ഷാര്‍ജയിൽ കുട്ടികളുടെ വായനാമേള

ഷാര്‍ജയില്‍ കുട്ടികളുടെ വായനാ മേളക്ക് തുടക്കം. ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ നടക്കുന്ന എട്ടാമത് കുട്ടികളുടെ വായനാമേള പത്ത് ദിവസം നീണ്ടുനിൽക്കും. 15 രാജ്യങ്ങളില്‍ നിന്നുള്ള 130 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. നല്ലപുസ്തകങ്ങളിലൂടെ കുട്ടികളുടെ വായനാ സംസ്‌കാരം തിരിച്ചു പിടിക്കാനുള്ള ബോധപൂര്‍വമായ നീക്കംമാണിതെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് പറഞ്ഞു.

ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസ്മിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പ്രധാന പവലിയനുകളില്‍ ഷാര്‍ജ കിരീടാവകാശി സന്ദര്‍ശനം നടത്തി. ഉദ്ഘാടന ദിവസം തന്നെ ധാരാളം കുരുന്നുകളാണ് മേള നഗരിയില്‍ എത്തിച്ചേര്‍ന്നത്.

പുസ്തക മേളക്കു പുറമെ കുട്ടികളില്‍ വൈജ്ഞാനിക അവബോധം പകരാനുതകുന്ന നിരവധി സംവിധാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സൗരോര്‍ജ തിയറ്റര്‍, ചന്ദ്രനിലേക്കുള്ള മടക്കം, ബഹിരാകാശ യാത്ര ഉള്‍പ്പെടെയുള്ള പവലിയനുകള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കും. യു.എ.ഇ വായനാവര്‍ഷം ആചരിക്കുന്ന വേളയില്‍ വിരുന്നത്തെിയ മേള കുട്ടികള്‍ക്ക് ആഹ്‌ളാദകരമായ അനുഭവമായി മാറുമെന്ന് മേളയുടെ പ്രധാന സംഘാടകരില്‍ ഒരാളായ മോഹന്‍ കുമാര്‍ പറഞ്ഞു.

മേളയുടെ ഭാഗമായി നിത്യവും കുട്ടികള്‍ക്കായുള്ള വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. മേള ഏപ്രില്‍ 30ന് അവസാനിക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT