കോഴിക്കോട്: ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാെൻറ ആത്മകഥ ‘ജീ വിതാക്ഷരങ്ങൾ’ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് സാഹിത്യ കാരൻ കെ.പി. രാമനുണ്ണിക്ക് നൽകി പ്രകാശനം െചയ്തു. മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമ ായി പൊതുസമൂഹത്തിന് സ്വീകാര്യമായ പത്രം ഇറക്കി എന്നതാണ് ‘മാധ്യമ’ത്തിെൻറ വിജയമ െന്നും ഇതിൽ നിർണായക പങ്കുവഹിച്ച അബ്ദുറഹ്മാൻ രാജ്യാന്തര വീക്ഷണം ലഭിച്ചശേഷം പ ത്രാധിപരായ ആളാണെന്നും തോമസ് ജേക്കബ് പറഞ്ഞു.
തുടക്കത്തിൽതന്നെ വലിയ ആക്ഷേപങ ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ‘മാധ്യമം’ വളർന്നത്. ചേന്ദമംഗലൂരിെൻറ പാരമ്പര്യത്തിൽനിന്ന് ലഭിച്ച പൈതൃകമാണദ്ദേഹത്തിെൻറ മുതൽക്കൂട്ട്. അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനാണ് അദ്ദേഹമെന്നും തോമസ് ജേക്കബ് പറഞ്ഞു.
വ്യക്തിപരമായ കാലുഷ്യം പുലർത്താതെതന്നെ നിലപാടുകൾ തുറന്നുപറയാൻ ആർജവം കാണിച്ചയാളാണ് അബ്ദുറഹ്മാനെന്ന് രാമനുണ്ണി പറഞ്ഞു. ഇൗ ആത്മകഥ മലയാള ഭാഷക്കുതന്നെ മുതൽക്കൂട്ടാണ്. വറ്റാത്ത മഷിയും ക്ഷീണിക്കാത്ത പേനയും ഉറവവറ്റാത്ത പ്രതിഭയുമാണ് അബ്ദുറഹ്മാനെ വേറിട്ടുനിർത്തുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുൻവിധികളോ സങ്കുചിത ബന്ധങ്ങളോ ഇല്ലാതെയാണ് രചന നിർവഹിച്ചെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ െഎ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ടി.പി. ചെറൂപ്പ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, െഎ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീർ എന്നിവർ സംസാരിച്ചു. െഎ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ സ്വാഗതവും മാനേജർ വി.എ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. െഎ.പി.എച്ച് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.
സ്വതന്ത്ര മാധ്യമങ്ങളുടെ ഭാവി ഭീഷണിയിൽ –ഒ. അബ്ദുറഹ്മാൻ
കോഴിക്കോട്: പലരാജ്യത്തും പത്രങ്ങളോട് സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്നും ഇന്ത്യയിലടക്കം സ്വതന്ത്ര മാധ്യമങ്ങളുടെ ഭാവി വളരെ ഭീഷണിയിലാണെന്നും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള സമരം തുടരണമെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ആത്മകഥ ‘ജീവിതാക്ഷരങ്ങൾ’ പ്രകാശനം ചെയ്ത ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു മഹത്തായ പ്രസ്ഥാനത്തിെൻറ സന്തതിയാണ് ഞാൻ.
ആ പ്രസ്ഥാനമാണ് 12ാം വയസ്സുമുതൽ എന്നെ കൈപിടിച്ചുയർത്തിയത്. സാഹചര്യം നിർബന്ധിക്കുേമ്പാഴാണ് എഴുതുകയും പറയുകയും െചയ്തത്. പിന്നിട്ട ജീവിതം നോക്കുേമ്പാൾ നേടാൻ കഴിയുന്നെതല്ലാം നേടി. സമൂഹവും പ്രസ്ഥാനവും എല്ലാം തന്നു. സ്നേഹമുൾപ്പെെട നമ്മൾ െകാടുക്കാൻ തയാറായാൽ ഇരട്ടി തിരിച്ചുകിട്ടും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.