മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ 2018 ലെ സാഹിത്യ പുരസ്ക്കാര പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് പ്രമുഖ എഴുത് തുകാരൻ എൻ.എസ്.മാധവൻ ഗൾ^ഫ് മാധ്യമത്തോട് ഫോണിലൂടെ പ്രതികരിച്ചു. സാഹിത്യത്തെ വളരെയധികം പരിപോഷിപ്പിക്കുന്നവരാണ് പ്രവാസി മലയാളികൾ. പ്രവാസി മലയാളികളുടെ അംഗീകാരത്തിന് ഏറെ പ്രാധാന്യമുണ്ട്. നാടിനും വീടിനും വേണ്ടി കഷ്ടപ്പെടുന്നവരാണ് പ്രവാസി മലയാളികൾ. അവർ തങ്ങളുടെ ജോലിക്കും വിശ്രമത്തിനും ഇടയിൽേപ്പാലും എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്നു; എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്.
മലയാളിസഹൃദയരുടെ ബഹ്റൈനിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് കേരളീയ സമാജം എന്ന് മുമ്പ് ബഹ്റൈൻ സന്ദർശിച്ച സമയത്ത് മനസിലായിട്ടുണ്ട്. അവർ വർഷം തോറും നൽകിക്കൊണ്ടിരിക്കുന്ന പുരസ്ക്കാരം ലഭിച്ചവരുടെ പട്ടിക പരിശോധിച്ചാൽ അവാർഡിെൻറ മൂല്ല്യവും മനസിലാകും. പാരമ്പര്യം നോക്കി കുറ്റമറ്റ രീതിയിലാണ് അത് നൽകി വരുന്നത്. തന്നെ അവാർഡിന് തെരഞ്ഞെടുത്തതിൽ നന്ദിയുണ്ട്. നിറഞ്ഞ സന്തോഷത്തോടെ അത് സ്വീകരിക്കാൻ എത്തുകയും ചെയ്യുമെന്നും എൻ.മാധവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.