കോഴിക്കോട്: എഴുത്തുകാരൻ എട്ടുകാലിയാവാനല്ല, വിവിധ പൂക്കളിൽനിന്ന് തേൻ ശേഖരിക്കുന്ന തേനീച്ചയാവാനാണ് ശ്രമിക്ക േണ്ടതെന്ന് സാഹിത്യകാരിയും ഗോവ ഗവർണറുമായ മൃദുല സിൻഹ. മനുഷ്യ മനസ്സിലെ ആസുരഭാവനകളെ അകറ്റി ദൈവിക, ധാർമിക വെളിച്ചം സൃഷ്ടിക്കുന്ന പ്രക്രിയയാണ് എഴുത്തെന്നും അവർ പറഞ്ഞു. ടൂറിങ് ബുക്ക് സ്റ്റാൾ (ടി.ബി.എസ്) 72ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മൃദുല സിൻഹ.
വിളക്കിൽ തിരികൊളുത്തുമ്പോൾ മുറിയിലെ ഇരുട്ട് അകലുന്നപോലെ മനുഷ്യ മനസ്സിലെ ഇരുട്ട് അകറ്റുന്ന സർഗാത്മക പ്രവർത്തനമാണ് എഴുത്ത്. ചോരയും വിയർപ്പും ഒഴുക്കി ദക്ഷിണേന്ത്യയിൽ പ്രശസ്തമായ പുസ്തകക്കട ഉയർത്തിക്കൊണ്ടുവരാൻ എൻ.ഇ. ബാലകൃഷ്ണ മാരാർ നടത്തിയ ശ്രമം ഈ നഗരത്തിന് എന്നും അഭിമാനിക്കാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലത്ത് പുസ്തകവായന കേൾവിയിലേക്കും ദൃശ്യം കാണുന്നതിലേക്കും മാറിയെന്ന് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. പുതിയ കാലത്ത് പ്രസാധനവും വിപണനവും മാറി. നാളെ പുസ്തകശാലകൾപോലും ഉണ്ടായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്. രമേശൻ നായരും സംസാരിച്ചു. മൃദുല സിൻഹയുടെ കഥാസമാഹാരത്തിെൻറ വിവർത്തനം ചടങ്ങിൽ പ്രകാശനം ചെയ്തു.
വിവർത്തനത്തിന് നേതൃത്വം നൽകിയ ഡോ. ആർസുവിനെ ഗവർണർ ആദരിച്ചു. ഡോ. എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. എൻ.ഇ. ബാലകൃഷ്ണ മാരാർ ഗവർണർക്ക് ഉപഹാരം നൽകി. എൻ.ഇ. മനോഹർ സ്വാഗതവും റോഷൻ മനോഹർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.