ലിറ്ററേച്ചർ ഫെസ്​റ്റിനെ  എതിർക്കുന്നത്​ ജനാധിപത്യവിരുദ്ധരെന്ന്​ സച്ചിദാനന്ദൻ

കോഴിക്കോട്​: കേരള ലിറ്ററേച്ചർ ഫെസ്​റ്റിൽ (കെ.എൽ.എഫ്​)കേന്ദ്രസർക്കാറി​​െൻറ ഫണ്ട്​ വാങ്ങി ഇടതുസഹയാത്രികർക്ക്​ മാത്രം വിഹരിക്കാൻ അവസരമുണ്ടാക്കരുതെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​​ കു​മ്മനം രാജശേഖരൻ. ഫെസ്​റ്റിൽ ഇടതു സർക്കാറിനെതിരെയും വിമർശനമുണ്ടായിട്ടുണ്ടെന്നും ​െഫസ്​റ്റിനെ എതിർക്കുന്നവർക്ക്​ ജനാധിപത്യത്തിൽ വിശ്വാസമി​െല്ലന്നും കെ.എൽ.എഫ്​ ഡയറക്​ടറും കവിയുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു. 

കേരള ലിറ്ററേച്ചർ ​െഫസ്​റ്റിവൽ ഇടതുപക്ഷത്തിന്​ മാത്രമുള്ളതാണെങ്കിൽ എ.കെ.ജി ഭവനിൽ നിന്ന്​ ഫണ്ട്​ കൊണ്ടുവന്ന്​ നടത്തണ​െമന്ന്​ കുമ്മനം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സാംസ്​കാരികരംഗം ആകെ വെട്ടിവിഴുങ്ങി സ്വന്തമാക്കാനാണ്​ ഇടതുപക്ഷം ശ്രമിക്കുന്നത്​. എ.കെ.ജി സ​െൻററി​​െൻറ തിട്ടൂരമനുസരിച്ച്​ മാത്രം എഴുതുന്നവർക്ക്​ പകരം കവി അക്കിത്തത്തെ പോലുള്ളവർക്കും അവസരം നൽകണമെന്നും കുമ്മനം അഭിപ്രായ​െപ്പട്ടു. 

എന്നാൽ, ഫെസ്​റ്റിൽ പ​െങ്കടുക്കുന്നതിൽ ഭൂരിപക്ഷവും ഇടതുപക്ഷമ​ല്ലെന്നും  ലിബറലുകളാണെന്നും ആശാൻ സ്​മാരക ലോക കവിതപുരസ്​കാര പ്രഖ്യാപനചടങ്ങിനെത്തിയ സച്ചിദാനന്ദൻ പറഞ്ഞു. വടയമ്പാടിയും ഗെയിൽ സമരവും വിഴിഞ്ഞം തുറമുഖവും ചർച്ചയായിരുന്നതായി അദ്ദേഹം പറഞ്ഞു. ആശയങ്ങളുടെ ഉത്സവഭൂമിയിൽ പ്രത്യക്ഷരാഷ്​ട്രീയമില്ല. ആർ.എസ്​.എസി​​െൻറ സമ്മർദങ്ങൾക്ക്​ എഴുത്തുകാർ വഴങ്ങില്ല. ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി അൽഫോൻസ്​ കണ്ണന്താനവും പി.എസ്​. ശ്രീധരൻ പിള്ളയും ഫെസ്​റ്റിൽ പ​െങ്കടുത്തിട്ടുണ്ട്​. അക്കിത്തത്തിന്​ അസുഖമായതിനാലാണ്​ വരാൻ പറ്റാഞ്ഞത്​. 

കേന്ദ്ര, സംസ്​ഥാന സർക്കാറുകളു​െട പ്രചാരകരാകാൻ എഴുത്തുകാരെ കിട്ടില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. ലിറ്ററേച്ചർ ഫെസ്​റ്റിൽ ഇടത്​ എഴുത്തുകാരെ കുത്തിനിറക്കുകയാ​െണന്ന്​​ അൽഫോൻസ്​ കണ്ണന്താനവും ബി.ജെ.പി സംസ്​ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ആ​േരാപിച്ചിരുന്നു. 

Tags:    
News Summary - Literature Fest - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.