ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂയോർക്കിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പുലിസ്റ്റർ, മാൻ ബുക്കർ പ്രൈസ്, നാഷണൽ ബുക്ക് അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
1933 മാർച്ച് 19ന് ജൂത കൂടിയേറ്റ കുടുംബത്തില്‍ ജനിച്ച റൂത്ത് 59 വര്‍ഷത്തെ എഴുത്തുജീവിതത്തിനിടെ മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് റൂത്തിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1959ല്‍ പ്രസിദ്ധീകരിച്ച "ഗുഡ്ബൈ കൊളംബസ്' ചെറുകഥാ സമാഹാരത്തിലൂടെയാണ് എഴുത്തുജീവിതം ആരംഭിച്ചത്. ദ ഗോസ്റ്റ് റൈറ്റർ, ദ കൗണ്ടര്‍ലൈഫ്, ഐ മാരീഡ് എ കമ്യൂണിസ്റ്റ്, ദ പ്രൊഫസര്‍ ഓഫ് ഡിസൈർ, ദ ഡയിങ് അനിമല്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. നാലിലേറെ പുസ്തകങ്ങള്‍ സിനിമകളായി. ‘ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.