എഴുത്തുകാരനും മുൻ അംബാസഡറുമായ ബി.എം.സി നായർ അന്തരിച്ചു

ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബി.എം.സി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ബി.എം.സി നായർ മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍,കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സ്ത്രീ കേന്ദ്രകഥാപാത്രമായ മാന്ത്രിക നോവൽ കലിക മോഹനചന്ദ്രൻ നായരുടെ പ്രമുഖ സൃഷ്ടികളിലൊന്നാണ്. കൂടാതം സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണഖ തുടങ്ങിയ നോവലുകളും രചിച്ചിട്ടുണ്ട്. കലിക പിന്നീട് തമിഴിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരുന്നു. കലിക പിന്നീട് ബാലചന്ദ്രമേനോൻ സിനിമയാക്കി.

1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന്‌ പൂര്‍ത്തിയാക്കി. എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐഎസ്‌ എഫില്‍ ചേര്‍ന്നു. അന്താരാഷ്ട്ര കമീഷന്‍റെ ഹനൈ ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, എന്നീ പദവികൾക്ക് പുറമെ മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സർവീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. 

ഭാര്യ: ലളിത(കോഴിക്കോട്), മക്കള്‍: മാധവി, ലക്ഷ്മി

Tags:    
News Summary - Former Ambassador and writer BMC Nair passed away-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT