ലണ്ടൻ: ഒന്നിനോടും കൂറില്ലാത്ത, ആരെയും വകവെക്കാത്ത എഴുത്തുകാരൻ- ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് വി.എസ് നയ്പോൾ. തനിക്കു തോന്നിയത് പകർത്താനുള്ള മാധ്യമമായാണ് എഴുത്തിനെ അദ്ദേഹം കണ്ടത്. ആ എഴുത്തുകൾ അപൂർവമായി മാത്രമാണ് മറ്റുള്ളവരെ ആഹ്ലാദിപ്പിച്ചത്. എന്നാൽ, നയ്പോൾ തെൻറ എഴുത്തിൽ സന്തോഷവാനായിരുന്നു. വിവാദങ്ങളുടെ വഴിയെയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വേരുകളുള്ള, ജന്മംകൊണ്ട് ട്രിനിഡാഡുകാരനായ നയ്പോൾ ലണ്ടനിലാണ് ജീവിച്ചത്. ലണ്ടനിലെ ഒാക്സ്ഫഡിലായിരുന്നു കോളജ് വിദ്യാഭ്യാസം. 1961ൽ 29ാമത്തെ വയസ്സിലാണ് നയ്പോൾ തെൻറ മാസ്റ്റർ പീസെന്നു വിലയിരുത്തുന്ന ‘എ ഹൗസ് ഫോർ മി. ബിശ്വാസ്’ എന്ന പുസ്തകം എഴുതിയത്. ട്രിനിഡാഡിൽ പരസ്യപ്പലകക്കു ചായമിടുന്ന ജോലിചെയ്ത് മാധ്യമപ്രവർത്തകനായി മാറിയ തെൻറ പിതാവിെൻറ ജീവിതകഥയെ ആസ്പദമാക്കിയാണ് ആ പുസ്തകം രചിച്ചത്. ‘ഇൗജിപ്ത്, അമേരിക്ക, ആഫ്രിക്ക ആൻഡ് ഇംഗ്ലണ്ട്’ എന്ന പുസ്തകം 1971ൽ ബുക്കർ പുരസ്കാരം നേടി. 1975ൽ ന്യൂയോർക് ടൈംസ് ബുക്സ് റിവ്യൂവിൽ ഏറ്റവും മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത് നയ്പോളിെൻറ ‘ഗറില്ലാസ്’ എന്ന കൃതിയാണ്.
1960കളുടെ തുടക്കത്തിലെ യാത്രകളെക്കുറിച്ചും ബ്രിട്ടീഷ് കോളനികളായ രാജ്യങ്ങളെക്കുറിച്ചും എഴുതാൻ തുടങ്ങി. ‘ഇന്ത്യ: എ വൂൺഡഡ് സിവിലൈസേഷൻ’, അർജൻറീന, ട്രിനിഡാഡ്, മലേഷ്യ എന്നീ രാജ്യങ്ങളെക്കുറിച്ച് ‘എമങ് ദ ബിലീവേഴ്സ്’എന്നിവ ഉദാഹരണം. പലപ്പോഴും വംശീയ പ്രസ്താവനകളിലൂടെയും ശ്രദ്ധേനടി. ബ്രിട്ടനെ വെള്ളക്കാരുടെ അധീനതയിലുള്ള രാഷട്രമാക്കുക എന്ന പരാമർശത്തിന് ചില്ലറ പഴിയല്ല കേട്ടത്.
ഇന്ത്യയിൽ ജനിച്ചുപോയത് വലിയ കുറ്റമായി കാണുന്ന അദ്ദേഹം ഇസ്ലാം മതത്തിെൻറ കടുത്ത വിമർശകനായിരുന്നു. ഇസ്ലാം കൊളോണിയൽ മതമെന്നാണ് നയ്പോളിെൻറ പക്ഷം. ആൻ ഏരിയ ഒാഫ് ഡാർക്നസ്, എമങ് ദ ബിലീവേഴ്സ് എന്നീ കൃതികൾ തുറന്നെതിർക്കുന്നതാണ്. സിയാ ഉൽ ഹഖിെൻറ ഭരണകാലത്ത് പാകിസ്താനിൽ നടപ്പാക്കിയ സാക്ഷി നിയമങ്ങളെയും മറ്റും ശരീഅത് തത്ത്വത്തിനുള്ളിൽ നിന്നുകൊണ്ട് വിമർശിച്ച ഖാലിദ് ഇസ്ഹാഖിനെ പരമാവധി കളിയാക്കുന്നുമുണ്ട് ഇൗകൃതികളിൽ. വിവാദങ്ങളുടെ തോഴനായിരുന്നതുകൊണ്ട് ശത്രുക്കളുടെ പട്ടികയും നീണ്ടു. അമിതഭാരമുള്ള ആളുകളോട് പൊതുമധ്യത്തിൽ അനിഷ്ടം കാണിക്കാൻ മടികാണിച്ചില്ല. അദ്ദേഹത്തെ കൈകാര്യം ചെയ്യുക എന്നത് വിഷമംപിടിച്ച ജോലിയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.ഒാക്സ്ഫഡിൽ സഹപാഠിയായിരുന്നു ആദ്യ ഭാര്യ പട്രീഷ്യ ആൻ ഹാൾ. നയ്പോളിെൻറ എഴുത്തിൽ പട്രീഷ്യ ആകൃഷ്ടയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.