൽ അന്റാർട്ടിക്കയിലേക്ക് പോകാനായി ഫണ്ട് സമാഹരിക്കാനായി പാടുപെട്ട കാര്യവും മാനസ പറയുന്നുണ്ട്.

Tags:    
News Summary - woman makes the world's longest food delivery from singapore to antarctica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.