തിരുവനന്തപുരം: പിൻവലിച്ച ‘മീശ’എന്ന നോവൽ തുടർന്നും പ്രസിദ്ധീകരിക്കാൻ എഴുത്തുകാരൻ എസ്. ഹരീഷും പ്രസാധകരായ മാതൃഭൂമിയും തയാറാവണമെന്ന് വി.എസ്. അച്യുതാനന്ദൻ. സംഘ്പരിവാർ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ്. ഹരീഷ് പുനഃപരിശോധിക്കണം. സംഘ്പരിവാറിെൻറ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹികവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏതു വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യസമൂഹം ഒന്നടങ്കം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷരങ്ങളുടെയും എഴുത്തിെൻറയും ഭാവനാത്മകമായ സൗന്ദര്യമാണ് ജീവിത നന്മകളുടെ സൗന്ദര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ ഫാഷിസ്റ്റുകളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടില്‍ അതിക്രമിച്ചു കടന്ന ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് പട അവിടത്തെ ഗ്രന്ഥശേഖരങ്ങള്‍ അഗ്നിക്കിരയാക്കിയ ചരിത്ര സംഭവം സംഘികളുടെ അക്ഷരവിരോധവുമായി കൂട്ടിവായിക്കേണ്ടതാണെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.