ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം രണ്ടു വനിതകൾ പങ്കിട്ടു. കനേഡിയന്‍ എഴുത്ത ുകാരിയായ മാര്‍ഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ എവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്. പുരസ്കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്കാരം രണ്ടുപേര്‍ക്കായി നല്‍കിയത്. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങൾ നിർബന്ധം പിടിച്ചതാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്. സമ്മാനത്തുകയായ 50000 പൗണ്ട് ( 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.
ദി ടെസ്റ്റ്മെൻറ് എന്ന് കൃതിയാണ് 79കാരിയായ മാര്‍ഗരറ്റ് അറ്റ്വുഡിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇതോടെ ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അറ്റ്വുഡ്. 2000ത്തിലും അറ്റ്വുഡിന് ബുക്കർ പ്രൈസ് ലഭിച്ചിരുന്നു. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ് എവരിസ്റ്റോ. ഗേള്‍, വിമന്‍, അദര്‍ എന്ന കൃതിയാണ് എവരിസ്റ്റോക്ക് പുരസ്കാരം നേടിക്കൊടുത്തത്. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വർഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്. കൈകോർത്ത് പിടിച്ചാണ് അറ്റ്വുഡും എവരിസ്റ്റോയും പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്മാന് റുഷ്ദിയും ബുക്കർപ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച നോവലുകൾക്കാണ് ബുക്കർ പ്രൈസ് നൽകുന്നത്. 1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്. അതിന് ശേഷം നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രണ്ട് വിജയികളെ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നില്ലെന്ന് സംഘാടകർ ഈ വർഷത്തെ ജൂറി അംഗങ്ങളോട് പറഞ്ഞിരുന്നു. അഞ്ച് മണിക്കൂർ ചർച്ചകൾക്ക് ശേഷമാണ് പുരസ്കാരം ഇരുവർക്കും പങ്കിടാൻ ജൂറി അംഗങ്ങൾ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.