കാലിഫോർണിയ: ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പൈഡർ മാൻ, സൂപ്പർമാൻ തുടങ്ങി ഒരു പിടി സൂപ്പർ നായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ എഴുത്തുകാരനും എഡിറ്ററുമായ സ്റ്റാൻ ലീ മാർട്ടിൽ ലെയ്ബർ (95) അന്തരിച്ചു. മരണകാരണം പുറത്തു വിട്ടിട്ടില്ല.
അയേൺമാൻ, ഫൻറാസ്റ്റിക് ഫോർ, ഡേർ ഡെവിൾ, എക്സ് മെൻ തുടങ്ങിയവയും അദ്ദേഹത്തിെൻറ സുപ്രധാന രചനകളിൽ ചിലതാണ്. ജാക്ക് കിർബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ കലാകാരൻമാരുമായി ചേർന്ന് അദ്ദേഹം തെൻറ അമാനുഷിക നായക കഥാപാത്രങ്ങൾക്ക് സങ്കീർണമായ വൈകാരിക ജീവിതം നൽകിക്കൊണ്ട് അവയുടെ സാഹസിക പ്രകടനങ്ങളെ കൂടുതൽ ജീവസ്സുറ്റതാക്കി.
തെൻറ 17ാം വയസ്സിൽ ബന്ധുവായ മാർട്ടിൻ ഗോഡ്മാെൻറ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണ കമ്പനിയിൽ ലീ ജോലിക്കു കയറി. പിന്നീട് അവിടെ സൂപ്പർ നായക കഥാപാത്രങ്ങൾക്കു വേണ്ടിയും നിഗൂഡ ഹാസ്യ കഥകൾക്കും തിരക്കഥകൾ രചിച്ചു. പിന്നീട് 1941ൽ അദ്ദേഹം തെൻറ 19ാം വയസ്സിൽ ആ പ്രസിദ്ധീകരണത്തിെൻറ എഡിറ്റർ ഇൻ ചീഫ് ആയി മാറി.
1922 ഡിസംബർ 28ന് ന്യൂയോർക്കിലാണ് സ്റ്റാൻ ലീയുടെ ജനനം. അന്തരിച്ച നടി ജൊവാൻ ലീ ആയിരുന്നു ഭാര്യ. ജൊവാൻ സെലിയ മകളാണ്. സ്റ്റാൻ ലീയുടെ കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2008ൽ ക്രിയാത്മക കലാകാരനു ലഭിക്കുന്ന ഉന്നത ബഹുമതിയായ നാഷണൽ മെഡൽ ഒാഫ്് ആർട്സ് അദ്ദേഹത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.