വിവാദ നോവൽ ‘മീശ’ നിരോധിക്കണമെന്ന ആവശ്യം തള്ളിയ പരമോന്നതകോടതി വിധിയിൽ ഏറെ സന്തോഷമുണ്ട്. ഭരണഘടനയിൽ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധി. എനിക്കു മാത്രമല്ല മറ്റ് എഴുത്തുകാർക്കും ഇത് ആത്മവിശ്വാസം പകരുന്നതാണ്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നയാളാണ് താൻ. ഇത് കൂടുതൽ ബലപ്പെടുത്തുന്നതാണ് വിധി. എനിക്കു മാത്രമല്ല, ഭരണഘടനയിൽ വിശ്വസിക്കുന്നവർക്കും ആശ്വാസകരമാണ് ഇത്. രാജ്യം ഏകാധിപത്യ പ്രവണതകെള അതിജീവിച്ച് മുന്നോട്ടുപോകുമെന്നുതന്നെയാണ് വിശ്വാസം.
ഇതിലുപരി എഴുത്തിെൻറ വലിയ സ്വാതന്ത്ര്യപ്രഖ്യാപനവുമാണിത്. എഴുത്തുകാരെൻറ സാധ്യതകളും വർധിപ്പിക്കുകയാണ്. നേരത്തേ പെരുമാൾ മുരുകൻ കേസിൽ ഉണ്ടായതിന് സമാനമായ വിധിയാണ് ഇപ്പോഴത്തേത്. എഴുത്തുകാരെൻറ കൈകൾ കെട്ടിയിടാനാകില്ല. എഴുത്തിനെ തടയാനാകില്ലെന്ന് വിധി അടിവരയിടുകയാണ്. കോടതി നിരീക്ഷണങ്ങൾ രാജ്യത്തെ മുഴുവൻ എഴുത്തുകാർക്കും ഗുണകരമാകും. സങ്കുചിത ചിന്തകൾക്കപ്പുറം സൃഷ്ടികളെ കാണാൻ ഇതിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുകയാണ്.
എഴുത്തിനെക്കുറിച്ച് നല്ലതും മോശവുമായ അഭിപ്രായങ്ങൾ പങ്കുെവക്കുന്നത് സ്വാഗതാർഹമാണ്. നല്ലതുമാത്രമല്ല, വിമർശനവും ഉൾപ്പെടുന്നതാണ് എഴുത്തിെൻറ ലോകം. മീശയെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളെയും മാനിക്കുന്നു. വിമർശനങ്ങളും ഉൾക്കൊള്ളുന്നു. എഴുത്തിൽ നല്ലതും ചീത്തയും കടന്നുവരും. രണ്ടിനെയും ഇഷ്ടപ്പെടുന്നവരുണ്ടാകും. ജനാധിപത്യത്തിൽ നല്ലതിനും മോശത്തിനും ഇടമുണ്ട്.
ഇതെല്ലാം ഉൾക്കൊണ്ട് മുന്നോട്ടുപോകുേമ്പാഴാണ് ജനാധിപത്യം പൂർണമാകുന്നത്. എന്നാൽ, വിമർശനങ്ങളും അഭിപ്രായങ്ങളും മെറ്റാരു തലത്തിലേക്ക് മാറുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. വിവാദം കെട്ടടങ്ങിയതോടെ ‘മീശ’ ഇപ്പോൾ നല്ലനിലയിൽ വായിക്കപ്പെടുന്നുണ്ട്. നോവലിെൻറ യഥാർഥ വായനയാണ് ഇപ്പോൾ നടക്കുന്നത്. ഇത് സന്തോഷം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.