കോഴിക്കോട്: കവിത മോഷണ വിവാദത്തിൽ ദീപ നിശാന്തിെൻറ പേരു പറയാതെ വിമർശനവുമായി കഥാ കൃത്ത് ടി. പത്മനാഭൻ. സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്യവേയാണ് സി.പി.എം സഹയാത്രികയായ ദീപ നിശാന്തിനെ പത്മനാഭൻ വിമ ർശിച്ചതെന്നത് ശ്രദ്ധേയമാണ്.
കവിത മോഷ്ടിച്ചവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോയെന്നും ബാലാമണിയമ്മയെ പോലുള്ള പ്രമുഖർ ജീവിച്ച നാടാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘‘കവിത മോഷ്ടിച്ചെന്ന വാർത്ത കേട്ടപ്പോൾ സങ്കടം തോന്നി. അവർ ഏത് പാർട്ടിയിലും മതത്തിലും ജാതിയിലും പെട്ടതായാലും കുഴപ്പമില്ല. ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ?’’ -പത്മനാഭൻ ചോദിച്ചു. കേവലം സിലബസ് പഠിപ്പിച്ചു തീർക്കൽ മാത്രമല്ല അധ്യാപകരുടെ ഉത്തരവാദിത്തം. വിദ്യാർഥികളുടെ സ്വഭാവരൂപവത്കരണത്തിന് അധ്യാപകർ കൂടുതൽ പ്രാധാന്യം നൽകണം -അദ്ദേഹം പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന മികവുത്സവം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി സംസാരിച്ചു. വിവിധ സെഷനുകളിലായി കെ.പി. സന്തോഷ്കുമാർ, ഡോ. ജെ. പ്രസാദ്, പ്രഫ. അനിത റാംപാൽ, ഡോ. അനിൽ ചേലാമ്പ്ര, ഇ.പി. രാജഗോപാലൻ, എസ്.കെ. സജീഷ്, രാഹുൽ മാങ്കൂട്ടത്തിൽ, സച്ചിൻ ദേവ്, ബി. സുരേഷ്, സി. ഉസ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.