ദീപാവലിക്ക് പടക്കം നിരോധിച്ചാൽ മുഹറത്തിന് ആടിനെയും നിരോധിക്കേണ്ടേ? ചേതൻ ഭഗത്

ന്യൂഡൽഹി: ദീപാവലിക്ക് പടക്കം നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ നിരവധി ട്വീറ്റുകളുമായി പ്രശസ്ത ഇംഗ്ളീഷ്^ഇന്ത്യൻ എഴുത്തുകാരൻ ചേതൻ ഭഗത്. കോടതിവിധിക്കെതിരെ ആദ്യം മൃദുവായ പ്രതികരിച്ച എഴുത്തുകാരന്‍റെ പ്രതിലോമകരമായ തുടർ ട്വീറ്റുകൾ വിവാദങ്ങൾക്ക് തിരികൊളുത്തി.

പടക്കത്തെ മുഴുവനായും നിരോധിച്ചോ? കുട്ടികൾക്ക് പടക്കങ്ങളില്ലാതെ പിന്നെ എന്ത് ദീപാവലിയാണുള്ളത്‍്? എന്നായിരുന്നു ആദ്യ ട്വീറ്റ്.

ഹിന്ദുവിന്‍റെ ആഘോഷങ്ങളോട് മാത്രം എന്തിനാണിത്ര വിരോധം? രക്തചൊരിച്ചിൽ ഒഴിവാക്കാനായി മുഹറത്തിന് ആടിനെ ബലി നൽകേണ്ടെന്ന് പറയുമോ എന്നായിരുന്നു അടുത്ത് ട്വീറ്റ്.

ദീപാവലിക്ക് പടക്കങ്ങൾ നിരോധിക്കുന്നത് ക്രിസ്മസിന് ക്രിസ്മസ്ട്രീ നിരോധിക്കുന്നത് പോലെയും ബക്രീദിന് ആടിനെ നിരോധിക്കുന്നതും പോലെയാണ്. നിരോധനം അരുത്. എല്ലാം നിയന്ത്രണ വിധേയമാക്കുകയാണ് വേണ്ടത് എന്നാണ് ചേതൻ അടുത്ത ട്വീറ്റിൽ പറഞ്ഞത്.

ഭഗത്തിന്‍റെ ട്വീറ്റുകൾക്കെതിരെ ശശി തരൂരടക്കമുള്ള നിരവധി പ്രമുഖർ രംഗത്തെത്തി. എഴുത്തുകാരനെ എതിർത്ത് സംസാരിച്ചവരിൽ മിക്കവരും ഊന്നിയത് അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും വായു മലിനീകരണം കൊണ്ട് കുട്ടികൾ അടക്കമുള്ളവർ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമാണ്. 

പടക്കങ്ങൾ നിരോധിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നവർ അതേ വ്യഗ്രതയോടെ രക്തവും മുറിവുകളും ഉണ്ടാക്കുന്ന ആഘോഷങ്ങൾ നിരോധിക്കാൻ പ്രയത്നിച്ചിരുന്നെങ്കിൽ എന്നായിരുന്നു അതിന് മറുപടിയായി ചേതൻ ഭഗത്ത് എഴുതിയത്.

Tags:    
News Summary - Chetan Bhagat Trolled For Tweets On Court Ban-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT