തിരുവനന്തപുരം: പട്ടികവർഗവകുപ്പിൽ നടത്തുന്ന പകൽകൊള്ളക്ക് മേലുദ്യോഗസ്ഥർ കാവ ൽനിൽക്കുന്നതായി ഒാഡിറ്റ് റിപ്പോർട്ട്. മറയൂർ ആദിവാസിഊരുകളിലെ ക്ഷേമപദ്ധതികൾ ക്കായി അനുവദിച്ച 16.81 ലക്ഷം കൃത്രിമരേഖയുണ്ടാക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എൻ. സുധാ കരൻ തട്ടിയെടുത്തെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ, അഴിമതിക്ക് കുടപിടിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ ചെയ്തത്. പണാപഹരണം പിടിക്കപ്പെട്ടാലും സംരക്ഷണം നൽകും. വൻ അഴിമതിയാണ് മറയൂരിൽ നടന്നെന്നാണ് ഒാഡിറ്റ് റിപ്പോർട്ടിലുള്ളത്.
മറയൂർ ഓഫിസർ നടത്തിയത് സാമ്പത്തികക്രമക്കേടും ക്രിമിനൽ കുറ്റവുമാണ്. സർക്കാർ വിവിധ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേേക്ക നൽകാവൂവെന്നത് മറികടന്ന് സ്വന്തം ചെക്ക് മുഖേന പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ തലങ്ങളിൽ ഗൂഢാലോചന നടന്നു. പദ്ധതിയുടെ നിയന്ത്രണ ഉദ്യോഗസ്ഥനായ അടിമാലി ട്രൈബൽ ഓഫിസർ തട്ടിപ്പ് അറിയാത്തതും ദുരൂഹമാണ്.
2018 േമയ് 23ന് സീനിയർ ഫിനാൻസ് ഓഫിസർ അടിമാലി ഓഫിസിലെത്തി തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും നിസ്സംഗത പുലർത്തുകയാണ് ചെയ്തത്. ‘ജനനീ ജന്മരക്ഷ’ പദ്ധതിയിൽ അനുവദിച്ച തുക ലഭിച്ചിട്ടില്ലെന്ന് ട്രൈബൽ പ്രമോട്ടർമാർ ഫോണിൽ അറിയിച്ചിരുന്നു. നടപടിയുണ്ടായില്ല. അതേസമയം, തട്ടിപ്പ് നടന്ന കാലത്ത് അടിമാലി ട്രൈബൽ ഓഫിസർ മറയൂർ ഓഫിസിലെത്തി കാഷ് ബുക്ക് പരിശോധിച്ചതായി രേഖയുണ്ട്. എന്നാൽ, ഇൗ ദിവസം ഹാജർ പുസ്തകത്തിൽ ഇദ്ദേഹം അവധിയിലാണ്. രേഖ വ്യാജമാണെന്നാണ് ഇത് തെളിയിക്കുന്നത്.
പണാപഹരണം നടന്നതായി ബോധ്യപ്പെട്ടാൽ വിജിലൻസിനെ അറിയിക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വകുപ്പ് ആസ്ഥാനത്തുനിന്ന് കത്തുനൽകിയെങ്കിലും മറുപടിയില്ല. തട്ടിപ്പിലും നടപടികളിലും ക്രിമിനൽ ഗൂഢാലോചന നടന്നെന്നാണ് ഒാഡിറ്റ് റിപ്പോർട്ടിലുള്ളത്. പണം തട്ടിയ ഉദ്യോഗസ്ഥനെയും കൂട്ടുനിന്നവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.