തിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ച് ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ്.
ട്രെയിനിൽ അപമാനിക്കപ്പെട്ടു. എന്നാൽ, അത് ആരായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുസ്തകത്തിലും വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറയാൻ ശ്രമിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
പുസ്തകപരാമര്ശത്തില്നിന്ന് പിന്മാറുന്നതായി നവമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. ഇൗ സംഭവം തെൻറ ജീവിതത്തിലെ ഒരധ്യായം മാത്രമാണെന്നും പുസ്തകത്തിൽ പറഞ്ഞപോലെ ജലം കണക്കെ തന്നെ ഒഴുകുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ പുസ്തകത്തിലാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയനേതാവിെൻറ മകൻ അപമാനിക്കാൻ ശ്രമിച്ചെന്ന നിഷയുടെ പരാമര്‍ശമുണ്ടായിരുന്നത്.
ഇതിനിടെ, പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ യുവനേതാവ് താനാണെന്ന രീതിയില്‍ വാർത്ത പ്രചരിച്ചതിനെ തുടര്‍ന്ന് പി.സി. ജോർജിെൻറ മകൻ ഷോണ്‍ ജോര്‍ജ് നൽകിയ പരാതി ഡി.ജി.പി റെയിൽവേ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.