ബാലസാഹിത്യകാരൻ ശൂരനാട് രവി അന്തരിച്ചു

കൊല്ലം: പ്രശസ്ത ബാലസാഹിത്യകാരൻ ശൂരനാട് രവി(75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന് ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്​ ചികിത്സലായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​​െൻറ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശൂരനാട് ഇഞ്ചക്കാട്ടെ വീട്ടുവളപ്പിൽ നടക്കും.

കൊല്ലം ശൂരനാട്​ ഇഞ്ചക്കാട്ട്​ ഇടയില വീട്ടിൽ പരമുപിള്ളയുടെയും ഭവാനി അമ്മയുടെയും മകനായി 1943ലാണ്​ ശൂരനാട്​ രവിയുടെ ജനനം​. മണ്ണടി ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 1998ൽ ജോലിയിൽ നിന്ന്​ വിരമിച്ചു.

പൊങ്കൽപ്പാട്ട്, അക്ഷരമുത്ത്​, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുളള വഴി, ഓണപ്പന്ത്, ഗാന്ധിജിയുടെ ഡയറി, 101 റെഡ്‌ ഇന്ത്യൻ നാടോടിക്കഥകൾ, കഥകൾകൊണ്ട്‌ ഭൂമി ചുറ്റാം, പൊന്നിറത്താൾ കഥ, സചിത്ര ബുദ്ധകഥകൾ എന്നിവ അദ്ദേഹത്തി​​െൻറ പ്രധാന കൃതികളാണ്​. എഡ്വിൻ ആർനോൾഡി​​െൻറ ‘ലൈറ്റ് ഓഫ് ഏഷ്യ’, ക്ഷേമേന്ദ്ര​​െൻറ ബോധിസത്വാപദമനകൽപലത എന്നിവക്കു പുറമെ തമിഴ്​ നാടോടിക്കഥകളുടെ മലയാള വിവർത്തനവും അദ്ദേഹം ചെയ്തിട്ടുണ്ട്. 1989ൽ അരിയുണ്ട എന്ന കൃതിക്ക് ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.ടി.നാഷണൽ അവാർഡ് ലഭിച്ചു.

ശാസ്താംകോട്ട ജെ.എം എച്ച് എസ് മുൻ പ്രധാന അധ്യാപിക ജെ. ചെമ്പകക്കുട്ടി അമ്മയാണ് ഭാര്യ. ഡോ.ഇന്ദുശേഖർ (സിംഗപ്പൂർ), ലേഖ (യു.എസ്), ശ്രീലക്ഷമി (യു.എസ്) എന്നിവർ മക്കളും ഡോ.ഗൗരി (കിംസ് തിരുവനന്തപുരം), വേണുഗോപാൽ (യു.എസ്), രാജേഷ് (യു.എസ്) എന്നിവർ മരുമക്കളുമാണ്.

Tags:    
News Summary - shooranad ravi passes away -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT