അക്രമം നടത്താൻ രാജ്യം ഭരിക്കുന്നവർ മൗനാനുവാദം നൽകുന്നു: സച്ചിദാനന്ദൻ

തിരുവനന്തപുരം: ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദന്‍. സംസ്കാരം, ജാതി, മതം എന്നിവയുടെ പേരില്‍ ജനങ്ങള്‍ അക്രമത്തിന് ഇരയാകുന്നു.അക്രമങ്ങള്‍ക്ക് എതിരെ ഭരണകൂടത്തിന്‍റെ മൗനം ഭയപ്പെടുത്തുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കഠ് വ പെണ്‍കുട്ടിയുടെ ഓര്‍മക്കായി എഴുതിയ ബാബയ്ക്ക് ഒരു കത്ത് എന്ന കവിത എഴുതാനുള്ള പശ്ചാത്തലം വെളിപ്പെടുത്തുകയായിരുന്നു കവി. നാട്ടില്‍ വിദ്വേഷം പരത്തുന്നത് ഹിന്ദുത്വ വാദമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇന്ത്യയില്‍ ഉള്ള എല്ലാ മനുഷ്യരും അസ്വസ്ഥരാണ്. വലിയ അക്രമങ്ങള്‍ നടത്താന്‍ രാജ്യം ഭരിക്കുന്നവര്‍ മൗനാനുവാദം നല്‍കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതാണ് അവസ്ഥ. ജമ്മുകശ്മീരിലെ സംഭവത്തില്‍ വ്യക്തമായ മതമുണ്ട്. മത സങ്കല്‍പം ആണ് അക്രമത്തിന് പിന്നിലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Tags:    
News Summary - Sachidanandan-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT