നിഷ പരസ്യമായി പൊട്ടിക്കരയുന്നതുവരെ ഇവരൊക്കെ എന്തുചെയ്യുകയായിരുന്നു?

സംവിധായകനെതിരെ പരസ്യമായി പ്രതികരിച്ച നിഷാ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. പല തവണ ചാനലുടമയോടും ഭാര്യയോടും നിഷ പരാതിപ്പെട്ടിരുന്നു. സെറ്റിലെല്ലാവർക്കും സംഭവം അറിയാമായിരുന്നു. പരസ്യമായി മറ്റൊരു ചാനലിലൂടെ ഇവർ പൊട്ടിക്കരയുന്നതുവരെ ഇവർ എന്തു ചെയ്തു? ഒരു സ്ത്രീ പരസ്യമായി താൻ അപമാനിക്കപ്പെടുകയാണ് എന്ന് പറയുമ്പോൾ പരാതിയൊന്നും കൂടാതെ തന്നെ പൊലീസിന് കേസെടുക്കാം. എന്നിട്ടും പൊലീസ് കേസെടുക്കാത്തത് എന്തുകൊണ്ട്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് ശാരദക്കുട്ടി ഉയർത്തുന്നത്.

ഒത്തുതീർപ്പു ചർച്ച പോലും മുഖം രക്ഷിക്കാനുള്ള അടവായിരിക്കുമെന്നും തീരുമാനങ്ങൾ സംവിധായകന് അനുകൂലമായി മാത്രമേ ഭവിക്കുകയുള്ളൂ എന്നും സമാനകാലസംഭവങ്ങൾ തെളിയിക്കുന്നു. ചാനൽ മുതലാളിയെയും സംവിധായകനെയും പൊതുജനമധ്യത്തിൽ "വിചാരണ"ക്ക് അവസരമുണ്ടാക്കിയവൾ എന്ന നിലയിൽ കലാരംഗത്തെ ആ സ്ത്രീയുടെ നിലനിൽപ്പ് ദുഷ്കരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തീർച്ചയായും നിഷക്ക് ഭയക്കാനുണ്ട്. തൊഴിൽ മുട്ടിക്കുക എന്നത് കുടുംബം പുലർത്തേണ്ട ഒരു സ്ത്രീക്കു കിട്ടാവുന്ന വലിയ ശിക്ഷയായിരിക്കും എന്ന് നിഷക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

Full View
Tags:    
News Summary - Saradakutty support Nisha sarang-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT