കോഴിക്കോട്: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ മുഖ്യാതിഥിയെ ഉൾപ്പെടുത്തരുതെന്ന തരത്തിൽ സർക്കാറിന് സമർപ്പിച്ച ഭീമഹരജിയിൽ ഒപ്പിട്ടതിൽ പശ്ചാത്താപമില്ലെന്ന് കവി സച്ചിദാനന്ദൻ. ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് അറിഞ്ഞല്ല ഒപ്പിട്ടതെങ്കിലും ചെയ്തതിൽ പശ്ചാത്താപമില്ല. മറിച്ച് സർക്കാർ ഹരജി നിരസിച്ചതിൽ നിരാശയുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീവിരുദ്ധ നിലപാടെടുക്കുന്ന ആളുകളെ പൊതുവേദികളിൽ കൊണ്ടുവരരുത്. ഇത്തരം ചടങ്ങുകൾ പൊതുസമൂഹം ബഹിഷ്കരിക്കണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
എസ്. ഹരീഷ് എഴുതിവന്ന ‘മീശ’ നോവൽ പിൻവലിച്ചതിലൂടെ തെളിഞ്ഞത് സമൂഹത്തിെൻറ ഭീരുത്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു. കേരളത്തിെൻറ ജാതിവ്യവസ്ഥയെ എതിർത്തതുകൊണ്ടാണ് നോവൽ ഇത്രയധികം ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.