ക്രി​​മി​​ന​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന വീ​​ട്

ക​​ട​​ലി​​ലൂ​​ടെ ക​​പ്പ​​ലു​​ക​​ളും ചെ​​റു ബോ​​ട്ടു​​ക​​ളും ഒ​​ഴു​​കി നീ​​ങ്ങു​​ന്ന​​ത് കാ​​ണാം. രാ​​ത്രി​​യു​​ടെ നീ​​ല പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ഴി​​യു​​ടെ നേ​​രി​​യ തി​​ര​​യി​​ള​​ക്ക​​ങ്ങ​​ൾ​​ക്കു മീ​​തെ ബോ​​ട്ടു​​ക​​ളി​​ലെ അ​​ലം​​കൃ​​ത ദീ​​പ​​ങ്ങ​​ൾ. അ​​തി​​ന് മു​​മ്പാ​​യി വ​​ലി​​യ ശ്‌​​മ​​ശാ​​ന​​മാ​​ണ്. പ​​ണ്ട് പോ​​ർ​​ചുഗീ​​സു​​കാ​​രോ​​ട് യു​​ദ്ധംചെ​​യ്‌​​ത പ​​ട​​യാ​​ളി​​ക​​ളു​​ടെ ഖ​​ബ​​റി​​ട​​ങ്ങ​​ളും ശ്മ​​ശാ​​ന​​ത്തി​​ലു​​ണ്ട്. സ്മാ​​ര​​കശി​​ല​​ക​​ളി​​ൽ പേ​​രു​​ക​​ൾ ആ​​ലേ​​ഖ​​നം ചെ​​യ്തി​​രി​​ക്കു​​ന്നു.താ​​രി​​ഖ് ബി​​ൻ ന​​ജ്ജാ​​ർ, മാ​​ജി​​ദ് അ​​ൽ...

ക​​ട​​ലി​​ലൂ​​ടെ ക​​പ്പ​​ലു​​ക​​ളും ചെ​​റു ബോ​​ട്ടു​​ക​​ളും ഒ​​ഴു​​കി നീ​​ങ്ങു​​ന്ന​​ത് കാ​​ണാം. രാ​​ത്രി​​യു​​ടെ നീ​​ല പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ഴി​​യു​​ടെ നേ​​രി​​യ തി​​ര​​യി​​ള​​ക്ക​​ങ്ങ​​ൾ​​ക്കു മീ​​തെ ബോ​​ട്ടു​​ക​​ളി​​ലെ അ​​ലം​​കൃ​​ത ദീ​​പ​​ങ്ങ​​ൾ. അ​​തി​​ന് മു​​മ്പാ​​യി വ​​ലി​​യ ശ്‌​​മ​​ശാ​​ന​​മാ​​ണ്. പ​​ണ്ട് പോ​​ർ​​ചുഗീ​​സു​​കാ​​രോ​​ട് യു​​ദ്ധംചെ​​യ്‌​​ത പ​​ട​​യാ​​ളി​​ക​​ളു​​ടെ ഖ​​ബ​​റി​​ട​​ങ്ങ​​ളും ശ്മ​​ശാ​​ന​​ത്തി​​ലു​​ണ്ട്. സ്മാ​​ര​​കശി​​ല​​ക​​ളി​​ൽ പേ​​രു​​ക​​ൾ ആ​​ലേ​​ഖ​​നം ചെ​​യ്തി​​രി​​ക്കു​​ന്നു.

താ​​രി​​ഖ് ബി​​ൻ ന​​ജ്ജാ​​ർ, മാ​​ജി​​ദ് അ​​ൽ ഖ​​ൽ​​ഫാ​​ൻ ഇ​​വ​​രൊ​​ക്കെ മു​​ന്ന​​ണി​​പ്പോ​​രാ​​ളി​​ക​​ളാ​​യി​​രു​​ന്നു. ഒ​​രു കാ​​ല​​ത്ത് ബൂ​​ഖ​​ത്ര റൗ​​ണ്ട് എബൗ​​ട്ടി​​ന​​ടു​​ത്തു​​ള്ള മ​​ര​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ രാ​​ത്രികാ​​ല​​ങ്ങ​​ളി​​ൽ ഭ​​ജ​​ന​​യി​​രി​​ക്കു​​ന്ന​​വ​​രു​​ണ്ടാ​​യി​​രു​​ന്നു. പു​​ല​​രുംവ​​രെ അ​​വി​​ടെ വെ​​ളി​​ച്ചം കാ​​ണാം, പ്രാ​​ർഥ​​ന​​യി​​ൽ മു​​ഴു​​കി​​യ ആ​​ളു​​ക​​ളെ​​യും. ഒ​​രി​​ക്കൽ അ​​വി​​ട​​ത്തെ ഖ​​ബ​​റു​​ക​​ൾ പൊ​​ളി​​ച്ച് റോ​​ഡ് വി​​ക​​സി​​പ്പി​​ക്കാ​​ൻ വ​​ന്ന​​പ്പോ​​ൾ ഖ​​ബ​​റി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള പാ​​റ​​ക്ക​​ല്ലി​​ൽ പി​​ക്കാ​​സ് ത​​ട്ടി​​യ​​പ്പോ​​ൾ ചോ​​ര​​യൊ​​ലി​​ച്ചു​​വെ​​ന്ന് ജോ​​ലി​​ക്കാ​​ർ പ​​റ​​ഞ്ഞ​​ത്രേ. സ്വാ​​ത​​ന്ത്ര്യ​​ത്തി​​നുവേ​​ണ്ടി പൊ​​രു​​തി​​യ മു​​ന്ന​​ണി​​പ്പോ​​രാ​​ളി​​ക​​ളി​​ൽ ഒ​​രാ​​ളു​​ടെ ഖ​​ബ​​റാ​​യി​​രു​​ന്നു. തൊ​​ഴി​​ലാ​​ളി അ​​വി​​ടെ ബോ​​ധംകെ​​ട്ടു വീ​​ണു. പ​​ണി​​ക്കാ​​ർ അ​​തോ​​ടെ നി​​ർ​​ത്തി.

വാ​​തി​​ലി​​ൽ ആ​​രോ മു​​ട്ടി. ആ​​രാ​​ണീ അ​​സ​​മ​​യ​​ത്ത്? രാ​​ത്രി 12.30 ക​​ഴി​​ഞ്ഞുകാ​​ണും. തു​​റ​​ക്കണോ വേ​​ണ്ട​​യോ? ലെ​​നി​​ൻ ഒ​​ന്ന് കൂ​​ടി ആ​​ലോ​​ചി​​ച്ചു. ഓ ​​വെ​​റു​​തെ തോ​​ന്നു​​ന്ന​​താ​​വും. ത​​നി​​ച്ചാ​​വു​​മ്പോ​​ൾ ഇ​​ങ്ങ​​നെ ഓ​​രോ​​ന്ന് തോ​​ന്നും. ഫ്ലാ​​റ്റി​​ന്റെ മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ലെ മു​​റി​​യി​​ൽനി​​ന്ന് ചി​​ല അ​​പ​​ശ​​ബ്ദ​​ങ്ങ​​ൾ. ക​​ട്ടി​​ൽ വ​​ലി​​ച്ചുനീ​​ക്കു​​ന്ന​​തുപോ​​ലെ. ചി​​ല​​ങ്ക​​യു​​ടെ കി​​ലു​​ക്കം. കോ​​വി​​ഡ് കാ​​ല​​മ​​ല്ലേ. എ​​ല്ലാം ഒ​​രുത​​രം തോ​​ന്ന​​ലാ​​ണ്. അ​​ല്ലെ​​ങ്കി​​ൽ വി​​ഭ്രാ​​ന്തി​​യാ​​ണ്. ഭാ​​ര്യ​​യും മ​​ക​​നും നാ​​ലു മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പാ​​ണ് നാ​​ട്ടി​​ൽ പോ​​യ​​ത്. അ​​വി​​ടെ ക്വാ​​റ​​ന്റൈ​​നി​​ൽ കു​​ടു​​ങ്ങി. മ​​ട്ടു​​പ്പാ​​വി​​ൽനി​​ന്ന് നോ​​ക്കു​​മ്പോ​​ൾ സെ​​ലി​​നെ അ​​യ​​ൽ​​വാ​​സി​​ക​​ൾ അ​​വ​​ജ്ഞ​​യോ​​ടെ​​യാ​​ണ് വീ​​ക്ഷി​​ക്കു​​ന്ന​​ത്. ആ​​ളു​​ക​​ൾ​​ക്ക് ഒ​​രുത​​രം വെ​​റു​​പ്പ്, ഭീ​​തി, അ​​ക​​ൽ​​ച്ച.

ഇ​​പ്പോ​​ൾ കാ​​ളി​​ങ് ബെ​​ൽ ശ​​ക്ത​​മാ​​യി അ​​ടി​​ക്കു​​ന്നു​​ണ്ട്. ഏ​​ത് ഡ്രാ​​ക്കു​​ള​​യാ​​യി​​രി​​ക്കും ഈ ​​പാ​​തിരാ​​ത്രി​​യി​​ൽ? തു​​റ​​ക്കാ​​ൻ അ​​ൽപം ഭ​​യ​​മു​​ണ്ടെ​​ങ്കി​​ലും പീ​​പ് ഹോ​​ളി​​ലൂ​​ടെ നോ​​ക്കി. പ്രേ​​ത​​വും ചെ​​കു​​ത്താ​​നു​​മൊ​​ന്നു​​മ​​ല്ല, സു​​ന്ദ​​രി​​യാ​​യ ഒ​​രു യു​​വ​​തി. ഒ​​രു തു​​ർ​​ക്കി​​യ യു​​വ​​തി​​യു​​ടെ സൗ​​ന്ദ​​ര്യ​​വും ശ​​രീ​​രവ​​ടി​​വും. വെ​​ണ്ണപോ​​ലെ വെ​​ളു​​പ്പ്. ചു​​രു​​ണ്ട മു​​ടി​​യി​​ഴ​​ക​​ൾ. നീ​​ല ജീ​​ൻ​​സും വെ​​ളു​​ത്ത ടീ ​​ഷ​​ർ​​ട്ടും.

വാ​​തി​​ൽ അ​​ൽ​​പം തു​​റ​​ന്ന് ചോ​​ദി​​ച്ചു. ‘‘ആ​​രാ​​ണ് നി​​ങ്ങ​​ൾ?’’

‘‘പ​​റ​​യാം, വാ​​തി​​ൽ തു​​റ​​ക്കൂ.’’ അ​​ത് ഒ​​രു ആ​​ജ്ഞാശ​​ബ്ദംപോ​​ലെ തോ​​ന്നി. അ​​ത​​നു​​സ​​രി​​ക്കാ​​തി​​രി​​ക്കാ​​ൻ അ​​യാ​​ൾ​​ക്കാ​​യി​​ല്ല.

അ​​വ​​ൾ സോ​​ഫാസെ​​റ്റി​​യി​​ൽ ബാ​​ക്ക്പാ​​ക്ക് ഊ​​രിവെ​​ച്ച് ഇ​​രു​​ന്നു. ‘‘എ​​വി​​ടെ ആ ​​കി​​ളി​​ക്കൂ​​ട്?’’ അ​​വ​​ൾ ചി​​രി​​ച്ചുകൊ​​ണ്ട് ചോ​​ദി​​ച്ചു.

‘‘കി​​ളി​​ക്കൂ​​ടോ, ഏ​​ത് കി​​ളി​​ക്കൂ​​ട്?’’ ലെ​​നി​​ൻ അ​​ല​​സ​​മാ​​യി ചോ​​ദി​​ച്ചു.

‘‘ബാ​​ൽ​​ക്ക​​ണി​​യി​​ൽ ഒ​​രു അ​​സാ​​ധാ​​ര​​ണ പ​​ക്ഷി കൂ​​ടു​​വെ​​ച്ചി​​ട്ടി​​ല്ലേ?’’

‘‘അ​​സാ​​ധാ​​ര​​ണ പ​​ക്ഷി​​യോ? അ​​ത് നി​​ങ്ങ​​ൾ​​ക്കെ​​ങ്ങ​​നെ അ​​റി​​യാം?’’

‘‘ഓ, ​​ആ​​രോ പ​​റ​​ഞ്ഞുകേ​​ട്ടു.’’

‘‘ആ​​ര്?’’ ലെ​​നി​​ൻ ചോ​​ദി​​ച്ചുതീ​​രും മു​​മ്പേ അ​​വ​​ൾ ബാ​​ൽ​​ക്ക​​ണി​​യു​​ടെ വാ​​തി​​ൽ തു​​റ​​ന്നു.

‘‘ത​​ള്ള ഉ​​പേ​​ക്ഷി​​ച്ചുപോ​​യ ഒ​​രു ക​​ട​​ൽ​​ക്കാ​​ക്ക. കാ​​പ്പി നി​​റ​​ത്തി​​ൽ ക്രീം ​​പു​​ള്ളി​​ക​​ളു​​ള്ള, വ​​ലി​​യ ശ​​രീ​​ര​​മു​​ള്ള അ​​സാ​​ധാ​​ര​​ണ ക​​ട​​ൽപ​​ക്ഷി. ഏ​​ക​​ദേ​​ശം ഒ​​രു ആ​​ൽ​​ബ​​ട്രോ​​സ് പ​​ക്ഷി​​യോ​​ളം വ​​ലി​​പ്പം വ​​രും.’’

‘‘ഇ​​തൊ​​ക്കെ നി​​ങ്ങ​​ൾ​​ക്കെ​​ങ്ങ​​നെ അ​​റി​​യാം?’’

‘‘ആ​​രോ പ​​റ​​ഞ്ഞു?’’

‘‘ആ​​ര് പ​​റ​​ഞ്ഞു?’’

‘‘അ​​തൊ​​ക്കെ പോ​​ട്ടെ, നി​​ങ്ങ​​ളു​​ടെ ഭാ​​ര്യ​​യും കു​​ഞ്ഞും നാ​​ട്ടി​​ലാ​​ണ് അ​​ല്ലേ? എ​​നി​​ക്കി​​വി​​ടെ കു​​റ​​ച്ചു ദി​​വ​​സ​​ത്തേ​​യ്ക്ക് തങ്ങാ​​ൻ ഒ​​രു മു​​റി ത​​ന്നുകൂ​​ടെ? വെ​​റു​​തെ വേ​​ണ്ട, പൈ​​സ ത​​രാം.’’

‘‘മു​​റി​​യൊ​​ന്നു​​മി​​ല്ല.’’ മു​​റി ഒ​​ഴി​​ഞ്ഞുകി​​ട​​പ്പു​​ണ്ടെ​​ങ്കി​​ലും ക​​ള്ളം പ​​റ​​ഞ്ഞു. അ​​പ​​രി​​ചി​​ത​​യാ​​യ ഒ​​രു യു​​വ​​തി​​യെ എ​​ങ്ങ​​നെ പേ​​യി​​ങ് ​െഗ​​സ്റ്റാ​​യി കൂ​​ടെ താ​​മ​​സി​​പ്പി​​ക്കാ​​നാ​​കും? ഇ​​വ​​ർ ഏ​​ത് ത​​ര​​ക്കാ​​രി​​യാ​​ണെ​​ന്ന് എ​​ങ്ങ​​നെ അ​​റി​​യാം, അ​​തും ഭ​​ർ​​ത്താ​​വ് കൂ​​ടെ​​യി​​ല്ലാ​​തെ?

‘‘ആ​​ട്ടെ, നി​​ന്റെ കെ​​ട്ടി​​യോ​​ൻ എ​​വി​​ടെ?’’

‘‘അ​​ദ്ദേ​​ഹം നാ​​ട്ടി​​ലാ​​ണ്’’, അ​​വ​​ൾ പ​​റ​​ഞ്ഞു.

മൊ​​ബൈ​​ൽ ഫോ​​ൺ ചി​​ല​​ച്ചു. ആ​​രാ​​ണീ അ​​സ​​മ​​യ​​ത്ത്?

‘‘അ​​പ്പാ, ഇ​​ത് ഞാ​​നാ​​ണ്. അ​​മ്മ​​യ്ക്ക് അ​​സു​​ഖം കൂ​​ടു​​ത​​ലാ​​ണ്. ബ്രീ​​തി​​ങ്ങി​​ന്റെ പ്ര​​ശ്‌​​ന​​മു​​ണ്ട്. ശ്വ​​സി​​ക്കാ​​ൻ ന​​ന്നേ ബു​​ദ്ധി​​മു​​ട്ടു​​ന്നു.’’

‘‘സം​​സാ​​രി​​ക്കാ​​മോ?’’

‘‘ഇ​​ല്ലെ​​ന്ന് തോ​​ന്നു​​ന്നു.’’ സെ​​ലി​​ൻ ഫോ​​ൺ വാ​​ങ്ങി​​ച്ചു.

‘‘എ​​ന്താ നി​​ങ്ങ​​ളു​​ടെ വി​​ശേ​​ഷം?’’

‘‘വി​​ശേ​​ഷ​​മൊ​​ന്നു​​മി​​ല്ല.’’

‘‘ജോ​​ലി​​ക്ക് പോ​​കാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ടോ?’’

‘‘റോ​​ഡു​​ക​​ളെ​​ല്ലാം പോ​​ലീ​​സ് ബ്ലോ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്. അ​​ത്യാ​​വ​​ശ്യ സ​​ർ​​വീ​​സി​​ന് പെ​​ർ​​മി​​റ്റെ​​ടു​​ത്ത് പോ​​ണം. അ​​തും മെ​​ഡി​​ക്ക​​ൽ, വ​​ള​​ണ്ടി​​യ​​ർ കാ​​ര്യ​​ങ്ങ​​ൾ​​ക്ക് മാ​​ത്രം.’’

മ​​റു​​ത​​ല​​ക്കൽ അ​​വ​​ളു​​ടെ ചു​​മ വ​​ർ​​ധി​​ച്ചു.

‘‘നീ ​​മ​​രു​​ന്ന് എ​​ടു​​ത്തോ?’’

‘‘അ​​സി​​ത്രോ​​മൈ​​സി​​ൻ ക​​ഴി​​ച്ചു. ര​​ണ്ടു ദി​​വ​​സ​​മാ​​യി എ​​ടു​​ക്കു​​ന്നുണ്ട്. ഇ​​ന്ന​​ത്തോ​​ടെ ക​​ഴി​​യും’’ അ​​വ​​ൾ ചു​​മ​​ക്കാ​​ൻ തു​​ട​​ങ്ങി.

വീ​​ണ്ടും ഫോ​​ൺ അ​​ടി​​ച്ച​​പ്പോ​​ൾ എ​​ടു​​ക്കു​​ന്നു​​മി​​ല്ല.

ബാ​​ത്റൂ​​മി​​ൽ ഷ​​വ​​റി​​ന്റെ ശ​​ബ്ദം കേ​​ൾ​​ക്കു​​ന്നു. അ​​ൽ​​പം ക​​ഴി​​ഞ്ഞ് അ​​വ​​ൾ പു​​റ​​ത്തുവ​​ന്നു ബാ​​ത്റൂം ഡ്രെ​​സാ​​ണ് ധ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ർ​​ധന​​ഗ്ന​​മാ​​യ മേ​​നി.

‘‘നി​​ന്നോ​​ടാ​​രാ ബാ​​ത്‌​​റൂ​​മി​​ൽ ക​​യ​​റാ​​ൻ പ​​റ​​ഞ്ഞ​​ത്?’’

‘‘ഞാ​​ൻ വ​​ള​​രെ ട​​യേ​​ർ​​ഡ് ആ​​ണ്. ഒ​​ന്ന് കു​​ളി​​ച്ചാ​​ൽ ചി​​ല​​പ്പോ​​ൾ ശ​​രി​​യാ​​കും എ​​ന്ന് ക​​രു​​തി’’, അ​​വ​​ൾ പ​​റ​​ഞ്ഞു, ‘‘പു​​റ​​ത്തെ ക്ലൈ​​മ​​റ്റ് വ​​ള​​രെ മോ​​ശം.’’

ഓ​​ഫീ​​സി​​ൽ പോ​​കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. മി​​ക്ക​​പ്പോ​​ഴും വ​​ർ​​ക്ക് ഫ്രം ​​ഹോം ആ​​ണ്. അ​​തി പു​​ല​​ർ​​ച്ചെ കാ​​ളിങ് ബെ​​ല്ല​​ടി​​ച്ചു. തു​​റ​​ന്നു നോ​​ക്കു​​മ്പോ​​ൾ അ​​സ്‌​​ട്രോ​​നോ​​ട്ടു​​ക​​ളെപ്പോ​​ലെ ര​​ണ്ടുപേ​​ർ മു​​ന്നി​​ൽ നി​​ൽ​​ക്കു​​ന്നു. കോ​​വി​​ഡി​​നെ പ്രൊ​​ട്ട​​ക്ട് ചെ​​യ്യാ​​നു​​ള്ള വ​​സ്ത്രം ധ​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്, മാ​​സ്കും.

‘‘സാ​​ർ, ഞ​​ങ്ങ​​ൾ എ​​മി​​ഗ്രേ​​ഷ​​നി​​ൽനി​​ന്നാ​​ണ്. നി​​ങ്ങ​​ളു​​ടെ ക​​മ്പ​​നി​​യു​​ടെ ര​​ണ്ട് സ്റ്റാ​​ഫി​​ന്റെ വി​​സ​​യ​​ടി​​ച്ച പാ​​സ്​പോ​​ർ​​ട്ടാ​​ണ്. ക​​മ്പ​​നി അ​​ട​​ഞ്ഞുകി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട് ഇ​​ങ്ങോ​​ട്ട് പോ​​ന്നു.’’

ദ​​ൽ​​ജി​​ത്തി​​ന്റെ​​യും അ​​നീ​​ഷി​​ന്റെ​​യും പാ​​സ്​പോ​​ർ​​ട്ടാ​​ണ്. ദ​​ൽ​​ജി​​ത്തി​​ന്റെ അ​​ച്ഛ​​ൻ സു​​ഖ​​മി​​ല്ലാ​​തെ നാ​​ട്ടി​​ൽ പോ​​കാ​​ൻ നി​​ൽ​​ക്കു​​ക​​യാ​​ണ്. ഈ ​​കോ​​വി​​ഡി​​ന് എ​​ന്തെ​​ങ്കി​​ലും അ​​യ​​വുവ​​രാ​​തെ ​ൈഫ്ലറ്റു​​ക​​ൾ സ​​ർ​​വീ​​സ് തു​​ട​​ങ്ങു​​മോ എ​​ന്തോ?

ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യാ​​യി ഓ​​ഫീ​​സ് അ​​ട​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​ണ്. ആ​​രും ഓ​​ഫീ​​സി​​ൽ വ​​രു​​ന്നി​​ല്ല. ആ​​ളു​​ക​​ൾ പാ​​നി​​ക് സി​​റ്റു​​വേ​​ഷ​​നി​​ലാണ്. ചി​​ല​​രൊ​​ക്കെ വ​​ർ​​ക്ക് ഫ്രം ​​ഹോം. വി​​സ​​യും വ​​ർ​​ക്ക് പെ​​ർ​​മി​​റ്റു​​മൊ​​ക്കെ കാ​​ലാ​​വധി ക​​ഴി​​യു​​ന്നു​​മു​​ണ്ട്. വൈ​​കി​​യാ​​ൽ എ​​മി​​ഗ്രേ​​ഷ​​ന്റെ ഭാ​​ഗ​​ത്തുനി​​ന്നും ലേ​​ബ​​ർ മി​​നി​​സ്ട്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും ഫൈ​​ൻ ഉ​​റ​​പ്പ്. ഓ​​ൺ​​ലൈ​​നി​​ൽ ഓ​​ഫീ​​സി​​ൽ പോ​​കാ​​നു​​ള്ള പെ​​ർ​​മി​​റ്റി​​ന് അ​​പേ​​ക്ഷി​​ച്ചു. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 10.30നാ​​ണ് പോ​​ലീ​​സ് പെ​​ർ​​മി​​ഷ​​ൻ ല​​ഭി​​ക്കുന്ന​​ത്. അ​​തും ത​​ക്ക​​താ​​യ കാ​​ര​​ണ​​മി​​ല്ലാ​​തെ​​യാ​​ണ് യാ​​ത്ര ചെ​​യ്യു​​ന്ന​​തെ​​ന്ന് അ​​വ​​ർ​​ക്ക് തോ​​ന്നി​​യാ​​ൽ പി​​ഴ ഉ​​റ​​പ്പ്. അ​​ത് എ​​ത്ര​​യാ​​ണെ​​ന്ന് അ​​വ​​ർ​​ക്ക് ത​​ന്നെ​​യ​​റി​​യി​​ല്ല. ഇ​​ട​​ക്കിടെ റൂ​​ൾ​​സ് മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. അ​​മ്പതി​​നാ​​യി​​രം ദി​​ർ​​ഹം വ​​രെ​​യാ​​ണ​​ത്രെ ഫൈ​​ൻ. ദു​​ബാ​​യി​​ലേ​​ക്കു​​ള്ള ഏ​​ക പാ​​ത അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. അ​​ജ്മാ​​നി​​ലേ​​ക്ക് റൂ​​ട്ട് മാ​​റ്റി. വ്യ​​വ​​സാ​​യമേ​​ഖല വ​​ഴി​​ക്ക് തി​​രി​​ച്ചുവ​​ന്ന് നാ​​ഷ​​നൽ പെ​​യി​​ന്റ് റോ​​ഡ് വ​​ഴി ദു​​ബാ​​യി​​ലേ​​ക്ക് ക​​ട​​ക്കാ​​മെ​​ന്നാ​​ണ് ക​​രു​​തി​​യ​​ത്. അ​​വി​​ടെ​​യും ബാ​​രി​​ക്കേ​​ഡ് വെ​​ച്ച് പോ​​ലീ​​സ് ത​​ട​​ഞ്ഞി​​രു​​ന്നു, അ​​ടു​​ത്ത് ത​​ന്നെ പോ​​ലീ​​സ് വാ​​ഹ​​ന​​വു​​മു​​ണ്ട്.

ഇ​​നി​​യി​​പ്പോ​​ൾ എ​​ന്തുചെ​​യ്യും? കി​​ട്ടി​​യ പെ​​ർമി​​റ്റി​​ന്റെ സ​​മ​​യം ക​​ഴി​​യാ​​ൻ 15 മി​​നിറ്റേ ബാ​​ക്കി​​യു​​ള്ളൂ. ഏ​​താ​​നും അ​​ക്കേ​​ഷ്യാ മ​​ര​​ങ്ങ​​ളും ഗാ​​ഫ് മ​​ര​​ങ്ങ​​ളും ത​​ണ​​ൽ വി​​രി​​ച്ചുനി​​ൽ​​ക്കു​​ന്ന ഭാ​​ഗ​​ത്തേ​​ക്ക് കാ​​ർ ഒ​​തു​​ക്കി. അ​​ത് പാ​​ർ​​ക്ക് ചെ​​യ്യാ​​നു​​ള്ള ഒ​​രി​​ട​​മ​​ല്ല. ഫൈ​​ൻ ല​​ഭി​​ക്കാ​​നു​​ള്ള സാ​​ധ്യത​​യു​​ണ്ട്. ശ്വാ​​സ​​മ​​ട​​ക്കി​​പ്പി​​ടി​​ച്ചാ​​ണ് വ​​ണ്ടി​​യി​​ലെ ഇ​​രി​​പ്പ്. 15 മി​​നിറ്റ് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ പു​​തി​​യ പെ​​ർ​​മി​​റ്റി​​ന് വീ​​ണ്ടും അ​​പേ​​ക്ഷി​​ച്ചു. ഭാ​​ഗ്യ​​ത്തി​​ന് അ​​ത് അ​​പ്പോ​​ൾത​​ന്നെ പാ​​സാ​​യി. വീ​​ണ്ടും റൂ​​ട്ട് മാ​​റ്റി​​പ്പി​​ടി​​ച്ച് ഒ​​രുവി​​ധം ബി​​സി​​ന​​സ് ബേ​​യി​​ലു​​ള്ള ഓ​​ഫീ​​സി​​ലെ​​ത്തി. അ​​തി​​പ്പോ​​ൾ ഒ​​രു പ്രേ​​തഭ​​വ​​ന​​മാ​​ണ്, എ​​ങ്ങും ഒ​​ച്ച​​യ​​ന​​ക്ക​​ങ്ങ​​ളി​​ല്ല.

ഒ​​രു പൂ​​ച്ച​​യു​​ടെ ക​​ര​​ച്ചി​​ൽ കേ​​ട്ടു. വൈ​​ര​​ക്ക​​ല്ലു​​ക​​ൾപോ​​ലെ തി​​ള​​ങ്ങു​​ന്ന ക​​ണ്ണു​​ക​​ളു​​ള്ള ക​​റു​​ത്ത പൂ​​ച്ച. വാ​​ തു​​റ​​ക്കു​​മ്പോ​​ൾ മു​​ന്നി​​ലെ കൂ​​ർ​​ത്ത ദം​​ഷ്ട്ര​​ങ്ങ​​ൾ നീ​​ണ്ടുവ​​രു​​ന്നു. നാ​​വി​​ൽനി​​ന്ന് ചോ​​ര​​യി​​റ്റു​​ന്നു​​ണ്ടോ? ഏ​​തെ​​ങ്കി​​ലും ചെ​​റുജീ​​വി​​ക​​ളെ​​പ്പോ​​ലും വേ​​ട്ട​​യാ​​ടാ​​ൻ ഈ ​​കെ​​ട്ടി​​ട​​ത്തി​​ൽ അ​​ങ്ങ​​നെ​​യൊ​​ന്നും ത​​ന്നെ​​യി​​ല്ല. പൂ​​ച്ച തു​​റി​​ച്ചു നോ​​ക്കു​​ക​​യാ​​ണ്, അ​​ടു​​ത്ത നി​​മി​​ഷം അ​​ത് ത​​ന്റെ നേ​​രെ ചാ​​ടിവീ​​ഴു​​മെ​​ന്ന് ഭ​​യ​​പ്പെ​​ട്ടു. ഓ​​ഫീ​​സ് മു​​റി​​യു​​ടെ വാ​​തി​​ല​​ട​​ച്ചി​​ട്ട് അ​​ത്യാ​​വ​​ശ്യം ചെ​​യ്‌​​തുതീ​​ർ​​ക്കാ​​നു​​ള്ള ജോ​​ലി​​യി​​ൽ മു​​ഴു​​കി.

പൂ​​ച്ച​​യു​​ടെ ക​​ര​​ച്ചി​​ൽ കേ​​ൾ​​ക്കു​​ന്നു​​ണ്ട്. അ​​ത് പു​​റ​​ത്തുത​​ന്നെ​​യു​​ണ്ടാ​​ക​​ണം. വീ​​ണ്ടും ജോ​​ലി​​ക​​ൾ തു​​ട​​ർ​​ന്നു. 70 നി​​ല​​ക​​ളു​​ള്ള കെ​​ട്ടി​​ട​​മാ​​ണ് വെ​​ല്ലി​​ങ്‌​​ട​​ൺ ട​​വ​​ർ. തൊ​​ട്ട​​ടു​​ത്ത് ഹോ​​ട്ട​​ൽ ഒ​​ബ​​്റോ​​യ്. നാ​​ൽപതാ​​മ​​ത്തെ നി​​ല​​യി​​ലാ​​ണ് ക​​നേ​​ഡി​​യ​​ൻ എയർ​​ലൈ​​ൻ​​സി​​ന്റെ ദുബൈയിലെ ഓ​​ഫീ​​സ്. ഓ​​ഫീ​​സി​​ലി​​പ്പോ​​ൾ ലെ​​നി​​നൊ​​ഴി​​കെ മ​​റ്റാ​​രു​​മി​​ല്ല. കെ​​ട്ടി​​ട​​ത്തി​​ലെ ലൈ​​റ്റു​​ക​​ളെ​​ല്ലാം ഓ​​ഫാ​​യ​​തുകൊ​​ണ്ട് ഇ​​രു​​ട്ടി​​ന്റെ ക​​ട​​ലാ​​ണ്. ത​​ന്റെ ഓ​​ഫീ​​സ് മു​​റി​​യി​​ൽ മാ​​ത്ര​​മേ ഇ​​പ്പോ​​ൾ പ്ര​​കാ​​ശ​​മു​​ള്ളൂ. എ​​തി​​ർഭാ​​ഗ​​ത്തെ ചി​​ല്ലുജാ​​ല​​ക​​ത്തി​​ലൂ​​ടെ നോ​​ക്കു​​മ്പോ​​ൾ റോ​​ഡു​​ക​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ളി​​ല്ല. 24 മ​​ണി​​ക്കൂ​​റും അ​​ണ​​മു​​റി​​യാ​​ത്ത, ഒ​​ഴു​​കു​​ന്ന വാ​​ഹ​​നങ്ങ​​ളാ​​യി​​രു​​ന്നു. ആ​​റു​​വ​​രി​​പ്പാ​​ത​​യാ​​ണ്. മ​​റു​​വ​​ശ​​ത്തും കൂ​​ടി​​യാ​​ൽ 12 വ​​രി​​പ്പാ​​ത.

എ​​ല്ലാം ശൂ​​ന്യം. അ​​ങ്ങി​​ങ്ങ് ഒ​​റ്റ​​പ്പെ​​ട്ട പോ​​ലീ​​സ് വാ​​ഹ​​ന​​ങ്ങ​​ളും ആം​​ബു​​ല​​ൻ​​സു​​ക​​ളും മാ​​ത്രം. ഈ ​​ന​​ഗ​​രം ഇ​​ത്ര​​യും വി​​ജ​​ന​​മാ​​യി മു​​മ്പ് ക​​ണ്ടി​​ട്ടി​​ല്ല. വാ​​ഹ​​ന​​ങ്ങ​​ൾ മാ​​ത്ര​​മ​​ല്ല ആ​​ളു​​ക​​ളെ​​യും പു​​റ​​ത്തു കാ​​ണു​​ന്നി​​ല്ല. എ​​ല്ലാ​​വ​​രും വീ​​ടി​​ന​​ക​​ത്ത് അ​​ട​​ച്ചുപൂ​​ട്ടി​​യി​​രി​​പ്പാ​​ണ്. എ​​ന്തെ​​ങ്കി​​ലും അ​​സു​​ഖ​​ങ്ങ​​ൾ വ​​ന്നാ​​ലും ആ​​രെ​​ങ്കി​​ലും ക്ലി​​നി​​ക്കി​​ൽ പോ​​വു​​ക​​യോ ഡോ​​ക്ട​​റെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ടെ​​ലി​​ക​​ൺ​​സ​​ൽട്ടേ​​ഷ​​ൻ ന​​ട​​ത്തു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ല. കോ​​വി​​ഡ് സം​​ശ​​യി​​ച്ചാ​​ൽ ഉ​​ട​​നെ പോ​​ലീ​​സും ആം​​ബു​​ല​​ൻ​​സും വ​​ന്ന് അ​​ന്യ​​ഗ്ര​​ഹ ജീ​​വി​​യെ ല​​ഭി​​ച്ച​​തുപോ​​ലെ കൂ​​ട്ടി​​​ക്കൊ​​ണ്ടുപോ​​കും.

 

അ​​ങ്ങ​​ക​​ലെ ജു​​മൈ​​റ ബീ​​ച്ച് കാ​​ണാം. ബീ​​ച്ച് ശൂ​​ന്യ​​മാ​​ണ്. ക​​ട​​ൽ​​ത്തീ​​ര​​ത്ത് ആ​​രും ത​​ന്നെ​​യി​​ല്ല. ചെ​​റി​​യ ബോ​​ട്ടു​​ക​​ളോ ക​​പ്പ​​ലു​​ക​​ളോ കാ​​ണാ​​നി​​ല്ല. ഇ​​തെ​​ന്താ​​ണ്? ലോ​​കാ​​വ​​സാ​​ന​​മാ​​ണോ? കോ​​വി​​ഡ് മ​​ഹാ​​മാ​​രി ലോ​​ക​​മൊ​​ട്ടാ​​കെ എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളി​​ലും അ​​തി​​ന്റെ പി​​ടിമു​​റു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഒ​​രു ചെ​​റി​​യ വൈ​​റ​​സി​​ന് പ​​ട​​യും പ​​ട്ടാ​​ള​​വു​​മൊ​​ന്നു​​മി​​ല്ലാ​​തെ ത​​ന്നെ ഒ​​രു മ​​നു​​ഷ്യ​​നെ എ​​ങ്ങ​​നെ കീ​​ഴ​​ട​​ക്കാം എ​​ന്ന​​തി​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​ദാ​​ഹ​​ര​​ണം. അ​​ത​​ല്ലെ​​ങ്കി​​ൽ ലോ​​കം എ​​ങ്ങ​​നെ കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കാം എ​​ന്ന​​തി​​ന്റെ ന​​ഗ്ന​​മാ​​യ ഉ​​ദാ​​ഹ​​ര​​ണം.

‘‘പ്ര​​തി​​രോ​​ധശേ​​ഷി കു​​റ​​ഞ്ഞ ഒ​​രു മ​​നു​​ഷ്യ​​നെ വൈ​​റ​​സ് കീ​​ഴ​​ട​​ക്കു​​ന്നു’’, ഡോ​​ക്ട​​ർ അ​​ല​​ക്‌​​സി​​ന്റെ വാ​​ക്കു​​ക​​ൾ. ‘‘നി​​ങ്ങ​​ൾ ഒ​​രു ആ​​സ്‌​​ത്‌​​മ രോ​​ഗി​​യാ​​ണെ​​ങ്കി​​ൽ നി​​ങ്ങ​​ളു​​ടെ ശ്വാ​​സ​​കോ​​ശ​​ത്തെ​​യോ ബ്രോ​​ങ്ക​​യ്‌​​സി​​നെ​​യോ വൈ​​റ​​സ് ന​​ശി​​പ്പി​​ക്കു​​ന്നു. ഏ​​ത് രോ​​ഗാ​​വ​​സ്ഥ​​യെ​​യും തി​​രി​​ച്ച​​റി​​ഞ്ഞു വൈ​​റ​​സ് എ​​ളു​​പ്പ​​ത്തി​​ൽ ആ​​ക്ര​​മി​​ക്കു​​ന്നു. അ​​തുകൊ​​ണ്ടാ​​ണ് ചി​​ല​​ർ പ​​റ​​യു​​ന്ന​​ത് കോ​​വി​​ഡ് അ​​ല്ല ആ​​ളു​​ക​​ളെ കൊ​​ല്ലു​​ന്ന​​ത് മ​​റി​​ച്ച് ഒ​​രാ​​ളി​​ലു​​ള്ള മ​​റ്റു രോ​​ഗ​​മാ​​ണ് രോ​​ഗി​​യെ കൊ​​ല്ലു​​ന്ന​​തെ​​ന്ന്.’’

അ​​ഡ്വ​​ക്ക​​റ്റ് ഫ​​സ​​ൽ റ​​ഹ്മാ​​ൻ, ആ​​റ്റു​​പു​​റ​​ത്തു​​കാ​​ര​​ൻ അ​​ബ്ദു​​ൽ ഗ​​ഫൂ​​ർ. അ​​ങ്ങ​​നെ എ​​ണ്ണി​​യാ​​ലൊ​​ടു​​ങ്ങാ​​ത്ത ന​​മ്പ​​റു​​ക​​ൾ. അ​​കാ​​ല മ​​ര​​ണ​​ങ്ങ​​ൾ. ഫ്ലാ​​റ്റി​​ലെ​​ത്തി​​യ​​പ്പോ​​ഴേ രാ​​ത്രി ഒ​​മ്പതു മ​​ണി ക​​ഴി​​ഞ്ഞി​​രു​​ന്നു. തൊ​​ട്ട​​പ്പു​​റ​​ത്ത് ക​​ട​​ലാ​​ണ്, ക​​ട​​ലി​​ന്റെ കൈ​​വ​​ഴി വ​​ന്ന് ഒ​​രു ത​​ടാ​​കം രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ഇ​​തുപോ​​ലെ നി​​ര​​വ​​ധി ഉ​​ൾ​​ക്ക​​ട​​ലു​​ക​​ൾ ഇ​​വി​​ടെ​​യു​​ണ്ട്. അ​​തുകൊ​​ണ്ടാ​​കാം ഗ​​ൾ​​ഫ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. വി​​ശാ​​ല​​മാ​​യ സെ​​മി​​ത്തേ​​രി​​യാ​​ണ്. സെ​​മി​​ത്തേ​​രി​​യി​​ൽ നി​​ര​​വ​​ധി സ്മാ​​ര​​കശി​​ല​​ക​​ളു​​ണ്ട്. ഓ​​രോ ശി​​ല​​ക​​ളി​​ലും പ​​രേ​​ത​​ന്റെ പേ​​രും ജ​​ന​​ന മ​​ര​​ണ തീ​​യ​​തി​​ക​​ളും രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. ഈ​​യി​​ടെ​​യാ​​യി സ്മാ​​ര​​ക ശി​​ല​​ക​​ൾ കൂ​​ടി​​വ​​രു​​ന്നു. പ​​ണ്ട് പോ​​ർ​​ചുഗീ​​സു​​കാ​​രോ​​ട് പോ​​രാ​​ടി ര​​ക്ത​​സാ​​ക്ഷി​​ക​​ളാ​​യ​​വ​​രു​​ടെ ഖ​​ബ​​റു​​ക​​ളും അ​​വി​​ടെ​​യു​​ണ്ട്.

അ​​തി​​നു​​മ​​പ്പു​​റ​​ത്ത് രാ​​ത്രി​​യു​​ടെ നീ​​ല പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക​​പ്പ​​ലു​​ക​​ളു​​ടെ​​യും ബോ​​ട്ടി​​ന്റെ​​യു​​മൊ​​ക്കെ വി​​ള​​ക്കു​​ക​​ൾ കാ​​ണാം. എ​​ണ്ണ​​ത്തി​​ൽ വ​​ള​​രെ കു​​റ​​വാ​​ണ്. ആ​​ൽ​​ബ​​ട്രോ​​സ് പ​​ക്ഷി​​ക​​ൾ വ​​ലി​​യ ചി​​റ​​ക് വീ​​ശി ഉ​​രു​​ക്ക​​ളോ​​ടൊ​​പ്പം സ​​ഞ്ച​​രി​​ക്കു​​ന്നു. ത​​ങ്ങ​​ളു​​ടെ യാ​​ന​​ത്തി​​നെ ആ​​ൽ​​ബ​​ട്രോ​​സു​​ക​​ൾ അ​​നു​​ഗ​​മി​​ക്കു​​ന്ന​​ത് ഭാ​​ഗ്യ​​മാ​​യി ക​​രു​​തു​​ന്ന ക​​പ്പി​​ത്താ​​ന്മാ​​ർ. മു​​റി​​യി​​ൽ വെ​​ളി​​ച്ച​​മൊ​​ന്നും കാ​​ണു​​ന്നി​​ല്ല. അ​​വ​​ൾ വ​​ന്നി​​ല്ലേ? കു​​ളി​​ച്ച് ഷേ​​വിങ് ക​​ഴി​​ഞ്ഞു വ​​ലി​​യ ക​​ണ്ണാ​​ടി​​ക്ക് മു​​ന്നി​​ൽ മു​​ടി ചീ​​കാ​​ൻ തു​​ട​​ങ്ങി. പു​​റ​​കി​​ൽ ആ​​രോ ഉ​​ണ്ട്. അ​​തെ അ​​വ​​ൾത​​ന്നെ. പേ​​യിങ് ഗ​​സ്റ്റ് തു​​ർ​​ക്കി​​യ​​യി​​ലെ മാ​​ദ​​ക സു​​ന്ദ​​രി.​​ എ​​ത്ര പെ​​ട്ടെ​​ന്നാ​​ണ് അ​​വ​​ളു​​ടെ ക​​ണ്ണു​​ക​​ൾ ചു​​വ​​ന്ന് വി​​ട​​ർ​​ന്ന​​ത്. ദം​​ഷ്ട്ര​​ങ്ങ​​ൾ നീ​​ണ്ടുവ​​ന്നു. ഒ​​രു ക​​ട​​വാ​​തി​​ലി​​നെ​​പ്പോ​​ലെ അ​​വ​​ൾ ത​​ന്റെ ക​​ഴു​​ത്തി​​ൽ പ​​തി​​ച്ചു. കോ​​മ്പ​​ല്ലു​​ക​​ൾ ആ​​ഴ്ത്തി. ര​​ക്തം കി​​നി​​ഞ്ഞൊ​​ഴു​​കാ​​ൻ തു​​ട​​ങ്ങി. ആ​​ർ​​ത്തി​​യോ​​ടെ അ​​വ​​ൾ ര​​ക്തം കു​​ടി​​ക്കു​​ന്ന​​ത് ലെ​​നി​​ൻ ക​​ണ്ണാ​​ടി​​യി​​ലൂ​​ടെ ക​​ണ്ടു.

‘‘ഹേ​​യ്, ദി​​ലാ​​റാ നീ​​യെ​​ന്താ​​ണീ കാ​​ണി​​ക്കു​​ന്ന​​ത്?’’ അ​​യാ​​ൾ അ​​വ​​ളു​​ടെ ര​​ണ്ടു കൈ​​ക​​ളും കൂ​​ട്ടി​​പ്പി​​ടി​​ച്ചു. ആ ​​കൈ​​ക​​ൾ​​ക്ക് ഉ​​രു​​ക്കി​​ന്റെ ശ​​ക്തി​​യു​​ള്ള​​താ​​യി തെ​​റപ്പി​​സ്റ്റ് കൂ​​ടി​​യാ​​യ ലെ​​നി​​ന് ബോ​​ധ്യ​​മാ​​യി. നി​​മി​​ഷ​​ങ്ങ​​ൾകൊ​​ണ്ട് അ​​വ​​ൾ മാ​​റിനി​​ന്നു. സു​​ന്ദ​​രി​​യാ​​യ ഒ​​രു പെ​​ൺ​​കു​​ട്ടി​​യെപ്പോ​​ലെ ചി​​രി​​ച്ചു.

‘‘ഹേ​​യ്, വാ​​ട്ട് ഹാ​​പ്പെ​​ൻ​​ഡ്? നി​​ന​​ക്കി​​തെ​​ന്ത് പ​​റ്റി?’’

‘‘എ​​നി​​ക്ക​​റി​​ഞ്ഞൂ​​ടാ. എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് എ​​നി​​ക്ക​​റി​​ഞ്ഞൂ​​ടാ. ഞാ​​ൻ നി​​ന​​ക്കെ​​ന്തെ​​ങ്കി​​ലും പ്ര​​ശ​​്ന​​മു​​ണ്ടാ​​ക്കി​​യോ? സോ​​റി ലെ​​നി​​ൻ...’’

നാ​​ട്ടി​​ൽനി​​ന്ന് കാ​​ൾ വ​​ന്നു. വീ​​ഡി​​യോ കാ​​ൾ ആ​​ണ്. ‘‘അ​​പ്പാ, അ​​മ്മ​​യു​​ടെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങാ​​ണ്.’’ ജെ​​റോം, സെ​​ലി​​നുവേ​​ണ്ടി തീ​​ർ​​ത്ത ശ​​വ​​ക്ക​​ല്ല​​റ​​യും ശ​​രീ​​രം അ​​തി​​ലേ​​ക്ക് അ​​ട​​ക്കം ചെ​​യ്യു​​ന്ന​​തും കാ​​ണി​​ക്കു​​ന്നു. അ​​യാ​​ൾ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു. ഇ​​രു​​കൈ​​ക​​ളുംകൊ​​ണ്ട് ത​​ല​​ക്ക​​ടി​​ച്ചു. ‘‘ഹോ ​​ദൈ​​വ​​മേ, എ​​ത്ര ന​​ശി​​ച്ച ജ​​ന്മ​​മാ​​ണ് എ​​ന്റേ​​ത്?’’ ശ​​വ​​സം​​സ്‌​​കാ​​ര ച​​ട​​ങ്ങു​​ക​​ൾ ഏ​​റെനേ​​രം ക​​ണ്ടുനി​​ൽ​​ക്കാ​​ൻ അ​​യാ​​ൾ​​ക്കാ​​യി​​ല്ല. അ​​വ​​ളു​​ടെ മൂ​​ക്കി​​ലെ വെ​​ളു​​ത്ത പ​​ഞ്ഞി​​യി​​ൽ ലെ​​നി​​ന്റെ ബോ​​ധാ​​വ​​സ്ഥ ത​​കി​​ടം മ​​റി​​ഞ്ഞു. ജീ​​വി​​തം എ​​ത്ര നി​​സ്സാ​​ര​​മാ​​ണെ​​ന്ന് ചി​​ന്തി​​ക്കാ​​ൻ തു​​ട​​ങ്ങു​​ന്ന​​തി​​നുമു​​മ്പേ അ​​യാ​​ളു​​ടെ കാ​​ഴ്ച​​ക​​ൾ ശൂ​​ന്യ​​മാ​​യി. ആ​​രോ ത​​ന്നെ താ​​ങ്ങു​​ന്ന​​താ​​യി അ​​യാ​​ൾ​​ക്ക് തോ​​ന്നി.

ത​​ണു​​ത്ത വെ​​ള്ളം മു​​ഖ​​ത്ത് വീ​​ണ​​പ്പോ​​ൾ ബോ​​ധം പ​​തി​​യെ തെ​​ളി​​ഞ്ഞു. മു​​ന്നി​​ൽ സു​​ന്ദ​​രി​​യാ​​യ ദി​​ലാ​​റ​​യു​​ടെ രൂ​​പം. ത​​ണു​​ത്ത വെ​​ള്ളം അ​​ൽപം കു​​ടി​​ക്കാ​​ൻ ത​​ന്ന ശേ​​ഷം അ​​വ​​ൾ വീ​​ണ്ടും ജ്യൂ​​സു​​മാ​​യി വ​​ന്നു. അ​​യാ​​ൾ ചി​​ന്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്താ​​ണ് ജീ​​വി​​ത​​ത്തി​​ന്റെ അ​​ർ​​ഥം. മ​​രി​​ക്ക​​ണ​​മെ​​ന്ന് വി​​ചാ​​രി​​ക്കും, മ​​രി​​ക്കി​​ല്ല. ജീ​​വി​​ക്ക​​ണ​​മെ​​ന്നാ​​ഗ്ര​​ഹി​​ക്കും പ​​ക്ഷേ, ജീ​​വി​​ക്കു​​ക​​യു​​മി​​ല്ല. ഇ​​ത് വ​​ല്ലാ​​ത്തൊ​​രു പ്ര​​തി​​സ​​ന്ധിത​​ന്നെ, ഒ​​രുത​​രം ഞാ​​ണി​​ന്മേ​​ൽ ക​​ളി. പി​​റ്റേ​​ന്ന് അ​​വ​​ളെ ക​​ണ്ടി​​ല്ല. അ​​വ​​ൾ​​ക്കി​​തെ​​ന്തുപ​​റ്റി? അ​​ടു​​ക്ക​​ള​​യി​​ൽ സി​​ങ്കി​​ന​​ടു​​ത്ത് വ​​ലി​​യ ഉ​​ണ​​ങ്ങി​​യ ര​​ക്ത​​പ്പാ​​ടു​​ക​​ൾ കാ​​ണു​​ന്നു​​ണ്ട്. ഈ ​​ഫ്ലാ​​റ്റി​​ൽ താ​​മ​​സം തു​​ട​​ങ്ങി​​യ​​പ്പോ​​ഴേ അ​​ത് ശ്ര​​ദ്ധി​​ച്ച​​താ​​ണ്. മീ​​ൻ വെ​​ട്ടു​​മ്പോ​​ൾ ചു​​മ​​രി​​ലേ​​ക്ക് ചോ​​ര തെ​​റി​​ച്ച​​താ​​കാം എ​​ന്നാ​​ണ് ആ​​ദ്യം വി​​ചാ​​രി​​ച്ച​​ത്.

ഒ​​രു അ​​ക്ര​​മി അ​​യാ​​ളു​​ടെ ഭാ​​ര്യ​​യു​​ടെ നെ​​ഞ്ചി​​ൽ ക​​ഠാ​​ര​​യാ​​ഴ്ത്തി​​യ​​ത് ആ​​യി​​ക്കൂ​​ടെ. അ​​വ​​ളു​​ടെ ര​​ക്തം ചി​​ത​​റി​​ത്തെ​​റി​​ച്ചു​​കാ​​ണി​​ല്ലേ? ഒ​​രു നി​​ല​​വി​​ളി ആ ​​ഫ്ലാ​​റ്റി​​ൽ മ​​റ്റാ​​രും കേ​​ൾ​​ക്കാ​​തെ അ​​ല​​യ​​ടി​​ച്ചു കാ​​ണി​​ല്ലേ? ത​​നി​​ക്ക് മു​​മ്പേ ഈ ​​ഫ്ലാ​​റ്റി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന​​വ​​ൻ ഒ​​രു ക്രി​​മി​​ന​​ൽ ആ​​യി​​രു​​ന്നോ? ഒ​​ന്നു​​കി​​ൽ ഭാ​​ര്യ, അ​​ല്ലെ​​ങ്കി​​ൽ അ​​യാ​​ളു​​ടെ കാ​​മു​​കി. ര​​ണ്ടാ​​യാ​​ലും ഒ​​രു ദു​​ർ​​മര​​ണം അ​​വി​​ടെ ന​​ട​​ന്നി​​രി​​ക്ക​​ണം. വാ​​ച്ച്മാ​​ൻ യാ​​ക്കൂ​​ബാ​​ണ് പ​​റ​​ഞ്ഞ​​ത് 143-എൻ ​​ന​​മ്പ​​ർ ഫ്ലാ​​റ്റി​​ൽ (അ​​താ​​യ​​ത് ഇ​​പ്പോ​​ൾ ലെ​​നി​​ൻ താ​​മ​​സി​​ക്കു​​ന്ന ഫ്ലാ​​റ്റി​​ൽ) താ​​മ​​സി​​ച്ചി​​രു​​ന്ന​​യാ​​ളെ പോ​​ലീ​​സ് വി​​ല​​ങ്ങുവെ​​ച്ച് കൊ​​ണ്ടുപോ​​കു​​ന്ന​​ത് ക​​ണ്ടി​​രു​​ന്നു​​വെ​​ന്ന്. വെ​​ളു​​ത്ത് വീ​​തി​​കൂ​​ടി​​യ ചു​​മ​​ലു​​ക​​ളു​​ള്ള ആ​​ജാ​​നു​​ബാ​​ഹു​​വാ​​യ ഒ​​രാ​​ൾ. മു​​ടി നീ​​ട്ടിവ​​ള​​ർ​​ത്തി ചു​​രു​​ട്ടി​​ക്കെ​​ട്ടി റ​​ബ്ബ​​ർ ബാ​​ൻ​​ഡി​​ട്ടി​​രി​​ക്കു​​ന്നു. ഒ​​രു കാ​​തി​​ൽ വെ​​ള്ളി​​യു​​ടെ വ​​ള​​യം. കൊ​​ണ്ടുപോ​​കാ​​ൻ വ​​ന്ന പോ​​ലീ​​സു​​കാ​​രേ​​ക്കാ​​ൾ ഉ​​യ​​ര​​മു​​ണ്ടാ​​യി​​രു​​ന്നു അ​​യാ​​ൾ​​ക്ക്.

വ​​ല​​തു കൈ​​ത്ത​​ണ്ട​​യി​​ൽ വ​​ലി​​യ ഡ്രാ​​ഗ​​ൺ​​​ രൂ​​പം പ​​ച്ച കു​​ത്തി​​യി​​ട്ടു​​ണ്ട്. മൊ​​ബൈ​​ൽ ഫോ​​ണി​​ന്റെ ശ​​ബ്ദം ഓ​​ർ​​മകളിൽ നി​​ന്നു​​ണ​​ർ​​ത്തി.

‘‘ഹെ​​ലോ, ഞാ​​നാ​​ണ് ജ​​യ​​ൻ. ഫ്ലാ​​റ്റി​​ന് താ​​ഴെ​​യു​​ണ്ട്.’’

‘‘ശ​​രി, ഞാ​​ൻ ഫ്ലാ​​റ്റി​​ൽ ത​​ന്നെ​​യു​​ണ്ട്.’’

‘‘ഓ​​ക്കേ.’’

പ​​തി​​വു​​പോ​​ലെ ഫ്ലാ​​റ്റി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ ജ​​യ​​​ന്റെ ചു​​മ​​ലി​​ൽ ക​​റു​​ത്ത റ​​ഷ്യ​​ൻ പൂ​​ച്ച​​യു​​മു​​ണ്ട്. ലി​​ങ്ക്സി​​ന്റെ (Lynx) ബ്രീ​​ഡാ​​ണ്. അ​​സ്സ​​ൽ വേ​​ട്ട​​ക്കാ​​ര​​ൻ. കൂ​​ർ​​ത്ത് വ​​ലി​​യ ചെ​​വി​​ക​​ളാ​​ണ്. ന​​ല്ല തി​​ള​​ങ്ങു​​ന്ന ബ്രൗ​​ണി​​ഷ് മ​​ഞ്ഞനി​​റം. പ്ര​​ബ​​ല​​മാ​​യ പേ​​ശി​​ക​​ൾ. ജ​​യ​​ൻ ത​​ല​​യി​​ൽനി​​ന്ന് നീ​​ള​​ൻ തൊ​​പ്പി വ​​ലി​​ച്ചൂ​​രി. ‘‘പു​​റ​​ത്ത് ക​​ഠി​​ന​​മാ​​യ ത​​ണു​​പ്പ്’’ അ​​വ​​ൻ കൈ​​ക​​ൾ കൂ​​ട്ടി​​ത്തി​​രു​​മ്മി.

‘‘നീ ​​എ​​ങ്ങ​​നെ​​യാ​​ണ് വ​​ന്ന​​ത്?’’

‘‘അ​​ബു​​ദാ​​ബി​​യി​​ൽനി​​ന്ന് ഡ്രൈ​​വ​​റി​​ല്ലാ ടാ​​ക്സി​​യി​​ൽ. ആ​​പ്പു​​വ​​ഴി മെ​​സേ​​ജ് ചെ​​യ്ത​​പ്പോ​​ൾ കാ​​ർ തു​​റ​​ക്കാ​​നു​​ള്ള പാ​​സ് കോ​​ഡ് കി​​ട്ടി. വ​​ണ്ടി​​യി​​ൽ ക​​യ​​റി​​യി​​രു​​ന്നു ലൊ​​ക്കേ​​ഷ​​ൻ സെ​​റ്റ് ചെ​​യ്തു. സീ​​റ്റ് ബെ​​ൽ​​റ്റി​​ട്ടു. പി​​ന്നെ​​ എ​​ല്ലാം സേ​​ഫ്. ADCB ബാ​​ങ്കി​​ന്റെ കാ​​ർ​​ഡ് വ​​ഴി പേ​​യ്‌​​മെ​​ന്റും അ​​ട​​ച്ചു.’’

‘‘കൊ​​ള്ളാം, ന​​ന്നാ​​യി. നീ ​​എ​​ന്തേ​​ലും ക​​ഴി​​ച്ചോ?’’

‘‘ഒ​​രു ഡ​​ബി​​ൾ ഓം​​ലെ​​റ്റ് വേ​​ണം, ബ്രെ​​ഡ്ഡും. ത​​ൽ​​ക്കാ​​ലം അ​​ത് മ​​തി.’’

ജ​​യ​​ൻ ഫ്രി​​ഡ്‌​​ജ്‌ തു​​റ​​ന്ന് ഹെ​​യ്‌​​നെ​​കെ​​ൻ ബി​​യ​​ർ എ​​ടു​​ത്ത് പൊ​​ട്ടി​​ച്ചു. ‘‘എ​​ടാ, നീ ​​വി​​ശേ​​ഷ​​മ​​റി​​ഞ്ഞോ? അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്നി​​പ്പോ​​ൾ ‘ജെ​​റ്റ്‌​​മാ​​ൻ’ വ​​ഴി​​യും വ​​രാം. കാ​​ർ​​ബ​​ൺ ഫൈ​​ബ​​ർ ചി​​റ​​കു​​ക​​ൾ, അ​​തി​​ന് പ​​വ​​ർ കൊ​​ടു​​ക്കാ​​ൻ നാ​​ല് മി​​നി ജെ​​റ്റ് എ​​ൻ​​ജി​​നു​​ക​​ൾ. എ​​ടു​​ത്ത് ഘ​​ടി​​പ്പി​​ക്കു​​ക, പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ക. പ​​റ​​ക്കാം. ഉ​​യ​​ർ​​ന്നു പ​​റ​​ന്ന് പ​​ക്ഷി​​ക​​ളെ​​പ്പോ​​ലെ ഉ​​ല്ല​​സി​​ച്ച് നി​​ന്റെ ദു​​ബാ​​യി​​ലെ ഫ്ലാ​​റ്റി​​ൽ വ​​ന്നി​​റ​​ങ്ങാം.’’

‘‘അ​​തി​​ന് പ​​രി​​ശീ​​ല​​നം വേ​​ണ്ടേ? ന​​ല്ല പൈ​​സ​​യും വേ​​ണ്ടിവ​​രി​​ല്ലേ?’’

ചെ​​റി​​യ പ​​രി​​ശീ​​ല​​ന​​മൊ​​ക്കെ വേ​​ണം. വാ​​ട​​ക അ​​ൽപം കൂ​​ടു​​ത​​ലാ​​ണ്. അ​​തൊ​​ക്കെ ക​​മ്പ​​നി പേ ​​ചെ​​യ്തോ​​ളും. ങാ, ​​പി​​ന്നെ നി​​ന്റെ​​യീ ക​​ട​​ൽ​​ക്കാ​​ക്ക​​യു​​ടെ കു​​ഞ്ഞ് ഇ​​തു​​വ​​രെ​​യും പ​​റ​​ന്നുപോ​​യി​​ല്ലേ? ഒ​​ത്തി​​രി​​യാ​​യ​​ല്ലോ കൂ​​ട്ടി​​ൽ ത​​ന്നെ​​യി​​രി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട്. ഇ​​പ്പോ​​ൾ ത​​ള്ള​​പ്പ​​ക്ഷി വ​​രാ​​റു​​ണ്ടോ?’’

ജ​​യ​​ൻ ത​​ാടി ത​​ട​​വി​​ക്കൊ​​ണ്ട് ബാ​​ൽ​​ക്ക​​ണി​​യു​​ടെ വാ​​തി​​ൽ തു​​റ​​ന്നു. വ​​ള്ളി​​ക്കോ​​ളാ​​മ്പി പൂ​​ത്തു​​ല​​ഞ്ഞു നി​​ൽ​​ക്കു​​ന്നു. അ​​ര​​ളി​​പ്പൂ​​ക്ക​​ളും. അ​​തി​​നി​​ട​​യി​​ൽ ചെ​​റി​​യ ചു​​ള്ളി​​ക്ക​​മ്പു​​ക​​ൾകൊ​​ണ്ട് തീ​​ർ​​ത്ത കൂ​​ട്. ര​​ണ്ടു കു​​ട്ടി​​ക​​ളി​​ൽ ഒ​​ന്ന് ക​​ഴി​​ഞ്ഞ മാ​​സംത​​ന്നെ പ​​റ​​ന്നുപോ​​യി​​രു​​ന്നു.

‘‘ചി​​റ​​കു​​ക​​ൾ​​ക്ക് ന​​ല്ല ബ​​ല​​മു​​ണ്ട്.’’ ജ​​യ​​ൻ പ​​ക്ഷി​​ക്കു​​ഞ്ഞി​​ന്റെ കാ​​പ്പിനി​​റ​​ത്തി​​ൽ ക്രീം ​​പു​​ള്ളി​​ക​​ളു​​ള്ള ചി​​റ​​ക് നി​​വ​​ർ​​ത്തി​​പ്പി​​ടി​​ച്ചുകൊ​​ണ്ട് പ​​റ​​ഞ്ഞു. ‘‘ഗ്രേ​​റ്റ് ഗ​​ൾ ഇ​​ന​​ത്തി​​ൽപെ​​ട്ട ക​​ട​​ൽ​​ക്കാ​​ക്ക​​യു​​ടെ കു​​ഞ്ഞാ​​ണ്. സാ​​ധാ​​ര​​ണ ഇ​​വ ക​​ട​​ലി​​ലെ ചെ​​റുദ്വീ​​പു​​ക​​ളി​​ലും പാ​​റ​​ക​​ളി​​ലു​​മൊ​​ക്കെ​​യാ​​ണ് മു​​ട്ട​​യി​​ടു​​ന്ന​​ത്. ചി​​ല​​പ്പോ​​ൾ ആ​​ളൊ​​ഴി​​ഞ്ഞ പു​​ൽ​​മേ​​ടു​​ക​​ളി​​ലും കൂ​​ട് വെ​​ക്കാ​​റു​​ണ്ട്. ആ​​ൾ​​പ്പാ​​ർ​​പ്പു​​ള്ള ഒ​​രി​​ട​​ത്ത് അ​​പൂ​​ർ​​വ​​മാ​​ണ്.’’

‘‘ക​​ട​​ൽ അ​​ടു​​ത്ത​​ായ​​തുകൊ​​ണ്ടാ​​യി​​രി​​ക്കും’’, ലെ​​നി​​ൻ ചി​​രി​​ച്ചു.

ബാ​​ൽ​​ക്ക​​ണി​​യി​​ലൂ​​ടെ ക​​ട​​ൽ​​ക്ക​​ര കാ​​ണാം. പ​​ല വ​​ർ​​ണ​​ങ്ങ​​ളി​​ൽ ഒ​​ഴു​​കു​​ന്ന ചെ​​റു​​ബോ​​ട്ടു​​ക​​ൾ. ആ​​കാ​​ശം ന​​ക്ഷ​​ത്രഖ​​ചി​​ത​​മാ​​യ ഒ​​രു നീ​​ല​​ക്ക​​മ്പ​​ളം വി​​രി​​ച്ചി​​രി​​ക്കു​​ന്നു. ക​​ട​​ൽ​​ത്തീ​​ര​​ത്തി​​ന് മു​​മ്പാ​​യു​​ള്ള സെ​​മി​​ത്തേ​​രി​​യി​​ൽ, നേ​​രി​​യ നി​​ലാ​​വി​​ൽ മീ​​സാ​​ൻ ക​​ല്ലു​​ക​​ൾ അ​​വ്യ​​ക്ത​​മാ​​യി കാ​​ണാം. ഒ​​രു പു​​ള്ളി​​ന​​ത്ത് ഗാ​​ഫ് മ​​ര​​ത്തി​​ന്റെ ചി​​ല്ല​​യി​​ൽ വ​​ന്നി​​രു​​ന്ന് കൂ​​വി വി​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി. അ​​ത് അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ഭീ​​തി​​യു​​ണ​​ർ​​ത്തി. ഈ ​​സെ​​മി​​ത്തേ​​രി​​യി​​ൽ കു​​റു​​ക്ക​​ന്മാ​​ർ, ലി​​ങ്ക്സ് (Lynx), കോ​​ക്കാ​​ൻ തു​​ട​​ങ്ങി നി​​ര​​വ​​ധി വ​​ന്യജീ​​വി​​ക​​ൾ പാ​​ർ​​ക്കു​​ന്ന​​താ​​യി നേ​​ര​​ത്തേ ഒ​​രു ഇം​​ഗ്ലീ​​ഷ് പ​​ത്രം ഫീ​​ച്ച​​ർ എ​​ഴു​​തി​​യി​​രു​​ന്നു.

ഞ​​ര​​ക്കം കേ​​ട്ടാ​​ണ് മു​​റി​​യി​​ലേ​​ക്ക് ചെ​​ന്ന​​ത്. ജ​​യ​​ൻ ബെ​​ഡി​​ൽ മു​​ഖം കു​​ത്തി​​ക്കി​​ട​​ക്കു​​ന്നു. ആ ​​കാ​​ഴ്ച വ​​ള​​രെ ഭീ​​തി​​ദമാ​​യി​​രു​​ന്നു. ലെ​​നി​​ൻ അ​​ത് ക​​ണ്ട് ഞെ​​ട്ടി പു​​റ​​കോ​​ട്ട് മാ​​റി. ക​​ഴു​​ത്തി​​ലെ മു​​റി​​വി​​ൽനി​​ന്ന് ചോ​​ര​​യൊ​​ഴു​​കി ബെ​​ഡ്ഷീ​​റ്റി​​ൽ ത​​ളംകെ​​ട്ടി​​യി​​രി​​ക്കു​​ന്നു. ആ​​രാ​​യി​​രി​​ക്കും ഇ​​ത്? ഇ​​ത് അ​​വ​​ൾത​​ന്നെ​​യാ​​കും. അ​​ല്ലാ​​തെ​​യാ​​ര്? പ​​ക്ഷേ, അ​​വി​​ടെ​​യൊ​​ന്നും ആ​​രെ​​യും ക​​ണ്ട​​തു​​മി​​ല്ല. ജാ​​ല​​ക​​ത്തി​​ലൂ​​ടെ രാ​​ത്രി​​യു​​ടെ നീ​​ല കാ​​ൻ​​വാ​​സും കാ​​ണാം. ന​​ത്തി​​ന്റെ നി​​ല​​വി​​ളി ഇ​​ട​​വി​​ട്ടു​​യ​​രു​​ന്നു​​ണ്ട്. ത​​ല​​തെ​​റി​​ച്ച കാ​​റ്റ് തു​​റ​​ന്നി​​ട്ട ജാ​​ല​​ക​​ത്തി​​ലൂ​​ടെ വ​​ന്ന് ജ​​ന​​ൽവി​​രി​​ക​​ൾ ഉ​​ല​​ക്കുന്നു​​ണ്ട്. കാ​​റ്റി​​ന് ഉ​​പ്പി​​ന്റെ ഗ​​ന്ധം. പു​​റ​​ത്ത് ഒ​​രു രൂ​​പം അ​​ന​​ങ്ങി​​യോ? നോ​​ക്കി പേ​​ടി​​ച്ചപോ​​ലെ ക​​ര​​ഞ്ഞു.

ലെ​​നി​​ന്റെ വ​​ല​​ത് ചു​​മ​​ലി​​ൽ ആ​​രോ തൊ​​ട്ടു. ഭ​​യ​​പ്പാ​​ടോ​​ടെ തി​​രി​​ഞ്ഞുനോ​​ക്കു​​മ്പോ​​ൾ, അ​​തെ അ​​വ​​ൾ ത​​ന്നെ. ക​​ണ്ണു​​ക​​ൾ​​ക്ക് എ​​ന്തൊ​​രു പ്ര​​കാ​​ശം! തീ​​പ്പ​​ന്ത​​ങ്ങ​​ൾപോ​​ലെ. കോ​​മ്പ​​ല്ലു​​ക​​ൾ നീ​​ണ്ട് വ​​ള​​ർ​​ന്നി​​രി​​ക്കു​​ന്നു. ചോ​​ര​​യി​​റ്റു​​ന്നു​​ണ്ട്. ‘‘അ​​തെ, ഞാ​​ന​​വ​​നെ കൊ​​ന്നു. എ​​ത്ര​​യോ നാ​​ളാ​​യി ഞാ​​ന​​വ​​നെ തേ​​ടി ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബാ​​ൽ​​ക്ക​​ണി​​യി​​ലൂ​​ടെ പ​​റ​​ക്കാ​​ൻ ക​​ഴി​​യാ​​തെ​​യി​​രി​​ക്കു​​ന്ന ക​​ട​​ൽ​​ക്കാ​​ക്ക​​യു​​ടെ കു​​ഞ്ഞി​​ന​​ടു​​ത്തു​​കൂ​​ടെ, മ​​ഞ്ഞ കോ​​ളാ​​മ്പി പൂ​​ക്ക​​ൾ ത​​ലോ​​ടിക്കൊ​​ണ്ട് അ​​വ​​ൾ പ​​തി​​യെ താ​​ഴോ​​ട്ട് ചാ​​ടി. പി​​ന്നീ​​ട് മീ​​സാ​​ൻ ക​​ല്ലു​​ക​​ൾ​​ക്ക് മു​​ക​​ളി​​ലൂ​​ടെ ഒ​​രു കാറ്റായി അ​​വ​​ൾ ഒ​​ഴു​​കിനീ​​ങ്ങു​​ന്ന​​ത് ലെ​​നി​​ൻ തെ​​ല്ല​​മ്പ​​ര​​പ്പോ​​ടെ നോ​​ക്കിനി​​ന്നു. അ​​ൽപം ക​​ഴി​​ഞ്ഞു ജ​​യ​​ൻ കി​​ട​​ന്ന മു​​റി​​യി​​ലേ​​ക്ക് ചെ​​ന്നു. ശ്വ​​സി​​ക്കു​​ന്നു​​ണ്ട്. പ​​തി​​യെ എ​​ഴു​​ന്നേ​​റ്റി​​രു​​ത്തി ത​​ണു​​ത്ത വെ​​ള്ളം കൊ​​ടു​​ത്തു. ക​​ഴു​​ത്തി​​ലെ ചോ​​ര തു​​ട​​ച്ചുക​​ള​​ഞ്ഞു. ‘‘എ​​ന്താ​​ണി​​ത്? എ​​ന്താ പ​​റ്റി​​യ​​ത്?’’ ഭ​​യ​​ന്ന് വി​​റ​​യാ​​ർ​​ന്ന ശ​​ബ്ദ​​ത്തി​​ൽ ജ​​യ​​ൻ ചോ​​ദി​​ച്ചു.

 

‘‘പ​​റ​​യാം എ​​ല്ലാം പ​​റ​​യാം. ലെ​​നി​​ൻ ക​​റു​​ത്ത പൂ​​ച്ച​​യു​​ടെ നേ​​രെ നോ​​ക്കി. മ​​ര​​ത​​ക​​ക്ക​​ല്ലു​​ക​​ൾപോ​​ലെ ക​​ണ്ണു​​ക​​ൾ തി​​ള​​ങ്ങു​​ന്നു. ജ​​യ​​ൻ അ​​തി​​ന്റെ നേ​​രെ കൈ​​നീ​​ട്ടി​​യെ​​ങ്കി​​ലും പൂ​​ച്ച മു​​ന്നോ​​ട്ടു കു​​തി​​ച്ചു, ബാ​​ൽ​​ക്ക​​ണി​​യി​​ലെ​​ത്തി. അ​​ൽപനേ​​രം പ​​റ​​ക്കാ​​ൻ ക​​ഴി​​യാ​​തെ​​യി​​രി​​ക്കു​​ന്ന ക​​ട​​ൽ​​ക്കാ​​ക്ക​​യു​​ടെ കു​​ഞ്ഞി​​നെ തു​​റി​​ച്ചുനോ​​ക്കി. കി​​ളി പ​​തി​​യെ കൊ​​മ്പി​​ൽനി​​ന്ന് ചാ​​ടി അ​​ഗ്ര​​ഭാ​​ഗ​​ത്തേ​​ക്ക് നീ​​ങ്ങി. അ​​പ്പോ​​ൾ ലെ​​നി​​ന് അ​​ൽപം ഭ​​യം തോ​​ന്നി, പ്ര​​യാ​​സ​​വും.

ഇ​​നി​​യും മു​​ന്നോ​​ട്ടുനീ​​ങ്ങി​​യാ​​ൽ പ​​ക്ഷി​​ക്കു​​ഞ്ഞ് പ​​തി​​നാ​​ലാ​​മ​​ത്തെ നി​​ല​​യി​​ൽനി​​ന്നും താ​​ഴോ​​ട്ട് പ​​തി​​ക്കും. അ​​തോ​​ടെ ഛിന്ന​​ഭി​​ന്ന​​മാ​​കും. കാ​​ര​​ണം അ​​തി​​ന്റെ ചി​​റ​​കു​​ക​​ൾ​​ക്ക് പ​​റ​​ക്കാ​​നു​​ള്ള ക​​രു​​ത്തി​​ല്ല. അ​​തുകൊ​​ണ്ടാ​​കാം ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി കൂ​​ട്ടി​​ൽത​​ന്നെ ഇ​​രി​​ക്കു​​ന്ന​​ത്. അ​​ത​​ല്ലെ​​ങ്കി​​ൽ കി​​ളി​​ക്കുഞ്ഞി​​ന് താ​​ഴോ​​ട്ട് നോ​​ക്കു​​മ്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന ഭ​​യംകൊ​​ണ്ടാ​​ണോ? ത​​ള്ള​​പ്പക്ഷി​​ക്ക് കു​​ഞ്ഞി​​നെ പ​​റ​​ക്ക​​ൽ പ​​ഠി​​പ്പി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം കു​​റ​​വാ​​ണ്. ഒ​​രു മ​​ര​​ത്തി​​ന്റെ ചി​​ല്ല​​യി​​ൽനി​​ന്ന് മ​​റ്റു ചി​​ല്ല​​യി​​ലേ​​ക്കോ തൊ​​ട്ട​​ടു​​ത്ത മ​​ര​​ത്തി​​ലേ​​ക്കോ ചെ​​റു​​താ​​യി പ​​റ​​ന്നാ​​ണ് ഇ​​വ പ​​രി​​ശീ​​ലി​​ക്കുന്ന​​ത്. ഒ​​രു ബി​​ൽ​​ഡിങ്ങി​​​ന്റെ ഫ്ലാ​​റ്റി​​ൽ പ​​ക്ഷി​​ക​​ൾ​​ക്ക് പ​​രി​​മി​​തി​​യു​​ണ്ട്.

പൂ​​ച്ച ക​​ട​​ൽ​​ക്കാ​​ക്ക​​യു​​ടെ കു​​ഞ്ഞി​​ന് നേ​​ർ​​ക്ക് കു​​തി​​ച്ചുചാ​​ടി. ചെ​​ടി​​യു​​ടെ ചി​​ല്ല​​ക​​ൾ ആ​​ടി​​യു​​ല​​ഞ്ഞു. കി​​ളി താ​​ഴോ​​ട്ട് ചാ​​ടി. ചു​​രു​​ട്ടി കൂ​​ട്ടി​​യെ​​റി​​ഞ്ഞ ക​​ട​​ലാ​​സ് ക​​ഷ​​ണം ക​​ണ​​ക്കെ അ​​ത് താ​​ഴോ​​ട്ട് മെ​​ല്ലെ മെ​​ല്ലെ പൊ​​യ് ക്കൊ​​ണ്ടി​​രു​​ന്നു. കു​​റ​​ച്ചുക​​ഴി​​ഞ്ഞ​​പ്പോ​​ൾ ചി​​റ​​ക​​ടി​​ച്ചു പ​​റ​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി, ഫ​​ലി​​ച്ചി​​ല്ല. അ​​ൽപംകൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ ത​​റ​​യി​​ൽ ചെ​​ന്നി​​ടി​​ച്ചു ത​​ക​​രും. പൊ​​ടു​​ന്ന​​നെ ആ​​രോ ചി​​റ​​കു​​ക​​ൾ​​ക്ക് ക​​രു​​ത്തു പ​​ക​​രു​​ന്ന​​തുപോ​​ലെ ഉ​​യ​​ർ​​ന്നു പ​​റ​​ക്കാ​​ൻ തു​​ട​​ങ്ങി. പി​​ന്നീ​​ട് കി​​ളി ആ​​വേ​​ശ​​ത്തോ​​ടെ മീ​​സാ​​ൻ ക​​ല്ലു​​ക​​ൾ​​ക്ക് മു​​ക​​ളി​​ലൂ​​ടെ നീ​​ല ആ​​കാ​​ശ​​ത്തി​​ലൂ​​ടെ അ​​നാ​​യാ​​സം പ​​റ​​ന്നുകൊ​​ണ്ടി​​രു​​ന്നു. അ​​നേ​​കം അ​​നേ​​കം ന​​ക്ഷ​​ത്ര​​ങ്ങ​​ൾ ക​​ണ്ണ് ചി​​മ്മു​​ക​​യും തു​​റ​​ക്കു​​ക​​യും ചെ​​യ്‌​​തുകൊ​​ണ്ടി​​രു​​ന്നു. ശാ​​ന്ത​​മാ​​യ ഒ​​രു ക​​ട​​ൽ​​ക്കാ​​റ്റ് ചി​​റ​​കുവീ​​ശി​​യെ​​ത്തി. ഉ​​പ്പി​​ന്റെ മ​​ണം പ​​ക​​ർ​​ന്നു.

മു​​റി​​യി​​ൽ വീ​​ണ്ടും തി​​രി​​കെ ചെ​​ന്ന​​പ്പോ​​ൾ ച​​ല​​ന​​മ​​റ്റപോ​​ലെ കി​​ട​​ക്കു​​ന്ന ജ​​യ​​ന്റെ ശ​​രീ​​ര​​മാ​​ണ് ക​​ണ്ട​​ത്. അ​​വ​​ന്റെ പൂ​​ച്ച മൂ​​ക്കി​​ൽ മ​​ണംപി​​ടി​​ക്കു​​ന്നു​​ണ്ട്. ക​​ര​​യു​​ന്നു​​ണ്ട്. ശ്വാ​​സം നി​​ല​​ച്ചി​​രി​​ക്കു​​ന്നു. ക​​ണ്ണു​​ക​​ൾ അ​​ട​​ഞ്ഞി​​ട്ടി​​ല്ല. എ​​ന്തോ പ​​റ​​യാ​​ൻ ബാ​​ക്കിവെ​​ച്ച​​തുപോ​​ലെ. ചു​​ണ്ടു​​ക​​ൾ എ​​ന്തോ പ​​റ​​യാ​​ൻ തു​​ട​​ങ്ങു​​ന്ന​​തുപോ​​ലെ. പൂ​​ച്ച അ​​വ​​​ന്റെ ക​​വി​​ളി​​ൽ ത​​ട്ടിയുണ​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.