??????? ?????????????? ??????????: ???????? ???????????? ???????????? ????? ?????? ???????? ??????????????. ???????????? ??????? ??????, ???. ??????, ??.?????. ??????, ???. ??. ?????, ???. ??.??. ??????, ????? ?.?? ????????? ?????

മലയാളിയുടെ പാരിസ്ഥിതിക ബോധം കപടം -അബിംകാ സുതന്‍ മാങ്ങാട്

തിരൂര്‍: എല്ലാ പച്ചപ്പും വെട്ടിമാറ്റിയ ശേഷം കാറിനും വീടിനും ഉദ്യാനത്തിന്‍റെ പേരിടുന്ന മലയാളിയുടെ പാരിസ്ഥിതിക ബോധം കപടമാണെന്ന് പ്രശസ്ത കഥാകൃത്ത് അംബിംകാ സുതന്‍ മാങ്ങാട്.  ട്രംപിന്‍റെ വര്‍ഗീയ- മുസ്ളിം വിദ്വേഷത്തിനെതിരായ പ്രതിഷേധം പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ ഓസ്കാര്‍ വേദി. എന്നാല്‍, ആ വേദിയിലും ട്രംപിന്‍റെ ആഗോള താപനത്തിനെതിരായ നിലപാട് വിഷയമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുഞ്ചന്‍ പറമ്പില്‍ നടന്നുവരുന്ന സാഹിത്യോത്സവത്തിലെ 'പുതുതലമുറ: എഴുത്തും രാഷ്ട്രീയവും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാര്‍ എഴുത്തുകാര്‍ക്ക് പിന്തുണ നല്‍കേണ്ട കാലമാണിത്. എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും കൊല ചെയ്യപ്പെടുന്ന പ്രത്യേക പരിസ്ഥിതിയിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ എഴുത്തുകാര്‍ കൊല ചെയ്യപ്പെട്ടേക്കാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും കവിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ. എം.ബി മനോജ് വ്യക്തമാക്കി.

ഭാഷയില്‍ പുരുഷ മേധാവിത്തം നിലനില്‍ക്കുന്നുവെന്ന് പുതുതലമുറ എഴുത്തുകാരിയായ ലിജിഷ. നമ്മുടെ നിഘണ്ടുവില്‍ പോലും പുരുഷമേധാവിത്തം കടന്നുകൂടിയിട്ടുണ്ട്. എന്നാല്‍ പണ്ട് അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരുന്ന പല ശബ്ദങ്ങളും ഇന്ന് സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണെന്നും  ഇത് പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നും ലിജിഷ പറഞ്ഞു. ഡോ. സി. ഗണേഷ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. വി.എച്ച് നിഷാദ്, വിനോയ് തോമസ്, അര്‍ഷാദ് ബത്തേരി, എ.ബി. മനോജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

Tags:    
News Summary - madhyamam literary fest 2017 ambikasuthan mangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT