ന്യൂഡൽഹി: മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് കവി സചിദാനന്ദൻ. യു.എ.പി.എ, വിവരാവകാശ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് വന്നു ചേർന്നിരിക്കുന്നെതന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
ദലിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും കേന്ദ്ര സർക്കാറിനു കീഴിൽ വേട്ടയാടപ്പെടുകയാണെന്നും ഇത്തരം ഹിംസകൾ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.
അടൂർ ഗോപാലകൃഷ്ണനെ പോലുള്ള ലോകപ്രശസ്ത കലാകാരൻമാർ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നതിൽ വലിയ ആശങ്കയുണ്ട്. സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്ര കുത്തുന്ന സമീപനവും ഈ സർക്കാരിൻെറ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.