കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത എഴുത്തുക ാരൻ ആനന്ദിനെ ശാരീരികാസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു.
ഹോട്ടൽ അസ്മ ടവറിൽ ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ ജീവനക്കാരെൻറ സമയോചിത ഇടപെടലിലൂടെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയസംബന്ധമായ തകരാർ കണ്ടെത്തിയതിനാൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
മുംബൈയിൽനിന്ന് മകനും ഡൽഹിയിൽനിന്ന് ഭാര്യയും ആശുപത്രിയിലെത്തി. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ജനുവരി 10നാണ് ആനന്ദ് എത്തിയത്. വിവിധ സെഷനുകളിൽ സംസാരിച്ച അദ്ദേഹം മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.