പുഴയും കടലും അരുവികളുമായി എന്നും ജലത്തെ എഴുത്തുജീവിതത്തിെൻറ വറ്റാത്ത സ്രോതസ്സ ായി കൂടെനിർത്തിയ എഴുത്തുകാരന് 62ാം വയസ്സിൽ രാജ്യത്തിെൻറ പരമോന്നത സാഹിത്യ പുരസ് കാരം. പത്തോളം നോവലുകളെഴുതി സാഹിത്യ ലോകത്ത് ചിരപ്രതിഷ്ഠ നേടിയ അമിതാവ് ഘോഷിെൻ റ അതേ തൂലിക സാംസ്കാരിക ജീവിതത്തെയും നിരന്തര രചനകളിൽ അടയാളപ്പെടുത്തിയാണ് ആദ രിക്കപ്പെടുന്നത്.
ലോകം മുഴുക്കെ എഴുത്തുസപര്യയുമായി കറങ്ങിനടന്നപ്പോഴും കേരളത്തെയും അദ്ദേഹം ഹൃദയത്തോടു ചേർത്തുവെച്ചു. ഓക്സ്ഫഡിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് സ്വസ്ഥമായ ഗവേഷണത്തിനുള്ള സ്ഥലം എന്നനിലക്ക് അമിതാവ് ഘോഷ് കേരളത്തിലെത്തിയത്. ഒരു വർഷത്തോളം തിരുവനന്തപുരത്തുണ്ടായിരുന്നു. ഏറ്റവുമധികം ആസ്വദിച്ച ദിനങ്ങളാണെന്നാണ് അതേക്കുറിച്ച് അദ്ദേഹം പറയാറ്. അടൂർ ഗോപാലകൃഷ്ണെൻറ സിനിമകളും ഒ.വി. വിജയെൻറ കൃതികളുമാണ് അമിതാവ് ഘോഷിന് ഏറെ ഇഷ്ടം.
സമകാലിക ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരന്മാരിൽ പ്രമുഖൻ. 1956ൽ ബംഗാളിൽ ജനിച്ച അമിതാവ് ഘോഷ് ഇംഗ്ലീഷ് നോവലുകളിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്തമായ ഡ്യൂൺ സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹി സർവകലാശാലയിലെ പഠനത്തിനുശേഷം ഒാക്സ്ഫഡിൽനിന്ന് സോഷ്യൽ നരവംശശാസ്ത്രത്തിൽ േഡാക്ടറേറ്റ് കരസ്ഥമാക്കി. കുറച്ചുകാലം ഇന്ത്യൻ എക്സ്പ്രസിൽ പത്രപ്രവർത്തകൻ. തിരുവനന്തപുരത്തെ സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിൽ ഫെലോ ആയി പ്രവർത്തിച്ചിട്ടുണ്ട്. 1986ൽ പുറത്തിറക്കിയ ‘ദ സർക്കിൾ ഒാഫ് റീസൺ’ ആണ് ആദ്യനോവൽ.
ഫ്രാൻസിലെ ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ‘ദ പ്രിക്സ് മെഡിസിസ് എട്രാൻജെറ’, മികച്ച ശാസ്ത്ര നോവലിനുള്ള ആർതർ സി. ക്ലാർക്ക് അവാർഡ്, മികച്ച നോവലിനുള്ള ക്രോസ്വേഡ് ബുക്ക് അവാർഡ്തുടങ്ങി ഒേട്ടറെ ദേശീയ-അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
സീ ഒാഫ് പോപ്പീസ് മാൻ ബുക്കർപ്രൈസിനുള്ള ചുരുക്കപ്പട്ടികയിലും (2008) ‘റിവർ ഒാഫ് സ്മോക്’ മാൻ ബുക്കർ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിലും (2012) ഇടംനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.