ശബരിമലയുടെ പേരിൽ സ്​ത്രീകളെ ഉപയോഗിച്ചുള്ള കോമാളി സമരം- ആനന്ദ്​

ഇരിങ്ങാലക്കുട: സ്ത്രീകളെ ഉപയോഗിച്ചുള്ള കോമാളി സമരമാണ് ശബരിമലയുടെ പേരില്‍ അരങ്ങേറുന്നതെന്ന് എഴുത്തുകാരൻ ആനന്ദ്. സ്വാര്‍ഥതാല്‍പര്യക്കാരായ ചില രാഷ്​ട്രീയക്കാരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി അടിമപ്പണി ചെയ്യേണ്ടതുണ്ടോയെന്നും പ്രകടനങ്ങള്‍ക്ക് അണിനിരക്കേണ്ടതുണ്ടോയെന്നും സ്ത്രീകള്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിലെ മൂന്ന് തലമുറകളില്‍പെട്ട അറുപത് എഴുത്തുകാരുടെ കഥകള്‍ ഉള്‍പ്പെടുത്തി സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന ‘കഥാസംഗമ’ത്തി​​െൻറ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തി​​െൻറ മുന്നില്‍ കേരളത്തെ പ്രതിഷ്ഠിച്ച ക്ഷേത്രപ്രവേശന വിളംബരത്തി​​െൻറ 82ാം വാര്‍ഷികാഘോഷവേളയിലാണ് കേരളത്തെ തിരിച്ചുനടത്തുന്ന സമരങ്ങള്‍ അരങ്ങേറുന്നത്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കേരളത്തിലെ സമരങ്ങള്‍ക്ക് 200 വര്‍ഷത്തെ പഴക്കമുണ്ട്. 50 ശതമാനം വരുന്ന സ്ത്രീകളുടെ അവകാശങ്ങൾ പുരുഷന്‍മാര്‍ നിഷേധിക്കുന്ന അവസ്ഥക്കെതിരായിരുന്നു പല സമരങ്ങളും. ബ്രട്ടീഷ് ഭരണകൂടങ്ങളുടെയും രാജാക്കന്‍മാരുടെയും കാലത്താണ് കേരളത്തില്‍ പല ജനാധിപത്യ അവകാശങ്ങളും നേടിയെടുത്തത്.

എന്നാല്‍, പിന്നീട് വന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ നമ്മെ നിരാശപ്പെടുത്തി. ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് എന്തുകൊണ്ട് ശബരിമലയിലെ സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് ചിന്തിക്കണം. ഗാന്ധിജിയേയും നെഹ്‌റുവിനേയും പോലെ സ​ൈധര്യം നിലപാടെടുക്കാന്‍ കഴിയുന്ന ഭരണാധികാരികള്‍ ഇപ്പോഴില്ല. ദേശീയ ​െതരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയും പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും നാം നിലപാടെടുക്കണമെന്നും എഴുത്തുകാരന്‍ സവിശേഷമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sabarimala women Entry writer anand -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT