ന്യൂഡൽഹി: ഗാനരചയിതാവും കവിയുമായ എസ്. രമേശൻ നായർക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിെൻറ ജീവിതവും ദർശനങ്ങളും ആധാരമാക്കി രചിച്ച ‘ഗുരു പൗർണമി’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കന്യാകുമാരി സ്വദേശിയായ രമേശൻ നായർ 450ലേറെ ഗാനങ്ങൾ മലയാള ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള സി.രാധാകൃഷ്ണൻ, എം.മുകുന്ദൻ, ഡോ.എം.എം.ബഷീർ എന്നിവരുൾപ്പെടുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
രണ്ട് ലേഖന സമാഹാരങ്ങൾ, മൂന്ന് സാഹിത്യവിമർശന ഗ്രന്ഥങ്ങൾ, ആറ് നോവലുകൾ, ആറ് ചെറുകഥകൾ, ഏഴ് കാവ്യസമാഹാരങ്ങൾ, എന്നിവക്കാണ് ഇത്തവണ പുരസ്‌കാരം നൽകിയത്. ‘ദ ബ്ലൈൻറ് ലേഡീസ് ഡിസൻറസ്’ എന്ന നോവലിന് ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരത്തിന് മലയാളിയായ അനീസ് സലീം അർഹനായി.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ
ന്യൂഡൽഹി: കവിത വിഭാഗത്തിൽ രമേശൻ നായർക്കു പുറമെ, ആറുപേർക്കുകൂടി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നൽകും. സനാതന തന്തി (ആസാമീസ്), പരേഷ് നരേന്ദ് കാമത്ത് (കൊങ്കണി), ഡോ. മോഹന്‍ജിത് (പഞ്ചാബി), ഡോ. രാജേഷ് കുമാര്‍ വ്യാസ് (രാജസ്ഥാനി), രമാകാന്ത് ശുകനു (സംസ്കൃതം), ഖൈമാന്‍ യു. മുലാനി (സിന്ധി) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
നോവല്‍ വിഭാഗത്തില്‍ അനീസ് സലീമിന് പുറമെ, ചിത്ര മുദ്ഗല്‍ (ഹിന്ദി), ശ്യാം ബര്‍സ (സന്താളി), എസ്. രാമകൃഷ്ണന് (തമിഴ്), റഹ്മാൻ അബ്ബാസ് (ഉർദു) എന്നിവര്‍ക്കാണ് പുരസ്കാരം. ചെറുകഥ വിഭാഗത്തിൽ സഞ്ജീബ് ചതോപാധ്യായ (ബംഗാളി), ഋതുരാജ് ബസുമന്തരി (ബോഡോ), മുഷ്താഖ് അഹ്മദ് മുഷ്താഖ് (കശ്മീരി), പ്രഫ. ബിന ഠാകുര്‍ (മൈഥിലി), ബുധിചന്ദ്ര ഹെയ്സനാംബ (മണിപ്പൂരി), ലോക്നാഥ് ഉപാധ്യായ ചപാഗൈന് (നേപ്പാളി) എന്നിവർ പുരസ്കാരം നേടി.
സാഹിത്യ വിമര്‍ശന വിഭാഗത്തില്‍ കെ.ജി. നാഗരാജപ്പ (കന്നട), മാസു പാട്ടീല്‍ (മറാത്തി), പ്രഫ. ദശരഥി ദാസ് (ഒഡിയ) എന്നിവര്‍ക്കും ലേഖന വിഭാഗത്തില്‍ പ്രഫ. ഷരീഫ വിജ്ലിവാല (ഗുജറാത്തി), ഡോ. കോലാകുരി എനോച്ച് (തെലുങ്ക്) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.