ആംബുലൻസ്​ വളയം ഇനി ദീപമോളുടെ കൈയിൽ ഭദ്രം

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ല്‍ 108 ആം​ബു​ല​ന്‍സ് ശൃം​ഖ​ല​യി​ലെ ആ​ദ്യ വ​നി​ത ഡ്രൈ​വ​റാ​യി ​ദീ​പ​മോ​ൾ ചു​മ​ത​​ല​യേ​റ്റു. മ​ന്ത്രി വീ​ണ ജോ​ര്‍ജ് താ​ക്കോ​ല്‍ കൈ​മാ​റി. വ​ലി​യൊ​രു സ്വ​പ്നം സാ​ക്ഷാ​ത്​​ക​രി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ദീ​പ​മോ​ള്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി​യ​ത്.

സ്വ​പ്നം സാ​ക്ഷാ​ത്​​ക​രി​ക്കാ​ന്‍ യ​ത്​​നി​ച്ച മ​ന്ത്രി​യോ​ടും മ​റ്റെ​ല്ലാ​വ​രോ​ടും ദീ​പ​മോ​ള്‍ ന​ന്ദി പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​യി​ലും ക​നി​വ് 108 ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍മാ​രാ​യി വ​നി​ത​ക​ളെ നി​യ​മി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

'സ്ത്രീ​ക​ള്‍ക്ക് ക​ഴി​യി​ല്ല' എ​ന്ന് പ​റ​ഞ്ഞ് മാ​റ്റി നി​ര്‍ത്തു​ന്ന മേ​ഖ​ല​ക​ളി​ല്‍കൂ​ടി ഇ​ഷ്ട​മു​ള്ള സ്ത്രീ​ക​ള്‍ക്ക് ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം ഒ​രു​ക്കു​ക എ​ന്ന​തു​കൂ​ടി​യാ​ണ് ല​ക്ഷ്യം. ദീ​പ​മോ​ള്‍ എ​ല്ലാ​വ​ര്‍ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ. ​ജോ​യ്, ജി.​വി.​കെ. ഇ.​എം.​ആ​ര്‍.​ഐ സം​സ്ഥാ​ന ഓ​പ​റേ​ഷ​ന്‍സ് മേ​ധാ​വി ശ​ര​വ​ണ​ന്‍ അ​രു​ണാ​ച​ലം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - women ambulance driver deepa mol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.