പാലക്കാട്: ശ്രീലങ്കൻ സർക്കാറിെൻറയും എൽ.ടി.ടി.ഇയുടെയും മനുഷ്യാവകാശ ധ്വംസനങ്ങൾ ഇതിവൃത്തമായ ടി.ഡി. രാമകൃഷ്ണെൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങുന്നു. ആഗോള പ്രസാധകരായ ഹാർപർ കോളിൻസ് ജൂലൈ 25ന് പുസ്തകം പുറത്തിറക്കും. എറണാകുളം സെൻറ് തെരേസാസ് കോളജ് അധ്യാപിക പ്രിയ കെ. നായരാണ് പുസ്തകം മൊഴിമാറ്റിയത്. രാമകൃഷ്ണെൻറ ഫ്രാൻസിസ് ഇട്ടിക്കോരയും ആൽഫയും ഇവർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു.
‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ 2015ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ് എന്നിവ കൃതിക്ക് ലഭിച്ചു. ഐതിഹ്യവും ഭാവനയും യാഥാർഥ്യവും ചരിത്രവും സമന്വയിപ്പിച്ച് വായനക്കാരെ വിസ്മയിപ്പിച്ച നോവലാണ് ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.