പുന്നയൂർക്കുളം: ഓർമകളിലൂടെ ജീവിതത്തെ സദാ വീണ്ടെടുത്തുകൊണ്ടിരുന്ന മലയാളത്തി െൻറ പ്രിയ എഴുത്തുകാരി കമല സുറയ്യ സ്മരണയായിട്ട് പത്താണ്ട്, വർഷങ്ങളുടെ െപാടി പിടിച്ച് കിടക്കുകയാണിപ്പോഴും ആ വിലപ്പെട്ട ജീവിതത്തിെൻറ മുദ്രകൾ.
പുന്നയൂർക ്കുളത്തെ നീർമാതള ഭൂമിയിൽ സാഹിത്യ അക്കാദമി നിർമിച്ച കമലാസുരയ്യ സ്മാരക സമുച്ചയം അ വഗണനയിലാണിപ്പോഴും. വിദ്യാർഥികളും വായനക്കാരും അടക്കമുള്ള സന്ദർശകരെ കാത്തുകിടക്കുന്നത് എഴുത്തുകാരിയുടെ മണം വിട്ടൊഴിയാത്ത വസ്തുക്കൾ... കട്ടിലും മേശയും കസേരയും കമ്പ്യൂട്ടറും ഫോണും പുരസ്കാരങ്ങളുമെല്ലാം പൊടിപിടിച്ചുകിടക്കുകയാണെന്നുമാത്രം. സന്ദർശകർക്ക് നാലാപ്പാട്ട് നാരായണ മേനോനെക്കുറിച്ച്, ബാലാമണിയമ്മയെക്കുറിച്ച്, കമലയെക്കുറിച്ച് അറിയാൻ അവശേഷിക്കുന്നത് കുളവും സർപ്പക്കാവും നീർമാതളവും മാത്രം.
മലയാളത്തിെൻറ ഭാവുകത്വം തിരുത്തിയ ഈ എഴുത്തുതലമുറയെ പരിചയപ്പെടുത്താൻ അവർ എഴുതിയ പുസ്തകങ്ങളെങ്കിലും ലഭ്യമാക്കണമെന്നത് സന്ദർശകരുടെ നിരന്തര ആവശ്യമാണ്. ഒരു സന്ദർശകപുസ്തകം പോലും ഇവിടെയില്ല എന്നത് അക്കാദമിയുടെ അവഗണനയുടെ സാക്ഷി.
എഴുത്തിെൻറയും സാംസ്കാരിക ജീവിതത്തിെൻറയും മേഖലയെ വിസ്മയിപ്പിച്ച തറവാടാണ് നാലാപ്പാട്. പിൻതലമുറയിൽപെട്ടവർ തറവാട് ഭാഗിച്ചു, ബാക്കിയായ സർപ്പക്കാവും കുളവുമടങ്ങുന്ന 17 സെൻറ് കമലക്ക് സ്വന്തമായി. ജീവിതത്തിെൻറ അവസാന കാലത്ത് അവർ അത് അക്കാദമിക്ക് ഇഷ്ടദാനം നൽകുകയായിരുന്നു.
കമലയുടെ പേരിൽ സ്മാരക സമുച്ചയം നിർമിക്കാമെന്ന ആലോചന ആരംഭിച്ചപ്പോൾ പരിസരവാസിയും കമല സുറയ്യ ട്രസ്റ്റ് സെക്രട്ടറിയുമായ കെ.ബി. സുകുമാരൻ തെൻറ 13 സെൻറ് ഭൂമിയും വിട്ടുനൽകി.
സമുച്ചയം ആരംഭിക്കാൻ അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബി കല്ലിട്ടതു മുതൽ 2016 ജനുവരി 26ന് സമുച്ചയം ഉദ്ഘാടനം ചെയ്യുന്നത് വരെ തടസ്സങ്ങളായിരുന്നു. ‘സുറയ്യ’ എന്ന പേരുമുതൽ സർപ്പക്കാവിെൻറ സംരക്ഷണം വരെ വിവാദമാക്കി.
4302 ചതുരശ്ര അടി വിസ്തൃതിയിലുള്ള സമുച്ചയ നിർമാണത്തിന് 84.5 ലക്ഷം രൂപയാണ് ചെലവായത്. സ്വീകരണ മുറി, ലൈബ്രറി, വായനമുറി ഉള്‍പ്പെടുന്ന ഹാൾ, മീറ്റിങ് ഹാള്‍ തുടങ്ങിയവയാണ് ആസൂത്രണം ചെയ്തത്. കെട്ടിട നിർമാണത്തിന് മുമ്പ് സമീപത്തെ കുളത്തിെൻറ വശങ്ങള് ഭിത്തികെട്ടി സുരക്ഷിതമാക്കി. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമാകുമ്പോഴും നേരത്തെ ആസൂത്രണം ചെയ്ത ഒട്ടേറേ കാര്യങ്ങൾ നടപ്പാക്കാൻ അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വായനമുറിയും ലൈബ്രറിയും പ്രഖ്യാപനത്തിലൊതുങ്ങി. സമുച്ചയ വളപ്പിൽ കുളത്തിന് തൊട്ടു കിഴക്ക് ഭാഗത്ത് 75 പേർക്ക് ഇരിക്കാനുള്ള മൾട്ടിപ്ലസ് തിയറ്റർ നിർമിക്കുമെന്ന ആലോചനയും സഫലമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.