കവി ടി.ഗോപി അന്തരിച്ചു

കണ്ണൂർ: അർബുദത്തോട് അക്ഷരം കൊണ്ട് ചെറുത്തു നിന്ന പ്രശസ്ത കവി ടി.ഗോപി (49) അന്തരിച്ചു. അർബുദവും ഹൃദ്‌രോഗവും ബാധിച ്ച് ഏറെ നാളായി ചികിൽസയിലായിരുന്നു. കവിത ജീവവായുവാക്കിയ ഇദ്ദേഹം ത​​െൻറ കവിതാ സമാഹാരം നേരിട്ട് വിൽപന നടത്തിയാണ ് ചികിത്സക്ക് വഴി കണ്ടെത്തിയത്.

സാംസ്കാരിക പരിപാടികളിലും മറ്റും സ്വന്തം പുസ്തകങ്ങൾ നേരിട്ട് വിൽക്കുകയാണ് പതിവ്. കൂടാതെ പുസ്തകങ്ങൾ പോസ്റ്റൽ ,കൊറിയർ വഴി കേരളമൊട്ടുക്കും പ്രചരിച്ചു. ഹിഗ്വിറ്റ യുടെ രണ്ടാം വരവ്, പ്രകതീ മനോഹരി ' കൃതികൾ.

നിയമ ബിരുദധാരിയാണ്. കുറേക്കാലം തലശ്ശേരിയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു. പിന്നീട് മുഴുസമയവും എഴുത്തിനായി നീക്കിവെച്ചു. തലശ്ശേരി പാലിശ്ശേരിയിൽ പാർവതിയിലാണ് താമസം. ഭാര്യ: ബിന്ദു ( തോട്ടട ഐ.ടി.ഐ അധ്യാപിക). മക്കൾ: സിദ്ധാർത്ഥ് കൃഷ്ണ, ഋതുപർണ( വിദ്യാർത്ഥികൾ). അച്ഛൻ: കൃഷ്ണൻ, അമ്മ: രേവതി.

Tags:    
News Summary - Poet T Gopi passed away -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT