മാറാടിക്കുന്നിന്റെ താഴ്വരയിലാണ് പാലൻ യജമാനന്റെ ആടുകളെ മേയാൻ വിടുന്നത്. വൈകുന്നേരം ആട്ടി തെളിച്ച് കൂട്ടിൽ എത്തിക്കുകയും ചെയ്യും. ഒരുദിവസം ആടുകളെ കൂട്ടാൻ ചെന്ന പാലനെ ഒരു കടുവ ഒറ്റക്കുതിപ്പിന് തടുത്തു. പാലൻ ചകിതനായി. ‘‘നീ എന്തക്രമമാണ് ഈ കാണിച്ചത്..?’’ കടുവ പിൻവാങ്ങി പഴയപടി അലസമായി കിടന്ന് ഒരു കോട്ടുവായിട്ടു. ‘‘നീ കാലത്തെ ഇവറ്റോളെ കൊണ്ടെന്നാക്കിയിട്ട് പോയതല്ലേ? അതീപ്പിന്നെ ഞാനാണ് നോക്കി സംരക്ഷിച്ചത്.’’ പേടിക്കുടലനായിട്ട് പോലും പാലന്...
മാറാടിക്കുന്നിന്റെ താഴ്വരയിലാണ് പാലൻ യജമാനന്റെ ആടുകളെ മേയാൻ വിടുന്നത്. വൈകുന്നേരം ആട്ടി തെളിച്ച് കൂട്ടിൽ എത്തിക്കുകയും ചെയ്യും. ഒരുദിവസം ആടുകളെ കൂട്ടാൻ ചെന്ന പാലനെ ഒരു കടുവ ഒറ്റക്കുതിപ്പിന് തടുത്തു.
പാലൻ ചകിതനായി.
‘‘നീ എന്തക്രമമാണ് ഈ കാണിച്ചത്..?’’
കടുവ പിൻവാങ്ങി പഴയപടി അലസമായി കിടന്ന് ഒരു കോട്ടുവായിട്ടു.
‘‘നീ കാലത്തെ ഇവറ്റോളെ കൊണ്ടെന്നാക്കിയിട്ട് പോയതല്ലേ? അതീപ്പിന്നെ ഞാനാണ് നോക്കി സംരക്ഷിച്ചത്.’’
പേടിക്കുടലനായിട്ട് പോലും പാലന് ചിരിപൊട്ടി.
‘‘പിന്നേ! കടുവയല്ലേ ആടുകളെ നോക്കി സംരക്ഷിക്കുന്നത് ?’’
കടുവ മുൻകാലിലേക്ക് മുഖം ചേർത്ത് കിടപ്പ് കുറേക്കൂടി സൗകര്യപ്രദമാക്കി മുരണ്ടു.
‘‘എന്നാ നീ എണ്ണി നോക്കിേക്കാടാ കൂവ്വേ!’’
എണ്ണം കൃത്യമാണെന്ന് കണ്ട് പാലൻ താടിക്ക് കൈ കൊടുത്ത് നിൽപായി. അന്നേരം കടുവ പറഞ്ഞു:
‘‘ഞങ്ങൾ മൃഗങ്ങൾ നിങ്ങൾ മനുഷ്യരെപ്പോലെയല്ല. വിശന്നാൽ മാത്രമേ ഇര തേടുകയുള്ളൂ.’’
കടുവ വീണ്ടും കോട്ടുവായിട്ടു തുടർന്നു.
‘‘ഇനി ഏതായാലും നീ ഇവറ്റയെ ആട്ടിത്തെളിച്ച് ബുദ്ധിമുട്ടണ്ട. ഞാൻതന്നെ നോക്കിക്കോളാം.’’
ആടുകളെ വിട്ടുകിട്ടാൻ തോെക്കടുക്കണോ മുദ്രാവാക്യം വിളിച്ചാൽ മതിയോ എന്ന് ചോദിക്കാൻ പാലൻ യജമാനന്റെ വീട്ടിലേക്ക് കുതിച്ചുപാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.