ന്യൂയോർക്: ‘സസ്പെൻസുകളുടെ രാജ്ഞി’ എന്നറിയപ്പെട്ടിരുന്ന എഴുത്തുകാരി മേരി ഹിഗ് ഗിൻസ് ക്ലാർക് (92) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ലോകത്ത് ഏറ്റവുമധികം വിൽക് കപ്പെട്ട സസ്പെൻസ് കഥകളിൽ പലതും ഇവരുടേതാണ്. 30ാം വയസ്സിൽ അഞ്ചു മക്കളെ പോറ്റേണ്ട വിധവയായിരുന്ന ഹിഗ്ഗിൻസ്, പിന്നീട് അമ്പതിലധികം സസ്പെൻസ് കഥകളുടെ എഴുത്തുകാരിയായി മാറി.
‘എ സ്ട്രെയിഞ്ചർ ഈസ് വാച്ചിങ്’, ‘ഡാഡീസ് ലിറ്റിൽ ഗേൾ’ തുടങ്ങിയ പുസ്തകങ്ങൾ 10 കോടിയിലധികം പതിപ്പുകളാണ് വിറ്റുപോയത്. ഇതിൽ പലതും പിന്നീട് സിനിമയാക്കപ്പെട്ടു. മകൾ കരോൾ ഹിഗ്ഗിൻസ് ക്ലാർക്കുമായി ചേർന്നും അവർ നോവൽരചന നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.