ന്യൂഡൽഹി: കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിെനയും ഭാര്യ ഹേമലതയെയും പൊലീസ് നിർബന്ധിച്ച് ചില പേപ്പറുകളിൽ ഒപ്പുവെപ്പിച്ചുവെന്ന് മരുമകനും മാധ്യമപ്രവർത്തകനുമായ എൻ. വേണുഗോപാൽ. മറാത്തിയിലായിരുന്നു ഇൗ രേഖകൾ പൊലീസ് തയാറാക്കിയിരുന്നത്. റാവുവിനും ഭാര്യക്കും മറാത്തി അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റാവുവിനെ പുണെയിലെ വസതിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. നാംപള്ളി ക്രിമിനൽ കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കിയിരുന്നു. ഡിസംബറിർ ഉണ്ടായ ഭീമ - കൊരെഗാവ് സംഘർഷത്തിന് ആഹ്വാനം ചെയ്തുവെന്നും ഇവർക്ക് മാവോവാദി ബന്ധമുണ്ടെന്നും ആരോപിച്ചാണ് വരവര റാവുവിെനയും മറ്റ് നാലു ആക്ടിവിസ്റ്റുകളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പ്രതികളെ കൊണ്ട് ഒപ്പുവെപ്പിക്കുന്ന രേഖകൾ അവർക്ക് അറിയുന്ന ഭാഷയിലായിരിക്കണമെന്നാണ് നിയമം. എന്നാൽ റാവുവിനും ഭാര്യക്കും വശമില്ലാത്ത മറാത്തിയിലാണ് രേഖകൾ തയാറാക്കി ഒപ്പുവെപ്പിച്ചതെന്നും വേണുഗോപാൽ ആരോപിച്ചു.
സെർച്ച് വാറൻറില്ലാതെ വീട്ടിലേക്ക് ഇടിച്ചു കയറിയ പൊലീസ് മൊബൈൽ ഫോണുകൾ പിടിച്ചു വാങ്ങുകയും ലാൻറ് ഫോൺ ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതോടെ എട്ടു മണിക്കൂർ നേരം റാവുവുമായി ബന്ധപ്പെടാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. റാവുവിന് 78 വയസായി. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ നിത്യേന മരുന്നകൾ കഴിക്കാനുണ്ടെന്നും മരുമകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.