തൃശൂർ: കവിത മോഷണത്തോടെ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും മുന്നിൽ തെൻറ വിശ്വാസ്യത നഷ്ടമായെന്ന് കേരള വർമ കോളജ് അധ്യാപിക ദീപ നിശാന്ത്. വലിയ പിഴവാണ് പറ്റിയത്. കലേഷിനോട് വീണ്ടും മാപ്പ് ചോദിക്കുന്നു-ദീപ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ബഹ്റൈൻ പുസ്തകമേളയിൽനിന്ന് ദീപയെ ഒഴിവാക്കി.
ഒപ്പം, അവർക്കെതിരെ നഗരത്തിൽ വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കലേഷിെൻറ കവിത തേൻറതാണെന്ന് വിശ്വസിപ്പിച്ച് അയച്ചുതന്ന ശ്രീചിത്രെനക്കുറിച്ച് ആദ്യം പറയാതിരുന്നതും കലേഷിനോട് തെറ്റ് ചെയ്തുവെന്ന് പറയാതിരുന്നതും സ്വന്തം വരികളാണെന്ന വാദത്തിൽ അയാൾ ഉറച്ചു നിന്നതിനാലാണ്. തെറ്റ് ചെയ്താലും തിരുത്താനുള്ള അവസരം നൽകണം. വലിയ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്- അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.