കോഴിക്കോട്: ‘മാധ്യമ’ത്തിലെ അഞ്ച് മാധ്യമപ്രവർത്തകരുടെ പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു. സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രൗഢമായ സദസ്സിലാണ് പുസ്തകങ്ങൾ പുറത്തിറക്കിയത്. മാധ്യമം റിക്രിയേഷൻ ക്ലബ് കോഴിക്കോട് കോർപറേറ്റ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് നഗരത്തിലെ സാംസ്കാരിക സദസ്സിന് വേറിട്ട അനുഭവമായി.
സീനിയർ ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാൻ, സീനിയർ സബ് എഡിറ്റർ ആർ.കെ. ബിജുരാജ്, സബ് എഡിറ്റർമാരായ ഷെബിൻ മെഹബൂബ്, പി. ജസീല, കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷ് എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഏകശില സംസ്കാരം മുഴുവൻ ആളുകളിലും അടിച്ചേൽപിക്കാൻ കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്ന ഈ കാലത്ത് സംസ്കാരിക ഇടങ്ങൾ കുറയുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. എം. ഫിറോസ്ഖാെൻറ ‘മരുഭൂമിയെ പ്രണയിച്ചവർ’ എഴുത്തുകാരൻ യു.കെ. കുമാരൻ ഡോ. യാസിൻ അശ്റഫിന് നൽകി പ്രകാശനം ചെയ്തു.
ആർ.കെ. ബിജുരാജിെൻറ ‘സമര കേരളം’ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പി.ടി. നാസറിനും ഷെബിൻ മെഹബൂബിെൻറ ‘കടൽ പാടിയ പാട്ടുകൾ’ വി. മുസഫർ അഹ്മദ് ടി.പി. ചെറൂപ്പക്കും നൽകി പ്രകാശനം ചെയ്തു. വി.ആർ. രാഗേഷിെൻറ കാർട്ടൂണുകളുടെ സമാഹാരം വി.ടി. ജയദേവൻ കമാൽ വരദൂരിനും പി. ജസീല, ആർ.കെ. ബിജുരാജ് എന്നിവർ വിവർത്തനം ചെയ്ത ‘ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ’ പി.കെ. പാറക്കടവ് ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിമിനും നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
മികച്ച എഡിറ്റോറിയലിനുള്ള കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം ലഭിച്ച ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ഹ്രസ്വചിത്രത്തിന് 20ഓളം അവാർഡുകൾ നേടിയ ലേ ഔട്ട് ആർട്ടിസ്റ്റ് എസ്. ബിൻയാമിൻ എന്നിവരെ ആദരിച്ചു. പ്രസിഡൻറ് ടി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, യു.കെ. കുമാരൻ, ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റർമാരായ ഇബ്രാഹിം കോട്ടക്കൽ, കെ. ബാബുരാജ്, ന്യൂസ് എഡിറ്റർ എൻ. രാജേഷ്, ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, എൻ. രാജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. ബിജുനാഥ് സ്വാഗതവും ജോയൻറ് സെക്രട്ടറി ഷാജഹാൻ നന്ദിയും പറഞ്ഞു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ക്ലബ് അംഗങ്ങളുടെ മക്കളായ ഫാത്തിമ ഹന്ന, കെ.ടി. ഹിബ, കെ.ടി. ഹന്ന എന്നിവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.