ന്യൂഡൽഹി: എസ്. ഹരീഷിെൻറ വിവാദ നോവല്‍ ‘മീശ’ പ്രസിദ്ധീകരിക്കുന്നതും വിൽക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മലയാളി സുപ്രീംകോടതിയില്‍ ഹരജി സമർപ്പിച്ചു. ‘മീശ’ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിെൻറ കോപ്പികള്‍ പിടിച്ചെടുക്കാനും ഇൻറർനെറ്റിലൂടെ പ്രചരിക്കുന്നത് തടയാനും നടപടി േവണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ലൈംഗിക ഉപകരണം ആയാണ് സ്ത്രീയെ വിശേഷിപ്പിക്കുന്നതെന്നും അഡ്വ. ഉഷ നന്ദിനി മുഖേന രാധാകൃഷ്ണന് വരേണിക്കൽ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
ബ്രാഹ്മണര്‍ക്ക് എതിരായ നോവലിലെ ചില പരാമശങ്ങള്‍ വംശീയാധിക്ഷേപമാണ്. കേരളത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുെട മതവികാരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേര്‍തിരിവ് കാണുന്നുണ്ടെന്നും ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടും നിസ്സംഗതയിലാണെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.