ഷാർജ: പത്താമത് കുട്ടികളുടെ വായനോൽസവത്തിന് ഷാർജയിൽ തുടക്കമായി. പത്തു ദിവസം നീണ്ടുനിൽക്കുന്ന മേളയില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കും. പുസ്തകപ്രദര്‍ശനവും വിൽപനയും കൂടാതെ, കുട്ടികള്‍ക്ക് വേണ്ടി ഒട്ടേറെ കലാ ശാസ്ത്ര പരിപാടികളും മത്സരങ്ങളും വായനോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് എക്സ്പോ സെന്‍ററില്‍ ആരംഭിച്ച പത്താമത് കുട്ടികളുടെ വായനോത്സവം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികൾക്കും അവരുടെ പുസ്തകങ്ങൾക്കുമൊപ്പം ഏറെ നേരം ചെലവിട്ടാണ് അദ്ദേഹം മടങ്ങിയത്. ഷാര്‍ജ ബുക്ക് അതോറിറ്റിയാണു പത്താമത് കുട്ടികളുടെ വായനോത്സവത്തിന്‍റെ സംഘാടകർ. ഓരോ വര്‍ഷവും കുട്ടികളുടെ വായനോത്സവത്തിന് ജനപ്രീതി വര്‍ധിക്കുകയാണ്.
മേളയിൽ 121 രാജ്യങ്ങളിൽ നിന്ന് 286 വിശിഷ്ടാതിഥികൾ കുഞ്ഞുങ്ങളുമായി സംവദിക്കും. വായനയും വരയും പാട്ടും പാചകവുമുൾപ്പെടെ 2600 സാഹിത്യ സാംസ്കാരിക കലാ പരിപാടികളാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.