തിരുവനന്തപുരം: കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തിെൻറ പുസ്തകം’ ഈ കാലഘട്ടത്തിെൻറ രചനയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി ‘ദൈവത്തിെൻറ പുസ്തകം’ എന്ന ഗ്രന്ഥത്തെക്കുറിച്ച് നിയമസഭാ മെംബേഴ്സ് ലോഞ്ചില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തിെൻറ ബഹുസ്വരതയെ അംഗീകരിക്കുന്നതിനുള്ള വൈമനസ്യത്തിന് എതിരായ പ്രതിരോധമാണ് ഈ പുസ്തകം. സവിശേഷമായ സാംസ്കാരിക സമത്വം ഇതിലുണ്ട്. അവിശ്വസനീയമായ മതസൗഹാർദം പുസ്തകം മുേന്നാട്ടുവെക്കുന്നു. സമഗ്രമായ പലതരം വിജ്ഞാനങ്ങള്‍ സാഹിത്യകൗതുകം ചോരാതെ വായനക്കാരിലെത്തിക്കുകയെന്ന വെല്ലുവിളി സ്വീകരിച്ച എഴുത്തുകാരനാണ് കെ.പി. രാമനുണ്ണിയെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.എം. അനിൽ പുസ്തകം പരിചയപ്പെടുത്തി. വി.ഡി. സതീശൻ, ഡോ. എന്‍. ജയരാജ്, പ്രഫ. കെ.യു. അരുണന് തുടങ്ങിയവർ സംസാരിച്ചു. പട്ടുറുമാൽ ടെലിവിഷൻ പരിപാടിയുടെ വിധികർത്താക്കളായ ഫിറോസ് ബാബു, രഹന എന്നിവരുടെ നേതൃത്വത്തിൽ സംഗീതസന്ധ്യ നടന്നു. രാമനുണ്ണിയെ സ്പീക്കർ ആദരിച്ചു. കെ.എം. അനിലിന് ഉപഹാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.