പാലക്കാട് : എം.ടി വാസുദേവൻ നായരുടെ ജേഷ്ഠസഹോദരൻ എം.ടി നാരായണൻ നായർ (88) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. വിവർത്തനമായിരുന്നു പ്രധാന മേഖല. അശോകമിത്രന്‍റെ എയ്റ്റീൻത്ത് പാരലൽ വിവർത്തനം ചെയ്തത് നാരായണൻ നായരാണ്. ജിദ്ദു കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
എം.ടി വാസുദേവൻ നായർക്കു മുൻപുതന്നെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ നാരായണൻ നായർ എഴുതി തുടങ്ങിയിരുന്നു. അടുത്ത വൃത്തങ്ങളിൽ കൊച്ചുണ്യേട്ടൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.