മനുഷ്യനന്മയുടെ കഥപറഞ്ഞ എഴുത്തുകാരൻ ഉറൂബിെൻറ ഓർമയിൽ കോഴിക്കോട് നഗരം. ഒരു പിടി നല്ല എഴുത്തുകൾ സമ്മാനിച്ച പി.സി കുട്ടികൃഷ്ണൻ എന്ന ഉറൂബിൻെറ തൂലിക ചലിക്കാതായിട്ട് 40 വർഷം പിന്നിടുന്നു. സാഹ ിത്യലോകത്ത് ഇന്നും പുതുമ ചോരാതെ നില്ക്കുന്ന അദ്ദേഹത്തിെൻറ കൃതികൾ വ്യത്യസ്ത ഭാവതല ങ്ങളാണ് അനുവാചകന് സമ്മാനിക്കുന്നത്. ഇടശ്ശേരി സ്മാരക സമിതിയുടെ സഹകരണത്തോടെ ഉറൂബ് സാംസ്കാരിക സമിതി ഉറൂബ് അനുസ്മരണം സംഘടിപ്പിച്ചു.
സംസ്കാരവുമായി ഒരു ബന്ധവുമില്ലാത്തവർ സാംസ്കാരിക വകുപ്പ് ഭരിക്കുമ്പോൾ ഉറൂബിനെ മറക്കുന്നതിൽ അത്ഭുതമില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ നോവലിസ്റ്റ് ടി.പി. രാജീവൻ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള പല സ്മാരകങ്ങളും ചില സ്ഥാന മോഹികെള കുടിയിരുത്താനുള്ള ഇടമായി മാറിയിരിക്കുകയാണെന്നും ഒരു കണക്കിന് ഉറൂബിന് സ്മാരകമില്ലാത്തത് നന്നായെന്നും അദ്ദേഹം പറഞ്ഞു.
ഉറൂബിൻെറ പ്രതിമയൊന്നും എവിടേയും സ്ഥാപിക്കാതിരുന്നത് നന്നായെന്നും പാലക്കാട്ട് സ്ഥാപിച്ച ഒ.വി. വിജയൻെറ പ്രതിമക്ക് വന്ന ഗതി വരില്ലല്ലോ എന്നും രാജീവൻ പറഞ്ഞു. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിൻെറ ഭാഗമായിരുന്ന സാഹിത്യകാരൻമാർ മാത്രമേ ഇവിടെ അനുസ്മരിക്കപ്പെടുന്നുള്ളൂവെന്നും എഴുത്തുകാരെ ആദരിക്കാനും ബഹുമാനിക്കാനും മലയാളിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.