കോഴിക്കോട്: എഴുത്തുകാരി കമല സുറയ്യയെ കുറിച്ചുള്ള ‘പ്രണയത്തിെൻറ രാജകുമാരി’ എന്ന പുസ്തകത്തിനെതിരെ എം.പി അബ്ദുൽ സമദ്സമദാനി. ഗ്രീൻ ബുക് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമദാനി പ്രസാധകനായ കൃഷ്ണദാസിന് വക്കീൽ നോട്ടീസ് അയച്ചു. പുസ്തകം പിൻവലിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. പി.എസ് ശ്രീധരൻപിള്ള മുഖേന നൽകിയ നോട്ടീസിൽ സമദാനി ആവശ്യപ്പെട്ടിരിക്കുന്നത്.
പുസ്തകത്തിലെ ഒരധ്യായത്തിൽ സാദിഖ് അലി എന്ന മുസ്ലിം ലീഗ് എം.എൽ.എക്ക് കമലാ സുരയ്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. സാദിഖ് അലിയാണ് കമലാസുരയ്യയുടെ മതംമാറ്റത്തിന് കാരണമായതെന്ന് പുസ്തകത്തിലുണ്ട്. എന്നാൽ സാദിഖ് അലി എന്ന പേരിൽ മുസ്ലിം ലീഗ് എം.എൽ.എ ഉണ്ടായിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് അതെന്നും സമദാനി വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
മലയാളം അധ്യാപികയായ ഭാര്യക്കൊപ്പം നിരവധി തവണി കമലാ സുറയ്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ‘അമ്മ’ എന്നെഴുതി കെയ്യാപ്പോടെയാണ് അവർ കൃതികളുടെ പതിപ്പ് സമ്മാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാമിലേക്കുള്ള അവരുടെ മാറ്റം 25 വർഷത്തിലേറെയായി സ്വീകരിച്ചുവന്ന നിലപാടിെൻറ ഭാഗമാണെന്ന് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നതായും സമദാനി ചൂണ്ടികാണിക്കുന്നു.
കനേഡിയൻ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ മെർലി വെയ്സ്ബോർഡ് എഴുതിയ ‘ലവ് ക്വീൻ ഒാഫ് മലബാർ’ എന്ന പുസ്തകത്തിെൻറ പരിഭാഷയാണ് ‘പ്രണയത്തിെൻറ രാജകുമാരി’. എം.ജി സുരേഷ് വിവർത്തനം ചെയ്ത പുസ്തകം രണ്ടു വർഷം മുമ്പാണ് ഗ്രീൻബുക്സ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.