ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തി (93) നിര്യാതയായി. സ്ത്രീസ്വത്വം, സ് വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച അവരുടെ എഴുത്ത് ഏറെ ശ്രദ്ധിക്കപ്പെ ട്ടിരുന്നു. ഏഴു നോവലുകളും നാലു ചെറുകഥ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇതിൽ പലതും ഉർദു, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. അവസാനത്തെ പുസ്തകം ‘ചന്ന’ ജനുവരി 11നാണ് പ്രകാശനം ചെയ്തത്. ഇത് യഥാർഥത്തിൽ 60 വർഷം മുമ്പ് എഴുതിയ, അവരുടെ ആദ്യ നോവലാണ്. പ്രസാധകരുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് പ്രസിദ്ധീകരണം മുടങ്ങിയതായിരുന്നു.
ഇപ്പോൾ പാകിസ്താെൻറ ഭാഗമായ അവിഭക്ത ഇന്ത്യയുടെ ഗുജറാത്ത് മേഖലയിൽ 1925ൽ ജനിച്ച സോബ്തി സ്ത്രീകളുടെ പ്രശ്നങ്ങൾ എഴുത്തിൽ കൊണ്ടുവരാൻ ആരും ധൈര്യപ്പെടാത്ത കാലത്താണ് സ്വന്തം ശൈലിയുമായി ശ്രദ്ധനേടിയത്. സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. എന്നാൽ, അവർ പത്മഭൂഷൺ അവാർഡ് നിരസിച്ചും ശ്രദ്ധ നേടി. എഴുത്തിൽ ഇന്ത്യൻ ജനാധിപത്യത്തിെൻറ ആൾരൂപമായിരുന്നു സോബ്തിയെന്ന് കവി അശോക് വാജ്പേയി പറഞ്ഞു. ജീവിതത്തിലുടനീളം സമത്വത്തിനും നീതിക്കുംവേണ്ടി പടപൊരുതിയ എഴുത്തുകാരിയാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.