കാസർകോട്: ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാ നത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടത്തിയ പ്രസംഗത്തിനിടെ ദലിത് വിരു ദ്ധ പരാമർശം നടത്തിയതിന് കാഞ്ഞങ്ങാട് സ്വദേശി ബാലകൃഷ്ണെൻറ പരാതിപ്രകാരം സന്തോഷ് ഏച്ചിക്കാനത്തിനെതിരെ േഹാസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം.
ഇതേത്തുടർന്ന് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിയുടെ ചുമതലവഹിക്കുന്ന ജില്ല ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി എം. പ്രദീപ് കുമാറിെൻറ മുമ്പാകെ ശനിയാഴ്ച രാവിലെ 11ന് ഹാജരായ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് രേഖപ്പെടുത്തി കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് വിട്ടയച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജാമ്യകാലയളവിൽ പട്ടികജാതി-വർഗ വിഭാഗത്തെ അധിക്ഷേപിക്കുന്നതരത്തിലുള്ള പരാമർശങ്ങൾ നടത്താൻപാടില്ലെന്നും കോടതി നിർദേശിച്ചു. പണവും പ്രശസ്തിയും വന്നാൽ ചില അവർണർ സവർണരാകുമെന്നായിരുന്നു സന്തോഷിെൻറ വിവാദ പരാമർശം. പട്ടികജാതി-വർഗ നിയമമനുസരിച്ചാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.