മെൽബൺ: ചെറു വാട്സ്ആപ് ടെക്സ്റ്റുകളിലൂടെ തടവറയിൽനിന്നു ഒരു പുസ്തകം പിറക്കുന്നു. തടവിൽ ഇട്ട രാജ്യം തന്നെ ഉന്നത പുരസ്കാരത്തിലൂടെ ആ പുസ്തകം അംഗീകരിക്കുന്നു. പാപ്വന്യൂഗിനി ദ്വീപിൽ തടവിലടക്കപ്പെട്ട കുർദിഷ് മാധ്യമപ്രവർത്തകൻ എഴുതിയ പുസ്തകത്തെ തേടിയാണ് ആസ്ട്രേലിയയിലെ ഏറ്റവും വിലപിടിപ്പുള്ള സാഹിത്യ പുരസ്കാരം എത്തിയത്. ഇറാനിൽനിന്ന് ആസ്ട്രേലിയയിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെ ദ്വീപിൽ തടവിലാക്കപ്പെട്ട ബെഹ്റൂസ് ബൂചാനി രചിച്ച ‘നോ ഫ്രണ്ട് ബട്ട് ദ മൗണ്ടൈൻസ്; റൈറ്റിങ് ഫ്രം മാനുസ് പ്രിസൺ’ എന്ന പുസ്തകത്തിനാണ് 72,600 ഡോളറിെൻറ(ഏകദേശം 51,75,254 രൂപ) ‘വിക്ടോറിയൻ പ്രൈസ്’ പുരസ്കാരം ലഭിച്ചത്. 2013 മുതൽ പാപ്വന്യൂഗിനിയിലെ മാനുസ് ദ്വീപിൽ തടവുകാരനായിരുന്നു ബൂചാനി. നോവലിതര വിഭാഗത്തിലും മികച്ച കൃതിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ മറ്റൊരു 25,000 ഡോളർകൂടി ഇദ്ദേഹത്തിന് ലഭിക്കും.
പുരസ്കാരം ബൂചാനിയുടെ അസാന്നിധ്യത്തിൽ പരിഭാഷകനായ ഒമിഡ് തോഫിഗൻ ഏറ്റുവാങ്ങി. ബൂചാനി തെൻറ ഫോണിലെ വാട്സ് ആപിലൂടെ ചെറു മെസേജുകൾ ആയി ഒമിഡിന് അയച്ചു കൊടുത്തവയാണ് ഒടുവിൽ പുസ്തക രൂപത്തിലായത്. അഞ്ചു വർഷത്തിലേറെ സമയം എടുത്താണ് ഒമിഡ് ഇൗ തടവറ ജീവിതം പകർത്തിയത്. ബൂചാനിയെ താമസിപ്പിച്ചിരുന്ന ക്യാമ്പ് കോടതിയുത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം അടച്ചുപൂട്ടുകയും അഭയാർഥികൾക്ക് ദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്ന് ഉത്തരവിടുകയും െചയ്യുന്നതുവരെ തുടർന്നു.
600റോളം അഭയാർഥികൾ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്. തീർത്തും വിരുദ്ധങ്ങളായ മാനസികാവസ്ഥയിലൂടെയായിരുന്നു തടവറയിൽ കഴിഞ്ഞ വർഷങ്ങളിൽ കടന്നുപോന്നത്. പീഡിപ്പിക്കപ്പെടുന്ന നിരപരാധികൾ ആയ മനുഷ്യരുടെ അവസ്ഥ ആസ്ട്രേലിയയിലെയും ലോകത്തിലെയും ആളുകൾക്കു മുന്നിലേക്ക് എത്തിക്കുക എന്നതായിരുന്നു തെൻറ ലക്ഷ്യമെന്നും ബൂചാനി പ്രതികരിച്ചു. ‘ഞങ്ങളെപ്പോലുള്ളവരുടെ അവസ്ഥ ലോകം കാണെട്ട. ഇൗ ബാർബറിക് സമ്പ്രദായത്തിനെതിരെ മാറ്റം കൊണ്ടുവരെട്ട -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.