അസംഖ്യം വായനക്കാരുടെ ആരാധനാപുരുഷനായി മാറിയപ്പോഴും പുഷ്പനാഥ് എന്ന എഴുത്തുകാരൻ തലക്കനത്തെ ഒരുപടി മാറ്റിനിർത്തി. ഒപ്പം ചിരിക്കുന്ന മുഖവും അദ്ദേഹം കൈവിട്ടിരുന്നില്ല. തെൻറ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന അദ്ദേഹം സ്േനഹത്തിൽ കാപട്യം ഒളിപ്പിച്ചിരുന്നില്ല- ആത്മാർഥമായിരുന്നു വാക്കുകളും പ്രവൃത്തികളും. കോട്ടയത്ത് പത്ര പ്രവർത്തകനായി ജോലി ചെയ്ത കാലയളവിലാണ് ഞാൻ കോട്ടയം പുഷ്പനാഥുമായി അടുത്തതും അദ്ദേഹവുമായുള്ള സൗഹൃദം ദൃഡമായത്.
പ്രത്യേകതരത്തിലുള്ള തൊപ്പി തലയിൽവെച്ച് സൂക്ഷ്മ നിരീക്ഷണ പാടവമുള്ള കണ്ണുകൾകൊണ്ട് നഗരക്കാഴ്ചകൾ നിരീക്ഷിച്ച് റോഡിെൻറഒാരംചേർന്ന് ആലോചനകളിൽ മുഴുകി വലിയ തിടുക്കമില്ലാതെ നടന്നുപോകുന്ന കോട്ടയം പുഷ്പനാഥിെൻറ ചിത്രം മനസിൽ നിറഞ്ഞുനിൽക്കുന്നു. ഒരുകാലത്ത് കോട്ടയം പട്ടണത്തിൽ അദ്ദേഹത്തെ മിക്കപ്പോഴും കാണാമായിരുന്നു. ഒരു തലമുറയെ അക്ഷര ലോകത്തേക്ക് ആനയിക്കാൻ കാരണക്കാരനായ എഴുത്തുകാരൻ ആവിഷ്കരിച്ച കഥകളും കഥാപാത്രങ്ങളും അത്രപെെട്ടന്ന് അറബിക്കടലിൽവീണ് മറയുമെന്ന് തോന്നുന്നില്ല. ആകാംക്ഷ അടിക്കടി വർധിപ്പിക്കുന്ന അസുലഭമായ ഒരു രചനാതന്ത്രം അദ്ദേഹം വശമാക്കിയിരുന്നു. കുറ്റാന്വേഷണം കലയാണ്. അതിന് ശാസ്ത്രീയ രീതികളുമുണ്ട്. ഇതെക്കുറിച്ചൊക്കെ ധാരാളം പുസ്തകങ്ങൾ കോട്ടയം പുഷ്പനാഥ് വായിച്ചിരുന്നു. മലയാളത്തിൽ ഡിറ്റക്ടീവ് നോവലുകൾ രചിച്ചപ്പോൾ തെൻറ വായന സംസ്കാരത്തിൽനിന്ന് ലഭിച്ച പല ഘടകങ്ങളെയും തികഞ്ഞ തന്മയത്വത്തോടെ അദ്ദേഹം അവയിൽ സന്നിവേശിപ്പിച്ചു. തെൻറ രചനകൾക്ക് മൗലികത്വം നൽകുന്നതിന് അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ഡിറ്റക്ടീവ് നോവൽ രചന അപകർഷമുണ്ടാക്കുന്ന ഒന്നാണെന്ന് ഒരിക്കലുംഅദ്ദേഹം കരുതിയിരുന്നില്ല.
എഴുത്തുകാർ എഴുതുന്നത് തങ്ങളുടെ രചനകൾ വായിക്കപ്പെടുന്നതിന് വേണ്ടിയാണ്. വായനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നത് എഴുത്തുകാരുടെ കഴിവ് തന്നെയാണ്. കോട്ടയം പുഷ്പനാഥിെൻറ കുറ്റാന്വേഷണ നോവലുകൾ അക്ഷരാർഥത്തിൽ വിസ്മയകരമായ അനുഭൂതി വായനക്കാർക്ക് നൽകിയിട്ടുണ്ട്. അവയുടെ വായനാക്ഷമത അസൂയാവഹം തന്നെ. അശ്ലീലം കുത്തിനിറക്കുന്ന രചനകൾ എഴുതി മേനി നടിക്കുന്നവർ ഒരു കാര്യം ഒാർക്കണം. പുഷ്പനാഥിെൻറ കൃതികളിൽ അശ്ലീലവർണനകളില്ല. ഒരു കാര്യം മറക്കരുത്. വായനാശീലം വളർത്തുന്നതിൽ പുഷ്പനാഥിനെപ്പോലുള്ള എഴുത്തുകാർ വഹിച്ച പങ്ക് വലുതാണ്.
കോട്ടയം പുഷ്പനാഥ് എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാൻ എനിക്കാവില്ല. എന്തായാലും അദ്ദേഹം ഒരു പ്രോലിഫിക് റൈറ്റർ ആയിരുന്നു. പ്രസിദ്ധീകരണങ്ങളുടെ പ്രേരണകൾക്കും നിർബന്ധങ്ങൾക്കും വഴങ്ങിയാണ് അദ്ദേഹം പല നോവലുകളും എഴുതിയത്. മനസിൽഒരു ഇതിവൃത്തം രൂപപ്പെട്ടാൽ അതിനെ വികസിപ്പിച്ച് നോവലാക്കാൻ അദ്ദേഹത്തിന് ഏറെ സമയം ആവശ്യമായിരുന്നില്ല. ഇതൊക്കെ എങ്ങിന സാധിക്കുന്നു എന്ന് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം മറുപടി മൗനത്തിലും മന്ദഹാസത്തിലും ഒതുക്കി. അദ്ദേഹത്തിെൻറ ഡിറ്റക്ടീവ് മാർക്സും ഡിറ്റക്ടീവ് പുഷ്പരാജും അപസർപ്പക കഥാപ്രേമികളുടെ ആരാധനാപാത്രങ്ങളായി മാറിയത് സ്വാഭാവികം.
പത്രവാർത്തകളിൽനിന്നു പോലും കഥാതന്തുക്കൾ കണ്ടെടുക്കാനുള്ള വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ഡെത്ത് സർക്കിൾ, നെപ്പോളിയെൻറ പ്രതിമ, പ്രോജക്ട് 90’ മത്സ്യമനുഷ്യൻ, ലൂസിഫർ, ഒാവർബ്രിഡ്ജ്, ഡ്രാക്കുള ഏഷ്യയിൽ, കിങ് കോബ്രാ, അഗ്നിശിലകൾ, മരണമില്ലാത്തവൻ, ദി ക്രിമിനൽസ്, കഴുകൻ, താണ്ഡവം, ഭീകരനിമിഷങ്ങൾ, ഡെത്ത് റെയ്സ്, ഡ്രാക്കുളയുടെ നിഴലിൽ, മറൈൻഡ്രൈവ്, ദേവ ഗന്ധർവൻ തുടങ്ങി നിരവധി പുസ്തകങ്ങൾ കോട്ടയം പുഷ്പനാഥിെൻറ രചനാ വൈവിധ്യത്തിനും രചന വൈചിത്ര്യത്തിനും തെളിവുകളായി ഉയർത്തിക്കാട്ടാം.
അധ്യാപകവൃത്തിയോട് വിടപറഞ്ഞ അദ്ദേഹം കുറേക്കാലം സ്വന്തമായി ഒരു പ്രസിദ്ധീകരണം നടത്തി- പുഷ്പനാഥ് വാരിക. കുറ്റാന്വേഷണ കൃതികൾ എഴുതുന്നതിലുള്ള മികവ് ബിസിനസ് കാര്യങ്ങളിൽ ഇല്ലായിരുന്നതുകൊണ്ടാവാം ആ പ്രസിദ്ധീകരണം ഏറെക്കാലം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പറയുന്നവരും കേൾക്കുന്നവരും ഒരേ ചരടാകുന്ന കഥന കൗശലം പുഷ്പനാഥിന് സ്വന്തമായിരന്നു. അതാണ് അദ്ദേഹത്തിെൻറ ജനപ്രീതിക്കു കാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.