ചിത്രീകരണം- 

വിനീത് എസ്. പിള്ള

ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബ്

മ​രി​ക്കു​മ്പോ​ൾ ശാ​ന്ത​മാ​യി​രു​ന്നു അ​പ്പ​ന്റെ മു​ഖം. പു​ൽ​ത്തു​മ്പി​ൽ​നി​ന്ന് അ​വ​സാ​ന മ​ഴ​ത്തു​ള്ളി​യും വെ​യി​ലി​ൽ അ​ലി​ഞ്ഞു പോ​യ​തു​പോ​ലെ നി​ശ്ശ​ബ്ദ​മാ​യി​രു​ന്നു മ​ര​ണ​വും. കി​ട​ക്ക​വി​രി​യി​ലെ ചു​ളി​വു നി​വ​ർ​ത്തു​ന്ന​ത്ര എ​ളു​പ്പ​ത്തി​ൽ. പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം അ​ധി​കം വൈ​കാ​തെ അ​പ്പ​ൻ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ക്ക​ല്ല​റ​യി​ലേ​ക്ക് എ​ടു​ക്ക​പ്പെ​ട്ടു. ശ​വ​ഘോ​ഷ​യാ​ത്ര​യി​ൽ നാ​ട്ടി​ലെ ജ​നം മു​ക്കാ​ലു​മു​ണ്ടാ​യി​രു​ന്നു. അ​ല്ലാ​ത്ത​വ​ർ വീ​ട്ടു​ജ​നാ​ല​ക​ൾ തു​റ​ന്നി​ട്ടു. വേ​ലി​ക​ൾ​ക്ക് പി​ന്നി​ലും മു​ന്നി​ലു​മാ​യി നി​ര​ന്നു. ശ​വ​വ​ണ്ടി ക​ട​ന്നു​പോ​കു​മ്പോ​ൾ ആ​ളു​ക​ളി​ൽ പ​ല​രും ക​ണ്ണു​ക​ൾ തു​ട​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു. ക​ല്ല​റ​യി​ലേ​ക്ക് പെ​ട്ടി​യി​റ​ക്കു​മ്പോ​ൾ ആ​രൊ​ക്കെ​യോ ഉ​റ​ക്കെ​ക്ക​ര​ഞ്ഞു. എ​ൺ​പ​താ​ണ്ടു​ക​ളു​ടെ ജീ​വി​ത​ത്തി​ന്റെ വെ​ട്ടം​കെ​ടു​ത്തി അ​പ്പ​ൻ ഇ​രു​ട്ടി​ലേ​ക്ക് പോ​യി. അ​പ്പ​ൻ ചെ​യ്ത സ​ദ്പ്ര​വൃ​ത്തി​ക​ളു​ടെ ഫ​ല​മെ​ന്നോ​ണം എ​ല്ലാ​യി​ട​ത്തും ചൂ​ടി​ല്ലാ​ത്ത തെ​ളി‌​വെ​യി​ൽ പ​ര​ന്നു​നി​ന്നു.

ഒ​രാ​ഴ്ച​യോ​ളം സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​യി​രു​ന്നു. പ​ല​രും അ​പ്പ​നു​മൊ​ത്തു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. വീ​ടി​നു​ള്ളി​ൽ അ​പ്പ​ന്റെ മു​റി, ക​സേ​ര, വാ​യി​ച്ച​ട​യാ​ളം വെ​ച്ച വേ​ദ​പു​സ്ത​കം, ക​ണ​ക്കു​ക​ളെ​ഴു​തി​യി​രു​ന്ന പ​ഴ​യ ഡ​യ​റി എ​ല്ലാം അ​ന​ങ്ങാ​തെ​യി​രു​ന്നു. ചെ​രി​പ്പു​ക​ൾ​ക്ക​രി​കി​ൽ ത​ന്നെ ചു​മ​രി​ൽ​ചാ​രി​വെ​ച്ച ഊ​ന്നു​വ​ടി​യു​ടെ പി​ടി​യി​ൽ അ​പ്പ​ന്റെ ഉ​ള്ളം​ക​യ്യി​ലെ ചെ​റു​ചൂ​ടു​ണ്ടോ​യെ​ന്ന് ഞാ​ൻ തൊ​ട്ടു​നോ​ക്കി. അ​പ്പ​ന്റെ ക​സേ​ര​യി​ൽ ഞാ​നൊ​ന്നി​രു​ന്നു. പി​റ​കി​ൽ​നി​ന്ന് അ​പ്പ​നെ​ന്നെ പൂ​ണ്ട്കെ​ട്ടി​പ്പി​ടി​ച്ച​തു​പോ​ലെ​തോ​ന്നി.

തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സ​മാ​യി​രു​ന്നു അ​പ്പ​ന്റെ ഏ​റ്റ​വും വ​ലി​യ ഗു​ണം. ദൈ​വം തൊ​ട്ട​ടു​ത്തു​ണ്ടെ​ന്ന് തോ​ന്നും​വി​ധം അ​ഗാ​ധ​വും നി​ഷ്ക​ളങ്ക​വു​മാ​യി​രു​ന്നു അ​പ്പ​ന്റെ പ്രാ​ർ​ഥ​ന​ക​ൾ. കാ​രു​ണ്യ​വും ക്ഷ​മ​യും വി​ശ്വാ​സ​വു​മി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ന്റെ ജീ​വി​തം പാ​ഴാ​ണെ​ന്ന് അ​ദ്ദേ​ഹ​മെ​ന്നെ ഇ​ട​ക്കി​ടെ ഓ​ർ​മി​പ്പി​ക്കു​മാ​യി​രു​ന്നു. പാ​തി​രാ​വു​ക​ളി​ൽ മു​റി​വാ​തി​ൽ തു​റ​ന്നു​വ​ന്ന് കി​ട​ക്ക​ക്ക​രി​കി​ലി​രു​ന്ന് അ​പ്പ​നെ​ന്റെ നെ​റ്റി​യി​ൽ ത​ലോ​ടു​മാ​യി​രു​ന്നു. പു​ത​പ്പ് എ​ന്റെ നെ​ഞ്ചി​ലേ​ക്ക് വ​ലി​ച്ചി​ട്ട് ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ പോ​കും. എ​വി​ടെ​യും അ​പ്പ​ന്റെ സാ​ന്നി​ധ്യം ഞാ​ന​റി​ഞ്ഞി​രു​ന്നു. അ​ങ്ങാ​ടി​യി​ലോ വ​ഴി​യ​രി​കി​ലോ വ​ലി​യ ഓ​ഫി​സു​ക​ളി​ലോ അ​പ്പ​ന്റെ പേ​രു​കേ​ൾ​ക്കു​മ്പോ​ൾ ആ​ളു​ക​ൾ ബ​ഹു​മാ​ന​ത്തോ​ടെ ക​ണ്ണു​ക​ൾ വി​ട​ർ​ത്തു​ന്ന​തു കാ​ണാം. അ​പ്പ​ന്റെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യ്യാ​റാ​ക്കി​ത്ത​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​പി​ടി​ച്ച് എ​ന്നെ നോ​ക്കി​പ്പ​റ​ഞ്ഞു.

‘‘അ​ദ്ദേ​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​നി​വി​ടെ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.’’

മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​യ്യി​ൽ വാ​ങ്ങി തി​രി​ച്ചു​മ​ട​ങ്ങു​മ്പോ​ൾ ഇ​തൊ​രു തു​ട​ർ​ച്ച​യാ​ണെ​ന്നെ​നി​ക്കു തോ​ന്നി. എ​ന്റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​ത് അ​പ്പ​നാ​ണ്. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഞാ​നും. എ​ന്റെ മ​ക​ന്റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഞാ​ൻ വാ​ങ്ങി, ഇ​നി എ​ന്റേ​ത് അ​വ​ൻ വാ​ങ്ങു​മാ​യി​രി​ക്കും.

അ​പ്പ​ൻ ക​ണ​ക്കു​ക​ളെ​ഴു​തി​യി​രു​ന്ന ഡ​യ​റി ഞാ​ൻ പ​രി​ശോ​ധി​ച്ചു. കി​ട്ടാ​ക്ക​ട​ങ്ങ​ൾ ഒ​രു​പാ​ടു​ണ്ട്. എ​ല്ലാം വ​ലി​യ വ​ലി​യ സം​ഖ്യ​ക​ൾ. സം​ഖ്യ​ക​ൾ​ക്കു​നേ​രെ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളു​ണ്ട്. ആ​വ​ർ​ത്തി​ച്ച് വാ​ങ്ങി​യ​വ​രു​ണ്ട്. കൗ​തു​ക​മ​ത​ല്ല. എ​ല്ലാ ക​ണ​ക്കു​ക​ളും എ​ഴു​തി അ​വ​സാ​നി​പ്പി​ച്ച​തി​നു​ശേ​ഷം എ​ന്നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ര​ണ്ട് വാ​ച​ക​ങ്ങ​ളു​ണ്ട്. ‘‘മ​ക​നേ, ഈ ​ക​ട​മെ​ല്ലാം തി​രി​ച്ചു​കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്. അ​വ​രെ​ല്ലാം പാ​വ​ങ്ങ​ളാ​ണ്.’’ ആ​യി​രം കി​ളി​ക​ൾ ചേ​ക്കേ​റി​യി​രു​ന്ന വ​ലി​യ ത​ണ​ൽ​മ​രം ഇ​ല്ലാ​താ​യ​തു​പോ​ലെ എ​ന്റെ മ​ന​സ്സ് പെ​ട്ടെ​ന്ന് വേ​ന​ലി​ലാ​ണ്ടു. ക​ണ്ണു​ക​ളി​ൽ​നി​ന്ന് തു​ള്ളി​ക​ള​ട​ർ​ന്നു. ത​ല കു​മ്പി​ട്ടി​രു​ന്നു ക​ര​ഞ്ഞ എ​ന്റെ നേ​ർ​ക്ക് ജ​ന​ൽ​ക​ട​ന്ന് നേ​രി​യ ഒ​രു കാ​റ്റു​വ​ന്നു. അ​പ്പ​ന്റെ വി​ര​ലു​ക​ൾ​പോ​ലെ അ​തെ​ന്റെ മു​ടി​യി​ഴ​ക​ളി​ൽ ത​ലോ​ടി.

അ​പ്പ​ന്റെ ഒ​രേ​യൊ​രു ഫോ​ട്ടോ മാ​ത്ര​മേ ക​യ്യി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​ള​രെ പ​ണ്ട​ത്തേ​താ​ണ്. മു​ഖം ചു​ളി​വി​ലേ​ക്ക് ക​യ​റി​യി​ട്ടി​ല്ല. ശാ​ന്ത​മാ​യ ചി​രി ക​ണ്ണു​ക​ളി​ലു​ണ്ട്. ഫോ​ട്ടോ ഇ​നി​യും പ​ഴ​കി​യാ​ൽ ഒ​രു​പ​ക്ഷേ തെ​ളി​ച്ചം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഫോ​ട്ടോ വ​ര​പ്പി​ക്ക​ണ​മെ​ന്ന് ഞാ​നാ​ലോ​ചി​ച്ചു. ഇ​ട​ക്കി​ട​ക്ക് അ​ങ്ങാ​ടി​ക​ളി​ലും തെ​രു​വു​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട് മ​തി​ലു​ക​ളി​ലും ചു​വ​രു​ക​ളി​ലും പ​ല​ത​രം ക​ള​ർ​ച്ചോ​ക്കു​ക​ൾ​കൊ​ണ്ട് ചി​ത്രം വ​ര​ച്ചി​രു​ന്ന ഒ​രാ​ളെ എ​നി​ക്കോ​ർ​മ വ​ന്നു. ഇ​വി​ടെ അ​ടു​ത്താ​ണ് ആ ​ചി​ത്ര​കാ​ര​ന്റെ താ​മ​സ​വും. ഒ​രി​ക്ക​ൽ ചു​മ​ടെ​ടു​ത്തി​രു​ന്ന ഒ​രു വ​യ​സ്സ​ൻ തൊ​ഴി​ലാ​ളി​യു​ടെ ചി​ത്രം അ​യാ​ൾ ച​ന്ത​ത്തെ​രു​വി​ലെ ചു​മ​രി​ൽ വ​ര​ച്ചു. അ​തേ​പ​ടി​യെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല. ക​ണ്ട​വ​രൊ​ക്കെ ചി​ത്ര​ത്തി​നു​മു​ന്നി​ൽ അ​ത്ഭു​തം​കൂ​റി നി​ന്നു. ആ ​ചി​ത്രം ക​ണ്ട സ​മ​യ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം​പോ​ലെ​യു​ള്ള തൊ​ഴി​ലാ​ളി​യു​ടെ നി​ഴ​ലി​നെ​യാ​ണ് ഞാ​ൻ ശ്ര​ദ്ധി​ച്ച​ത്. അ​യാ​ളെ​ങ്ങ​നെ​യാ​ണാ നി​ഴ​ൽ വ​ര​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ടാ​വു​ക​യെ​ന്ന് ഞാ​ൻ അ​ത്ഭു​തം കൂ​റി. പി​ന്നീ​ട് ആ ​വ​യ​സ്സ​ൻ തൊ​ഴി​ലാ​ളി മ​രി​ച്ച​പ്പോ​ൾ ചി​ത്ര​ത്തി​നു​താ​ഴെ പൂ​ക്ക​ളും ചെ​ണ്ടു​ക​ളു​മെ​ല്ലാം കു​ന്നു​കൂ​ടി​യി​രു​ന്നു​വെ​ന്നും ചു​വ​ർ പൊ​ളി​ക്കു​ന്ന​തു​വ​രെ അ​ത് തു​ട​ർ​ന്നു​വെ​ന്നും കേ​ട്ടി​ട്ടു​ണ്ട്.

അ​പ്പ​ന്റെ ഫോ​ട്ടോ വ​ര​ക്കാ​ൻ ഞാ​ന​യാ​ൾ​ക്ക് മു​ൻ​കൂ​ർ പ​ണം നീ​ട്ടി. പു​റ​മ്പോ​ക്കി​ലെ കി​ളി​ക്കൂ​ടു പോ​ലു​ള്ള ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു ചി​ത്ര​കാ​ര​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. സി​മ​ന്റ​ട​ർ​ന്ന നി​ല​ത്ത് പ​ല​ത​രം ചോ​ക്കു​ക​ൾ ചി​ത​റി​ക്കി​ട​ന്നു. നീ​ണ്ട ക​ഴു​ത്തും സ്ഥി​ര​ത​യി​ല്ലാ​ത്ത ക​ണ്ണു​ക​ളു​മാ​യി അ​യാ​ളെ​ന്റെ മു​ന്നി​ലി​രു​ന്നു. ഫോ​ട്ടോ​ക​ൾ വ​ര​ക്കാ​റി​ല്ല എ​ന്നു​പ​റ​ഞ്ഞെ​ങ്കി​ലും ഞാ​ൻ നീ​ട്ടി​യ പ​ണ​ത്തെ ആ​ശ​യോ​ടെ നോ​ക്കി. കെ​ട്ടു​പോ​യ ഒ​രു മു​റി​ബീ​ഡി ചു​ണ്ടി​ന്റെ ര​ണ്ടു​ കോ​ണു​ക​ളി​ലേ​ക്കും നി​ർ​ത്താ​തെ ച​ലി​ച്ചു​കൊ​ണ്ടി​രു​ന്നു. പെ​ട്ടെ​ന്ന് ചു​ണ്ടി​ന് ന​ടു​വി​ൽ അ​തു​നി​ന്നു. അ​യാ​ൾ പ​ണ​ത്തി​നു​വേ​ണ്ടി കൈ​നീ​ട്ടി. ഞാ​ൻ പ​ണ​വും ഫോ​ട്ടോ​യും ഒ​പ്പം​നീ​ട്ടി.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​നി​ക്ക് ഒ​ട്ടും ക്ഷ​മ​യി​ല്ലാ​യി​രു​ന്നു. പ​ല​ത​വ​ണ ഞാ​ൻ ചി​ത്ര​കാ​ര​നെ വി​ളി​ച്ചെ​ങ്കി​ലും അ​യാ​ൾ ഫോ​ണെ​ടു​ത്ത​തേ​യി​ല്ല. മ​ഴ പെ​യ്തു​കൊ​ണ്ടി​രു​ന്നു. ചാ​ടി​ത്തു​ള്ളു​ന്ന മ​ഴ​യ​ത്ത് വീ​ണ്ടും വീ​ണ്ടും ഞാ​ന​യാ​ളെ തേ​ടി​ച്ചെ​ന്നു. ചി​ത്ര​കാ​ര​ൻ മു​റു​ക്കി​ക്കെ​ട്ടി​യ പ​ന​മ്പു​വാ​തി​ൽ തു​റ​ന്ന​തേ​യി​ല്ല. പ​ല​വ​ട്ടം കാ​ത്തു​നി​ന്ന് ഞാ​ൻ മ​ട​ങ്ങി​പ്പോ​ന്നു.

മ​ഴ പെ​യ്തു​കൊ​ണ്ടി​രു​ന്നു. മ​ണ്ണ​ട്ടി​ക​ളെ അ​ലി​യി​ച്ച് ഭൂ​മി​യി​ലൂ​ടെ വെ​ള്ള​മൊ​ഴു​കു​ന്ന ശ​ബ്ദം ഞാ​ൻ കേ​ട്ടു​കി​ട​ന്നു. അ​പ്പ​നും ഇ​ങ്ങ​നെ ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. കാ​തോ​ർ​ത്താ​ൽ പ​ല ദി​ക്കു​ക​ളി​ൽ​നി​ന്നും ചെ​റി​യ ഉ​റ​വ​ക​ളു​ടെ ത​നി​ച്ചു​ള്ള ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാം. സ്വ​സ്ഥ​മാ​യ ഉ​റ​ക്ക​ത്തി​ൽ ദൈ​വ​ത്തി​ന്റെ ദു​രൂ​ഹ​മാ​യ ഇ​ട​പെ​ട​ൽ​പോ​ലെ ഒ​രു സ്വ​പ്നം ക​ണ്ടു. പ​തി​വു​പോ​ലെ അ​പ്പ​നെ​ത്ത​ന്നെ​യാ​ണ് ക​ണ്ട​ത്. ഞ​ങ്ങ​ളു​ടെ മു​റ്റ​ത്ത് പ​ണ്ടു​ണ്ടാ​യി​രു​ന്ന പ​നി​നീ​ർ​ച്ചെ​ടി​യു​ടെ അ​രി​കി​ൽ പൂ​വി​നെ താ​ലോ​ലി​ച്ചു​കൊ​ണ്ട് അ​പ്പ​ൻ നി​ൽ​ക്കു​ന്നു. അ​പ്പ​ന്റെ മു​ഖ​വും പൂ​വു​പോ​ലെ വി​ട​ർ​ന്നി​ട്ടു​ണ്ട്. അ​വി​ടെ​യെ​ല്ലാം ഇ​ള​വെ​യി​ൽ പ​ര​ന്നി​ട്ടു​ണ്ട്.

 

നേ​രം വൈ​കി​യാ​ണ് എ​ഴു​ന്നേ​റ്റ​ത്. വെ​ളി​യി​ൽ ആ​രോ വ​ന്നി​ട്ടു​ണ്ടെ​ന്ന് എ​നി​ക്കു​തോ​ന്നി. വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ചി​ത്ര​കാ​ര​ൻ പു​റ​ത്തു​നി​ൽ​പ്പു​ണ്ട്. ദീ​ർ​ഘ​ച​തു​ര​ത്തി​ലു​ള്ള ഒ​രു ഫ്രെ​യിം പു​റ​ത്തെ ഭി​ത്തി​യി​ൽ ചാ​രി​വെ​ച്ചി​രി​ക്കു​ന്നു. ചാ​ര​നി​റ​മു​ള്ള ക​ട​ലാ​സു​കൊ​ണ്ട​യാ​ൾ ചി​ത്രം മു​ഴു​വ​ൻ മ​റ​ച്ചി​രു​ന്നു. അ​പ്പ​നെ വ​ര​ച്ച​തു​ കാ​ണാ​ൻ വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും പു​റ​ത്തേ​ക്കു​വ​ന്നു. ജീ​വ​നു​ള്ള അ​പ്പ​ന​ല്ല​ല്ലോ ഇ​തെ​ന്ന സ​ങ്ക​ട​ത്തി​ൽ ഞാ​ൻ ആ ​ക​ട​ലാ​സു മ​റ കീ​റി​യെ​ടു​ത്തു. എ​ല്ലാ​വ​രു​ടെ​യും ആ​ശ്ച​ര്യ​ശ​ബ്ദ​ങ്ങ​ൾ​ക്കും ദുഃ​ഖ​സീ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഞാ​നൊ​രു മൂ​ട​ലോ​ടെ​യാ​ണ് അ​പ്പ​ന്റെ ചി​ത്രം നോ​ക്കി​യ​ത്. പ​തു​ക്കെ പ​തു​ക്കെ ചി​ത്ര​ത്തി​ൽ ഇ​ള​വെ​യി​ൽ തെ​ളി​ഞ്ഞു​വ​ന്നു. ദാ... ​ഞ​ങ്ങ​ളു​ടെ മു​റ്റ​ത്ത് പ​ണ്ടു​ണ്ടാ​യി​രു​ന്ന പ​നി​നീ​ർ​ച്ചെ​ടി​യു​ടെ അ​രി​കി​ൽ പൂ​വി​നെ ത​ലോ​ടി​ക്കൊ​ണ്ടു നി​ൽ​ക്കു​ന്ന അ​പ്പ​ന്റെ ചി​ത്രം. ഞാ​ൻ ആ​ശ്ച​ര്യ​ത്തോ​ടെ ചി​ത്ര​കാ​ര​നെ നോ​ക്കി. അ​യാ​ൾ പ​റ​ഞ്ഞു.

“വ​ര​യ്ക്കു​മ്പോ​ൾ ഞാ​ൻ കൈ​ക​ളെ സ്വ​ത​ന്ത്ര​മാ​യി വി​ടും. അ​വ പു​തി​യ​തെ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തും. ചി​ല​പ്പോ​ളൊ​രു നി​ഴ​ൽ. അ​ല്ലെ​ങ്കി​ലൊ​രു പ​നി​നീ​ർ​പൂ​വ്. അ​തി​ല​ത്ഭു​ത​മൊ​ന്നു​മി​ല്ല.”

അ​പ്പ​ന്റെ ചി​ത്രം വീ​ടി​ന​ക​ത്ത് പ്ര​ധാ​ന​പ്പെ​ട്ട ഒ​രി​ട​ത്തു​ത​ന്നെ സ്ഥാ​പി​ച്ചു. ചി​ത്ര​ത്തി​ന​ടു​ത്തെ​ത്തു​മ്പോ​ൾ എ​ല്ലാ​വ​രും നി​ശ്ശ​ബ്ദ​രാ​യി. വ​ഴ​ക്കി​ടു​ന്ന​ത് ചി​ത്ര​ത്തി​ലു​ള്ള അ​പ്പ​ൻ കേ​ൾ​ക്കാ​തി​രി​ക്കാ​ൻ​പോ​ലും ശ്ര​ദ്ധി​ച്ചു. കാ​റ്റ​ടി​ക്കു​മ്പോ​ൾ അ​പ്പ​ന്റെ മു​ടി​യി​ഴ​ക​ൾ ഇ​ള​കു​ന്നു​ണ്ടെ​ന്നെ​നി​ക്കു തോ​ന്നി. നി​ശ്ശ​ബ്ദ​മാ​യി വ​ള​രെ നി​ശ്ശ​ബ്ദ​മാ​യി അ​പ്പ​ന്റെ ചി​ത്രം വീ​ടി​നെ നി​യ​ന്ത്രി​ച്ചു. ആ ​ര​ക്ഷി​ത​വ​ല​യ​ത്തി​ൽ ഞ​ങ്ങ​ൾ സു​ഖ​മാ​യു​റ​ങ്ങി.

അ​പ്പ​നി​ല്ലാ​ത്ത വീ​ട് അ​തി​ന്റെ താ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു​തു​ട​ങ്ങി​യി​രു​ന്നു. ഒ​രു​ദി​വ​സം പോ​സ്റ്റ്മാ​ൻ വീ​ടി​ന്റെ ഗേ​റ്റ് ക​ട​ന്നു​വ​ന്നു. അ​പ്പ​ന് പ​ല​യി​ട​ത്തു​നി​ന്നും ക​ത്തു​ക​ളും കാ​ർ​ഡു​ക​ളും വ​രാ​റു​ണ്ടാ​യി​രു​ന്നു. ഫോ​ണോ മ​റ്റ് വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളോ അ​പ്പ​ൻ അ​വ​സാ​ന​കാ​ലം വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ഇ​ട​മ​ല​യി​ൽ​നി​ന്ന് ഒ​രു യാ​ക്കോ​ബി​ന്റേ​താ​യി​രു​ന്നു അ​പ്പോ​ൾ വ​ന്ന കാ​ർ​ഡ്. മൂ​ന്നോ നാ​ലോ വാ​ച​ക​ങ്ങ​ൾ മാ​ത്ര​മു​ള്ള ക്ഷേ​മാ​ന്വേ​ഷ​ണ​ത്തി​ൽ, ഒ​രു പ്ര​ത്യേ​ക വ​രി​യി​ലു​ട​ക്കി ഞാ​ൻ നി​ന്നു. ഇ​ത്ത​വ​ണ അ​വ​ൾ നേ​ര​ത്തേ എ​ത്തു​മെ​ന്നും കാ​ർ​ഡ് കി​ട്ടി​യാ​ലു​ട​ൻ ഇ​ട​മ​ല​യി​ലേ​ക്ക് വ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ത്. ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബ് എ​ന്നെ​ഴു​തി ഒ​പ്പി​ട്ട പോ​സ്റ്റ്കാ​ർ​ഡ് കാ​ര​ണ​മി​ല്ലാ​തെ എ​ന്റെ ക​യ്യി​ലി​രു​ന്ന് വി​റ​ച്ചു.

അ​ടു​ത്ത​ദി​വ​സം ഇ​ട​മ​ല​യി​ലേ​ക്കു​ള്ള ബ​സി​ലി​രി​ക്കു​മ്പോ​ൾ ക​ത്തു​ക​ള​ടു​ക്കി​വെ​ക്കു​ന്ന അ​പ്പ​ന്റെ പെ​ട്ടി​യെ​ക്കു​റി​ച്ച് ഞാ​നാ​ലോ​ചി​ച്ചു. ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഞാ​നാ പെ​ട്ടി​യു​ടെ അ​കം ക​ണ്ട​ത്. അ​പ്പോ​ൾ വ​ന്ന ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബി​ന്റെ കാ​ർ​ഡ് നി​ക്ഷേ​പി​ക്കാ​ൻ തു​റ​ന്ന​താ​ണ്. കു​റേ​യ​ധി​കം ക​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു പെ​ട്ടി​യി​ൽ. എ​സ്റ്റേ​റ്റ് മാ​നേ​ജ​രാ​യി​രു​ന്ന അ​പ്പ​ന് പ​ഴ​യ തൊ​ഴി​ലാ​ളി​ക​ള​യ​ച്ച ക​ത്തു​ക​ളാ​യി​രു​ന്നു പ​ല​തും. വി​ശേ​ഷം തി​ര​ക്കി​യു​ള്ള​തും അ​ത്യാ​ഹി​ത​ങ്ങ​ളോ സ​ന്തോ​ഷ​ങ്ങ​ളോ അ​റി​യി​ക്കു​ന്ന​തു​മാ​യ ക​ത്തു​ക​ൾ. മാ​നേ​ജ​ർ​ക്ക് പ​ഴ​യ തൊ​ഴി​ലാ​ളി​ക​ൾ ക​ത്ത​യ​ക്കു​ന്ന അ​പൂ​ർ​വ​മാ​യ ക​രു​ത​ലി​നെ​യോ​ർ​ത്ത് അ​പ്പ​നോ​ടെ​നി​ക്ക് അ​സൂ​യ തോ​ന്നി. ഒ​പ്പം അ​ഭി​മാ​ന​വും.

ഇ​തു​പോ​ലെ അ​പ്പ​നും ബ​സി​ന്റെ സൈ​ഡ്സീ​റ്റി​ലി​രു​ന്ന് ഇ​ട​മ​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ലോ​ചി​ച്ച​പ്പോ​ൾ അ​പ്പോ​ൾ കാ​ണു​ന്ന മ​ര​ങ്ങ​ളോ​ടും എ​ടു​പ്പു​ള്ള കു​ന്നു​ക​ളോ​ടും ത​ട്ടു​ത​ട്ടാ​യി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളോ​ടു​മെ​ല്ലാം എ​നി​ക്ക് സ്നേ​ഹം തോ​ന്നി. ഇ​തെ​ല്ലാം അ​പ്പ​ൻ ക​ണ്ട​താ​ണ്. ചി​ല​പ്പോ​ൾ ഇ​തേ ബ​സി​ൽ ഈ ​സീ​റ്റി​ലി​രു​ന്നു​ത​ന്നെ​യാ​കും അ​പ്പ​ന​വി​ടേ​ക്ക് പോ​യി​ട്ടു​ണ്ടാ​വു​ക. ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബി​നെ കാ​ണാ​നാ​ണ് അ​പ്പ​ന​വി​ടേ​ക്ക് പോ​യി​രു​ന്ന​ത്. ആ ​വി​വ​രം പ​റ​യാ​ൻ ഒ​രു കാ​ർ​ഡി​ട്ടാ​ലും മ​തി​യാ​കും. പ​ക്ഷേ, പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന യാ​ക്കോ​ബി​ന്റെ ക​ത്തു​ക​ളും കാ​ർ​ഡു​ക​ളും എ​ല്ലാ​റ്റി​നു​മൊ​ടു​വി​ൽ ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബ് എ​ന്ന ഒ​പ്പും എ​ന്നെ അ​വി​ടേ​ക്ക് പോ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​പ്പി​ച്ചു. എ​ന്തൊ​രു വി​ചി​ത്ര​മാ​യ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് എ​നി​ക്കു​തോ​ന്നി.

അ​പ്പ​ൻ വീ​ട്ടി​ൽ​നി​ന്ന് കു​റേ​യ​ധി​കം മാ​റി​നി​ന്ന​താ​യോ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​താ​യോ എ​നി​ക്കോ​ർ​മ​യി​ല്ല. ന​ട്ടു​ച്ച​ക്കും കോ​ട​യി​റ​ങ്ങു​ന്ന ഈ ​വ​ഴി​ക​ളി​ലൂ​ടെ ഇ​ത്ര​ദൂ​രം എ​ന്തി​നാ​യി​രി​ക്കും അ​പ്പ​ൻ വ​ന്നി​ട്ടു​ണ്ടാ​വു​ക? വ​ലി​യൊ​രു മ​ല​യു​ടെ മു​ക​ളി​ൽ ഉ​യ​ർ​ന്നു​നി​ന്ന ഒ​രു കു​രി​ശ് എ​ന്റെ ക​ണ്ണി​ൽ​പ്പെ​ട്ടു. മൂ​ട​ൽ​മ​ഞ്ഞി​നി​ട​യി​ലും അ​തി​ട​ക്കി​ടെ കാ​ഴ്ച ത​ന്നു​കൊ​ണ്ടി​രു​ന്നു. ദൈ​വ​സാ​ന്നി​ധ്യ​മു​ള്ള ഇ​ട​മാ​ണി​തെ​ന്ന് എ​നി​ക്കു​തോ​ന്നി. അ​ങ്ങ​നെ​യൊ​രി​ട​ത്തേ​ക്ക് അ​പ്പ​നെ​ങ്ങ​നെ വ​രാ​തി​രി​ക്കും?

നി​ര​പ്പാ​യ റോ​ഡു​വി​ട്ട് ബ​സ് മു​ക​ളി​ലേ​ക്ക് ക​യ​റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ പ​രി​സ​രം കൂ​ടു​ത​ൽ ഇ​രു​ണ്ടു​വ​ന്നു. ത​ണു​പ്പു​കൂ​ടി. സൂ​ര്യ​വെ​ളി​ച്ച​ത്തെ ത​ട​ഞ്ഞു​വെ​ക്കു​ന്ന വ​ലി​യ മ​ര​ങ്ങ​ളി​ൽ കു​ര​ങ്ങു​ക​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ബ​സ് നി​ർ​ത്തി​യ​തി​ന്റെ എ​തി​ർ​വ​ശ​ത്ത് നീ​ള​ത്തി​ലു​ള്ള ഓ​ടി​ട്ട കെ​ട്ടി​ടം ക​ണ്ടു. നി​ര​പ്പ​ല​ക​യി​ട്ട മു​റി​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ തി​ന്നു​നി​റ​ഞ്ഞ മൃ​ഗ​ത്തെ​പ്പോ​ലെ പ​ഴ​യൊ​രു ജീ​പ്പ് കി​ട​ക്കു​ന്നു​ണ്ട്. അ​ട​ഞ്ഞ ക​ട​വ​രാ​ന്ത​ക​ളി​ൽ പ​ല​യി​ട​ത്താ​യി കു​ന്തി​ച്ചി​രു​ന്ന് ആ​ളു​ക​ൾ പു​ക​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്നു. മ​ഞ്ഞു​മൂ​ടി​യ ആ ​പ​ഴ​യ കെ​ട്ടി​ട​വും ആ​ളു​ക​ളും ജീ​പ്പും ഒ​രു ക​ല​ണ്ട​ർ ചി​ത്രം​പോ​ലെ തോ​ന്നി.

ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബി​നെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ളോ ചോ​ദ്യ​ങ്ങ​ളോ എ​നി​ക്ക് ത​ട​ഞ്ഞു​വെ​ക്കാ​നാ​യി​ല്ല. പോ​കു​ന്ന വ​ഴി​യി​ൽ ജീ​പ്പ് ഡ്രൈ​വ​റോ​ട് എ​ന്തൊ​ക്കെ​യോ ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ​ന​യി​റ​ങ്ങു​ന്ന വ​ഴി​യാ​ണെ​ന്നും ശ​ബ്ദ​മു​ണ്ടാ​ക്ക​രു​തെ​ന്നും മാ​ത്ര​മാ​ണ് അ​യാ​ൾ പ​റ​ഞ്ഞ​ത്. ഏ​ല​ക്കാ​ടി​ന് ന​ടു​വി​ലൂ​ടെ​യു​ള്ള ചെ​റി​യ പാ​ത​യി​ലൂ​ടെ ജീ​പ്പ് മു​ക​ളി​ലേ​ക്ക് ക​യ​റി​ക്കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ, കാ​ടി​നു​ള്ളി​ൽ ത​ന്നെ​യെ​ന്നു പ​റ​യാ​വു​ന്ന വി​ധ​ത്തി​ൽ താ​ഴെ​യു​ള്ള സ​മ​ത​ല​ങ്ങ​ളെ നോ​ക്കി​നി​ൽ​ക്കു​ന്ന പ​ഴ​യൊ​രു ബം​ഗ്ലാ​വി​നു മു​ന്നി​ൽ അ​യാ​ളെ​ന്നെ ഇ​റ​ക്കി. ഉ​ദ്ദേ​ശം െവ​ച്ചു​കൊ​ടു​ത്ത പ​ണം നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ പോ​ക്ക​റ്റി​ലി​ട്ട് അ​പ്പോ​ൾ​ത്ത​ന്നെ ജീ​പ്പോ​ടി​ച്ച് തി​രി​കെ​പ്പോ​വു​ക​യും ചെ​യ്തു.

ബം​ഗ്ലാ​വി​ന്റെ മു​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​പ്പാ​യി​രു​ന്നു. പോ​ർ​ച്ചി​ൽ പ​ഴ​യൊ​രു വി​ല്ലീ​സു​ജീ​പ്പ് പൊ​ടി​പി​ടി​ച്ച് കി​ട​പ്പു​ണ്ട്. വി​ശാ​ല​മാ​യ പൂ​മു​ഖ​ത്തെ വ​ലി​യ ത​ടി​വാ​തി​ലി​നു മു​ക​ളി​ൽ ചു​മ​ർ തു​ള​ച്ചെ​ന്ന​പോ​ലെ എ​ന്നെ നോ​ക്കു​ന്ന വ​ലി​യൊ​രു കാ​ട്ടു​പോ​ത്തി​ൻ ത​ല​യാ​ണ് ആ​ദ്യം ക​ണ്ണി​ൽ​പ്പെ​ട്ട​ത്. ത​ല​യു​ടെ ഉ​ട​ൽ ബം​ഗ്ലാ​വാ​ണെ​ന്ന് പെ​ട്ടെ​ന്ന് തോ​ന്നി​പ്പോ​കും. പു​റ​ത്ത് തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന പ​ഴ​യ ഓ​ട്ടു​മ​ണി​യു​ടെ വ​ള്ളി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ച​പ്പോ​ൾ ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യി​ലാ​ണ്ട ലോ​കം ഞെ​ട്ടി​യു​ണ​ർ​ന്ന​തു​പോ​ലെ തോ​ന്നി. ണാം ​ണാം എ​ന്ന ആ ​ശ​ബ്ദം താ​ഴ്വ​ര​യി​ലേ​ക്ക് അ​ക​ന്ന​ക​ന്നു​പോ​യി. അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം മൂ​ങ്ങ​യു​ടെ മു​ഖ​മു​ള്ള കു​റി​യ ഒ​രാ​ൾ അ​ക​ത്തു​നി​ന്ന് വ​ന്നു. മു​ണ്ടും ന​ര​ച്ച കാ​ക്കി​ഷ​ർ​ട്ടു​മാ​യി​രു​ന്നു അ​യാ​ളു​ടെ വേ​ഷം. അ​യാ​ൾ സം​ശ​യ​ത്തോ​ടെ എ​ന്നെ നോ​ക്കി​ക്കൊ​ണ്ടു​നി​ന്നു. ഞാ​ൻ കാ​ർ​ഡ് കാ​ണി​ച്ച​പ്പോ​ൾ അ​യാ​ള​തി​ലേ​ക്ക് നോ​ക്കി. വാ​തി​ൽ​പ്പ​ടി​യി​ൽ​നി​ന്ന് നീ​ങ്ങി അ​ക​ത്തേ​ക്കു​വ​രാ​ൻ ആം​ഗ്യം കാ​ണി​ച്ചു.

വ​ലി​യൊ​രു അ​ക​ത്ത​ള​ത്തി​ലേ​ക്കാ​ണ് ഞാ​ൻ പെ​ട്ടെ​ന്ന് ക​ട​ന്ന​ത്. മു​ക​ൾ​നി​ല​യി​ലേ​ക്ക് പോ​കു​ന്ന കോ​ണി​പ്പ​ടി​ക​ൾ ത​ള​ത്തി​ന്റെ വ​ല​തു​വ​ശ​ത്തു​ണ്ടാ​യി​രു​ന്നു. തേ​ക്കി​ലും ഈ​ട്ടി​യി​ലും ഉ​ണ്ടാ​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കെ​ല്ലാം മൃ​ഗ​രൂ​പ​മു​ണ്ടെ​ന്നു​തോ​ന്നി. വ​ലി​യ വാ​തി​ലു​ക​ളു​ള്ള വി​ശാ​ല​മാ​യ മു​റി​ക​ൾ ധാ​രാ​ളം. ചെ​റു​മേ​ശ​ക​ളും ത​ടി​യ​ല​മാ​രി​ക​ളും കൊ​ത്തു​പ​ണി​ക​ളു​ള്ള വ​ലി​യ ക​ട്ടി​ലു​ക​ളും ചി​ല മു​റി​ക​ളി​ൽ മൃ​ഗ​ത്ത​ല​ക​ളും. വ​ലി​യൊ​രു മു​റി പ​രി​ചാ​ര​ക​നെ​നി​ക്ക് കാ​ണി​ച്ചു​ത​ന്നു. ആ​ൾ​പ്പൊ​ക്ക​മു​ള്ള ക​ണ്ണാ​ടി ക​ട്ടി​ലി​നെ​തി​ർ​വ​ശ​ത്തെ ചു​മ​രി​നോ​ട് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നെ മു​ഴു​പ്പോ​ടെ ഞാ​ന​തി​ൽ ക​ണ്ടു. വ​ലി​യ പ​ഞ്ഞി മെ​ത്ത​യി​ലേ​ക്ക് ഞാ​ൻ പ​തു​ക്കെ ഇ​രു​ന്നു. അ​ന്ത​രീ​ക്ഷം പൊ​തു​വെ ത​ണു​ത്ത​താ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ചാ​ര​ക​ൻ ഫാ​നി​ന്റെ സ്വി​ച്ചി​ട്ടു. പു​രാ​ത​ന​മാ​യ ഒ​രു ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് പ​ങ്ക​ക​ൾ ക​റ​ങ്ങി. യ​ജ​മാ​ന​ൻ രാ​ത്രി​യെ​ത്തു​മെ​ന്ന് പ​രി​ചാ​ര​ക​ൻ എ​ന്നോ​ട് പ​റ​ഞ്ഞു.

ര​ണ്ട് ചെ​റു​പു​ഴ​ക​ളെ മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടി​യ​തു​പോ​ലെ​യു​ണ്ടാ​യി​രു​ന്ന ജ​ന​ൽ​വി​രി​ക​ൾ ഞാ​ൻ ഇ​രു​വ​ശ​ത്തേ​ക്കും വ​ക​ഞ്ഞു. കു​റ​ച്ച​ക​ലെ​യാ​യി കാ​ട് തു​ട​ങ്ങു​ന്നു. അ​യാ​ളെ​വി​ടെ​യാ​യി​രി​ക്കു​മെ​ന്ന് ഞാ​നാ​ലോ​ചി​ച്ചു. ദൂ​രേ​നി​ന്ന് വെ​ടി​ശ​ബ്ദം കേ​ട്ട​പോ​ലെ തോ​ന്നി. മ​ല​ക​ളു​ടെ മു​ക​ളി​ൽ മ​ഞ്ഞ് ക​ട്ട​പി​ടി​ച്ച് നീ​ങ്ങു​ന്ന​ത് ഏ​റെ​നേ​രം നോ​ക്കി​നി​ന്നു. അ​ൽ​പ​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വെ​ളി​ച്ച​ത്തി​ലേ​ക്ക് ഇ​രു​ട്ട് പ​തു​ക്കെ ക​ല​ർ​ന്നു​തു​ട​ങ്ങി. കു​ളി​മു​റി​യി​ൽ ക​യ​റി പാ​മ്പി​ൻ​ത​ല പോ​ലി​രി​ക്കു​ന്ന പൈ​പ്പ് കു​ളി​ത്തൊ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു. ത​ണു​ത്ത വെ​ള്ള​മാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും വെ​ള്ള​ത്തി​ന്റെ ഇ​ളം​ചൂ​ട് എ​ന്നെ ഉ​ത്സാ​ഹ​പ്പെ​ടു​ത്തി.

യാ​ത്ര​യു​ടെ ക്ഷീ​ണംകൊ​ണ്ടാ​വാം കു​ളി​ക​ഴി​ഞ്ഞ് ഞാ​ൻ അ​ഗാ​ധ​മാ​യ ഉ​റ​ക്ക​ത്തി​ലേ​ക്ക് പോ​യി. പ​ർ​വ​ത​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന മ​ഞ്ഞു​മേ​ഘ​ങ്ങ​ളെ സ്വ​പ്നം ക​ണ്ടു. ഒ​രു​വേ​ള ഞാ​നും അ​തി​നു​ള്ളി​ലാ​യി​പ്പോ​യി. മേ​ഘ​ത്തി​നു​ള്ളി​ൽ​നി​ന്ന് ത​ല​നീ​ട്ടി​നോ​ക്കു​മ്പോ​ൾ താ​ഴെ​യു​ള്ള ബം​ഗ്ലാ​വും ഞാ​ൻ കി​ട​ക്കു​ന്ന മു​റി​യും ക​ണ്ടു. എ​ത്ര ശാ​ന്ത​മാ​ണ് എ​ന്റെ ഉ​റ​ക്കം. ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ന്റെ അ​ടു​ത്തേ​ക്ക് പൊ​ടു​ന്ന​നെ ആ​രോ വ​രു​ന്ന​തു​ക​ണ്ടു. അ​ത് അ​പ്പ​നാ​ണ്! പ​തി​വു​പോ​ലെ പു​ത​പ്പ് വ​ലി​ച്ചി​ടാ​നോ നെ​റ്റി​യി​ൽ ത​ലോ​ടാ​നോ ഉ​ള്ള വ​ര​വാ​ണ്. പ​ക്ഷേ, എ​നി​ക്കു​തെ​റ്റി. മു​റി​യി​ൽ കി​ട​ന്നി​രു​ന്ന മ​ര​ക്ക​സേ​ര​യി​ലേ​ക്ക് അ​പ്പ​നി​രു​ന്നു. ചാ​രി​നി​രു​വ​ശ​വും മാ​ൻ​കൊ​മ്പ് ഘ​ടി​പ്പി​ച്ച ക​സേ​ര​യി​ലി​രു​ന്ന് അ​പ്പ​നെ​ന്നെ സൂ​ക്ഷി​ച്ചു​നോ​ക്കു​ന്നു. ആ ​നി​മി​ഷം ഞാ​ൻ ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ണ​ർ​ന്നു. സ്വ​പ്ന​ത്തി​ൽ​നി​ന്നു​പോ​കാ​തെ അ​പ്പ​നി​താ മു​ന്നി​ലി​രി​ക്കു​ന്നു. ക​ണ്ണു​ക​ളെ തി​രു​മ്മി​യു​ട​ച്ച് ഞാ​ൻ സൂ​ക്ഷി​ച്ചു​നോ​ക്കി. പ​തി​വി​ന് വി​പ​രീ​ത​മാ​യി അ​പ്പ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന​ത് വി​ദേ​ശ​ച്ചു​വ​യു​ള്ള ഒ​രു രാ​ത്രി​വ​സ്ത്ര​മാ​ണ്. മാ​ത്ര​മ​ല്ല, അ​പ്പ​ന്റെ ക​ണ്ണു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ശാ​ന്തസൗ​മ്യ​ത കാ​ണാ​നേ​യി​ല്ല. പ​ക​രം വ​ല്ലാ​ത്തൊ​രു മു​റു​ക്ക​മാ​ണ്. ഞാ​ൻ ചു​ണ്ടു​ക​ള​ന​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും അ​പ്പ​ൻ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി.

“പ​രി​ഭ്ര​മി​ക്ക​ണ്ട. ഞാ​ൻ നി​ന്റെ അ​പ്പ​ന​ല്ല, അ​യാ​ളെ​പ്പോ​ലെ​യി​രി​ക്കു​ന്ന മ​റ്റൊ​രാ​ൾ. ഇ​ട​മ​ല​യി​ലെ യാ​ക്കോ​ബ്.”

കൈ​ക​ൾ നീ​ട്ടി​യ​പ്പോ​ൾ യാ​ന്ത്രി​ക​മാ​യി ഞാ​നും നീ​ട്ടി. തൊ​ട്ട​പ്പോ​ൾ​ത​ന്നെ ക​യ്യി​ലെ മാ​ർ​ദ​വ​മി​ല്ലാ​യ്മ മ​ന​സ്സി​ലാ​യി. ചൂ​ണ്ടു​വി​ര​ലി​ലെ ‘കാ​ഞ്ചി​ത്ത​ഴ​മ്പും’ കൈ​വെ​ള്ള​യി​ലെ ‘പാ​ത്തി​ത്ത​ഴ​മ്പും’ എ​നി​ക്ക​പ​രി​ചി​ത​മാ​ണ്. എ​ങ്കി​ലും അ​പ്പ​ന്റെ രൂ​പ​മു​ള്ള മ​റ്റൊ​രാ​ളെ​ക്കു​റി​ച്ച് ഞാ​ൻ ചി​ന്തി​ച്ചി​ട്ടേ​യി​ല്ല.

‘‘പോ​ള​ച്ച​ൻ പോ​യി അ​ല്ലേ?’’ അ​യാ​ൾ ചോ​ദി​ച്ചു.

ഞാ​ൻ പാ​വ​യെ​പ്പോ​ലെ ത​ല​യാ​ട്ടി. ഏ​തോ മൃ​ഗം മു​ര​ളു​ന്ന​തു​പോ​ലെ​യു​ള്ള ആ ​ശ​ബ്ദ​മ​ല്ല അ​പ്പോ​ഴെ​നി​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കി​യ​ത്. അ​പ്പ​നെ ആ​രും പേ​രെ​ടു​ത്ത് വി​ളി​ക്കു​ന്ന​ത് ഞാ​ൻ കേ​ട്ടി​ട്ടേ​യി​ല്ല.

“പോ​ള​ച്ച​നു പ​ക​രം നി​ന്നെ​ക്ക​ണ്ട​പ്പോ​ൾ അ​വ​ൻ മ​രി​ച്ചു​വെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​യി. ഞ​ങ്ങ​ൾ പ​ഴ​യ ച​ങ്ങാ​തി​മാ​രാ​ണ്. ക​ണ്ടാ​ൽ ഇ​ര​ട്ട​ക​ളാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും.’’

അ​യാ​ൾ ത​ട​സ്സ​മി​ല്ലാ​തെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. പ​ണ്ടെ​പ്പോ​ഴോ ഒ​രെ​സ്റ്റേ​റ്റി​ൽ വെ​ച്ച് അ​പ്പ​നെ പ​രി​ച​യ​പ്പെ​ട്ട​തും ഒ​രു​മി​ച്ച് കു​റേ​ക്കാ​ല​മു​ണ്ടാ​യി​രു​ന്ന​തും പി​ന്നീ​ട് പി​രി​ഞ്ഞി​ട്ടും വ​ർ​ഷാ​വ​ർ​ഷം സ​ന്ധി​ക്കാ​റു​ണ്ടാ​യി​രു​ന്ന​തു​മെ​ല്ലാം. അ​പ്പോ​ഴൊ​ക്കെ ഞാ​ൻ ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് അ​പ്പ​ന്റെ മു​ടി​യി​ഴ​ക​ളാ​ണ്. അ​പ്പ​ന്റെ നെ​റ്റി​യാ​ണ്. ആ ​ക​വി​ളു​ക​ളാ​ണ്. അ​പ്പ​നെ​ന്നെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് എ​നി​ക്കു​തോ​ന്നി. മ​രി​ച്ചു​പോ​യ​താ​യി ന​ടി​ച്ചി​ട്ട് ഇ​താ മ​റ്റൊ​രു​ പേ​രി​ൽ, വേ​റൊ​രു സ്ഥ​ല​ത്ത് ജീ​വി​ക്കു​ന്നു. കൂ​ടെ​ക്കൂ​ടെ പൈ​പ്പ് ക​ത്തി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന​തു മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള വ്യ​ത്യാ​സം.

വ​ർ​ത്ത​മാ​ന​മേ​റി​യേ​റി അ​യാ​ൾ നാ​യാ​ട്ടു​ക​ഥ​ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി. അ​പ്പ​നു​മ​യാ​ളും ഒ​രു​മി​ച്ചു​ നാ​യാ​ടി​യ ക​ഥ​ക​ൾ. മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​നെ​യും ഒ​രു​പോ​ലെ. ഒ​രി​ക്ക​ൽ ഗ​ർ​ഭി​ണി​യാ​യ ഒ​രു മാ​നി​നെ അ​പ്പ​ൻ വെ​ടി​വെ​ച്ചി​ട്ട ക​ഥ. ഇ​ല്ല. ഇ​തൊ​ക്കെ ക​ള്ള​മാ​ണ്. വെ​ടി​കൊ​ണ്ടു​വീ​ണ​യു​ട​നെ ആ ​മാ​ൻ പ്ര​സ​വി​ച്ചു​വ​ത്രേ. ഇ​പ്പോ​ഴ​യാ​ളി​രി​ക്കു​ന്ന ക​സേ​ര​യു​ടെ ചാ​രി​ലു​ള്ള കൊ​മ്പു​ക​ൾ ആ ​മാ​നി​ന്റേ​താ​ണു​പോ​ലും. എ​നി​ക്കാ​കെ ഭ്രാ​ന്തു​പി​ടി​ച്ച മ​ട്ടാ​യി. നോ​ട്ടം​കൊ​ണ്ടു​പോ​ലും ആ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത മ​നു​ഷ്യ​നാ​യി​രു​ന്നു എ​ന്റെ അ​പ്പ​ൻ. എ​സ്റ്റേ​റ്റി​നു താ​ഴെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങാ​റു​ള്ള ക​ഥ​ക​ളാ​യി പി​ന്നീ​ട്. അ​പ്പ​നു​മ​യാ​ളും തോ​ക്കു​ചൂ​ണ്ടി പ​ല​വ​ട്ടം... അ​തു​കൂ​ടി കേ​ട്ട​പ്പോ​ൾ ക്ഷോ​ഭം അ​ട​ക്കാ​നാ​വാ​തെ ഞാ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. എ​ന്റെ ദേ​ഷ്യം ക​ണ്ട് അ​യാ​ൾ ഭാ​വ​വ്യ​ത്യാ​സ​മി​ല്ലാ​തെ ചി​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

രാ​ത്രി ഏ​റി​യ​പ്പോ​ൾ അ​യാ​ളെ​ന്നെ അ​ത്താ​ഴ​ത്തി​ന് ക്ഷ​ണി​ച്ചു. നീ​ള​ൻ അ​ത്താ​ഴ​മേ​ശ​യി​ലേ​ക്ക് മോ​ഹ​വ​ല​യ​ത്തി​ൽ​പെ​ട്ട​തു​പോ​ലെ ഞാ​ൻ ന​ട​ന്നു. കു​റി​യ മൂ​ങ്ങാ​മ​നു​ഷ്യ​ൻ തീ​ന്മേ​ശ​യി​ൽ ഓ​രോ​ന്നും ഒ​രു​ക്കി​ക്കൊ​ണ്ടി​രു​ന്നു. പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ഭം​ഗി​യു​ള്ള ഒ​രു തോ​ൽ​സ​ഞ്ചി​യി​ൽ​നി​ന്ന് ര​ണ്ടു കോ​പ്പ​യി​ലേ​ക്ക് ചോ​ര​നി​റ​മു​ള്ള ദ്രാ​വ​കം പ​ക​ർ​ന്ന് ഒ​ന്നെ​ന്റെ നേ​രേ നീ​ട്ടി. ഞ​ങ്ങ​ളു​ടെ ത​ല​ക്കു​മു​ക​ളി​ൽ ഷാ​ൻ​ഡ്ലി​യ​റി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം പ​ര​ന്നു​കി​ട​ന്നു. പ​രി​ചാ​ര​ക​ൻ ആ​ദ്യം സൂ​പ്പു​വി​ള​മ്പി. ചു​ട്ടു​പ​ഴു​പ്പി​ച്ച മ​ധു​ര​ക്കി​ഴ​ങ്ങും വ​റു​ത്ത പ​ച്ച​ക്ക​റി​ക​ളും വി​ള​മ്പി.

 

കാ​ട്ടു​കോ​ഴി​യു​ടെ ഇ​റ​ച്ചി​യും ഉ​രു​ള​ക്കി​ഴ​ങ്ങും നി​റ​ച്ച ചു​റ്റ​ട​ക​ളും വെ​ണ്ണ​യും പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്ത് മൊ​രി​ച്ചെ​ടു​ത്ത പ​ക്ഷി​മു​ട്ട​ക​ളും സു​ഗ​ന്ധ​ക്കൂ​ട്ടു​ക​ളും ഉ​രു​ള​ക്കി​ഴ​ങ്ങും നി​റ​ച്ച സ​മോ​സ​ക​ളും വി​ര​ൽ നീ​ള​ത്തി​ൽ ഇ​റ​ച്ചി അ​രി​ഞ്ഞെ​ടു​ത്ത് പൊ​രി​ച്ച​തു​മെ​ല്ലാം എ​ന്റെ മു​മ്പി​ൽ നി​ര​ന്നു. കു​രു​മു​ള​കി​ട്ടു വേ​വി​ച്ച ആ​ട്ടി​റ​ച്ചി​യു​ടെ മ​ണ​ത്തി​ൽ നാ​വി​ന​ടി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക ഉ​റ​വ​യു​ണ്ടാ​യി. കാ​ണാ​ൻ കൗ​തു​ക​മു​ള്ള വ​ലി​യ ഒ​രു പാ​ത്രം അ​യാ​ളെ​ന്റെ നേ​രെ തു​റ​ന്നു. ഇ​ന്നു​ വെ​ടി​വെ​ച്ചു പി​ടി​ച്ച മു​യ​ലാ​ണ​തെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം വെ​ടി​യൊ​ച്ച കേ​ട്ട​ത് എ​നി​ക്കോ​ർ​മ​വ​ന്നു. പൊ​ന്ത​യി​ൽ​നി​ന്ന് മു​യ​ൽ ചാ​ടി​യോ​ടു​ന്ന​തുപോ​ലെ​യൊ​രു കി​ടി​ലം ഉ​ള്ളി​ൽ​നി​ന്നു​ണ്ടാ​യി. ആ ​പാ​ത്ര​ത്തി​നു​നേ​രെ ഞാ​ൻ മു​ഖം​തി​രി​ച്ചു. പ​ക്ഷേ, അ​യാ​ള​തെ​ന്റെ പാ​ത്ര​ത്തി​ലേ​ക്കു വി​ള​മ്പി. ക​ഴി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ രു​ചി എ​ന്റെ​യു​ള്ളി​ലെ മ​റ്റു​വി​ചാ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി. വെ​ണ്ണ​യി​ൽ മൊ​രി​ച്ച മീ​ൻ​മു​ട്ട​ക​ൾ ക​ഴി​ച്ച​പ്പോ​ൾ ഞാ​ൻ കൃ​ത​ജ്ഞ​ത​യോ​ടെ പ​രി​ചാ​ര​ക​നെ നോ​ക്കി.

വി​ശ​ദ​മാ​യ അ​ത്താ​ഴ​ത്തി​നു​ശേ​ഷം അ​യാ​ളെ​ന്നെ മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​യു​ധ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി​രു​ന്നു ആ ​മു​റി. ചു​വ​രി​ൽ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന വ​ലി​യൊ​രു തോ​ക്കെ​ടു​ത്ത് അ​യാ​ളെ​ന്റെ നേ​രെ ഉ​ന്നം​പി​ടി​ച്ചു. ഞാ​ൻ പ​ത​റി​യെ​ന്ന് തോ​ന്നി​യ​പ്പോ​ൾ ബാ​ര​ൽ താ​ഴ്ത്തി. ‘എ​ല​ഫ​ന്റ് ഗ​ൺ’ എ​ന്നു​വി​ളി​ക്കു​ന്ന ആ ​തോ​ക്ക് അ​യാ​ളു​ടെ മു​ത്ത​ച്ഛ​ന്റേ​താ​ണെ​ന്ന​യാ​ൾ പ​റ​ഞ്ഞു. പ​ട്ടാ​ള​ക്കാ​ര​നാ​യി​രു​ന്ന മു​ത്ത​ച്ഛ​ൻ ര​ണ്ടാ​മ​ത്തെ ലോ​ക​യു​ദ്ധ​ത്തി​ൽ അ​തു​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ ​മു​റി​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്ന വ​ലി​യ ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ൾ ഇ​തേ തോ​ക്കു​കൊ​ണ്ട് മു​ത്ത​ച്ഛ​ൻ കൊ​ന്ന ആ​ന​യു​ടേ​താ​ണ്.

ര​ണ്ട് ട്രി​ഗ​റു​ക​ളു​ള്ള പ​ഴ​യൊ​രു ഇ​ര​ട്ട​ക്കു​ഴ​ൽ മു​റി​യു​ടെ മൂ​ല​യി​ൽ​നി​ന്ന​യാ​ൾ പൊ​ക്കി​യെ​ടു​ത്തു. ഒ​ന്നി​നോ​ട​നു​ബ​ന്ധ​മാ​യി ര​ണ്ടാ​മ​ത്തെ കാ​ഞ്ചി​യും വ​ലി​ക്കാ​വു​ന്ന​ത്. ഇ​ര​യെ ഒ​രി​ക്ക​ലും ര​ക്ഷ​പ്പെ​ടാ​ന​നു​വ​ദി​ക്കാ​ത്ത​ത്. എ​ന്റെ അ​പ്പ​ന്റെ ഇ​ഷ്ട ആ​യു​ധം അ​താ​ണെ​ന്ന​യാ​ൾ പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് അ​പ്പ​ൻ മാ​നി​നെ വെ​ടി​വെ​ച്ചി​ട്ട​ത്. വി​ശ്വാ​സം വ​രാ​തെ ഞാ​ന​തി​ലൊ​ന്നു​ തൊ​ട്ടു. ചെ​റു​തും വ​ലു​തു​മാ​യ പ​ല​ത​രം തോ​ക്കു​ക​ൾ പി​ന്നെ​യും മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. വ​ലി​യൊ​രു ഇ​രു​മ്പു​പെ​ട്ടി തു​റ​ന്ന് പ​ല​ത​രം ക​ഠാ​ര​ക​ൾ കാ​ണി​ച്ചു​ത​ന്നു. കൂ​ർ​ത്ത​തും വ​ള​ഞ്ഞ​തും എ​ല്ലു​കൊ​ണ്ടു​പി​ടി​യി​ട്ട​തും. വെ​ള്ളി, ഉ​രു​ക്ക്, ക​ൽ​പ്പി​ടി​ക​ളു​ള്ള​തു​മാ​യ ക​ഠാ​ര​ക​ൾ. ചോ​ര കാ​ത്തി​രി​ക്കു​ന്ന​വ. യു​ദ്ധ​ത്തി​നു ത​യ്യാ​റെ​ടു​ക്കു​ന്ന പ​ട്ടാ​ള​ത്ത​ല​വ​നെ​പ്പോ​ലെ അ​പ്പ​ന്റെ രൂ​പ​ത്തി​ൽ അ​യാ​ളെ​ന്റെ മു​മ്പി​ൽ​നി​ന്നു.

തെ​ളി​ഞ്ഞ പ്ര​ഭാ​ത​ത്തി​ലേ​ക്കാ​ണ് പി​റ്റേ​ന്ന് ക​ണ്ണു​തു​റ​ന്ന​ത്. അ​യാ​ൾ ന​ട​ക്കാ​ൻ പോ​യ​താ​യി പ​രി​ചാ​ര​ക​ൻ അ​റി​യി​ച്ചു. ന​ല്ല ത​ണു​പ്പു​ണ്ടെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങാ​ൻ എ​നി​ക്കും ഉ​ത്സാ​ഹം തോ​ന്നി. തി​ങ്ങി​നി​റ​ഞ്ഞ ഏ​ല​ച്ചെ​ടി​ക​ൾ​ക്ക് ന​ടു​വി​ലൂ​ടെ​യു​ള്ള വ​ഴി​യി​ലൂ​ടെ ഞാ​ൻ ന​ട​ന്നു. തൊ​ട്ട​രി​കി​ൽ നീ​ർ​ച്ചാ​ലി​ന്റെ ശ​ബ്ദം കേ​ട്ടു. ചാ​ലി​ന​രി​കി​ൽ കാ​ലി​നു മു​റി​വു​പ​റ്റി​യ ഒ​രു പ​ക്ഷി​യു​മാ​യി അ​യാ​ൾ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തൊ​രു പ്രാ​പ്പി​ടി​യ​നാ​യി​രു​ന്നു. മു​റി​വ് വെ​ച്ചു​കെ​ട്ടു​ന്ന​തി​നി​ട​യി​ൽ പ്രാ​പ്പി​ടി​യ​ന്റെ ഇ​റ​ച്ചി ബ​ഹു​കേ​മ​മാ​ണെ​ന്ന​യാ​ൾ പ​റ​ഞ്ഞു. എ​ങ്കി​ൽ​പ്പി​ന്നെ മു​റി​വ് ശു​ശ്രൂ​ഷി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് ഞാ​ൻ മ​ന​സ്സി​ൽ ചോ​ദി​ച്ചു. അ​പ്പോ​ഴേ​ക്കും അ​യാ​ൾ ജോ​ലി തീ​ർ​ത്തി​രു​ന്നു. അ​യാ​ളാ പ​ക്ഷി​യെ കൈ​വെ​ള്ള​യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. ചെ​റി​യ ശി​ര​സ്സ് ഇ​ടം​വ​ലം വെ​ട്ടി​ച്ച് പെ​ട്ടെ​ന്ന​ത് ചി​റ​ക​ടി​ച്ച് ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്നു. കെ​ട്ടി​വെ​ച്ച കാ​ലു​തു​ഴ​ഞ്ഞ് ഒ​ന്ന് ആ​യാ​സ​മെ​ടു​ത്തെ​ങ്കി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലൊ​ന്നു നി​ന്ന് വ​ഴി ഉ​റ​പ്പു​വ​രു​ത്തി നേ​ർ​ദി​ശ​യി​ൽ പ​റ​ന്നു​പോ​യി. പ്രാ​ണ​ൻ ക​യ്യി​ൽ കി​ട്ടി​യ​തു​കൊ​ണ്ടാ​കാം കാ​ഴ്ച​യു​ടെ പൊ​ട്ടു​പോ​ലു​മ​വ​ശേ​ഷി​പ്പി​ക്കാ​തെ അ​ത് അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​ഞ്ഞു​പോ​യ​ത്. വി​ടു​ത​ലി​ന്റെ അ​ർ​ഥം അ​റി​യു​ന്ന​ത് ഒ​രു​പ​ക്ഷേ പ്രാ​പ്പി​ടി​യ​ന് മാ​ത്ര​മാ​കും എ​ന്നെ​നി​ക്കു​ തോ​ന്നി.

വി​ചി​ത്ര​മാ​യ പ​ല ചി​ന്ത​ക​ളു​മാ​യി പ​ക​ൽ മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടി. അ​യാ​ൾ പു​റ​ത്തെ​വി​ടെ​യോ ആ​യി​രു​ന്നു. ജീ​പ്പെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ട് ദൂ​രെ​യെ​വി​ടെ​യും പോ​യി​ട്ടു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പി​ച്ചു. ബം​ഗ്ലാ​വി​ലെ മു​റി​ക​ളെ​ല്ലാം ഞാ​ൻ വീ​ണ്ടും വീ​ണ്ടും ക​യ​റി​യി​റ​ങ്ങി. മു​ക​ൾ​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​ക​ളി​ൽ പ​ക്ഷി​ത്തൂ​വ​ലു​ക​ളും കാ​ഷ്ഠ​വും ചി​ത​റി​ക്കി​ട​ന്നു. ചി​ല മു​റി​ക​ളി​ൽ ചെ​റു​കൂ​ടു​ക​ൾ ക​ണ്ടു. ബാ​ൽ​ക്ക​ണി​യി​ലെ കൈ​വ​രി​ക​ളി​ൽ അ​ണ്ണാ​ന്മാ​ർ ചി​ല​ച്ചു​കൊ​ണ്ടോ​ടി ന​ട​ക്കു​ന്നു. ഒ​ട്ടു​മി​ക്ക മു​റി​ക​ളി​ലും ഏ​തെ​ങ്കി​ലു​മൊ​രു മൃ​ഗ​ത്തി​ന്റെ അ​വ​ശി​ഷ്ട​മു​ണ്ട്.

മ​നു​ഷ്യ​രെ​ക്കൊ​ന്ന് മാം​സം ചു​ര​ണ്ടി​യെ​ടു​ത്ത് ചു​മ​രി​ൽ വെ​ക്കു​ന്ന കാ​ലം ക​ട​ന്നു​പോ​യി​രി​ക്കാ​മെ​ന്ന് ഉ​ൾ​ക്കി​ടി​ല​ത്തോ​ടെ ഞാ​ൻ ചി​ന്തി​ച്ചു. എ​ന്തൊ​ക്കെ ഇ​ട​പെ​ട​ലു​ക​ളാ​ണ് മ​നു​ഷ്യ​രി​ൽ ജീ​വി​തം ന​ട​ത്തു​ന്ന​ത്. സ്വ​ന്തം കാ​ര്യം ത​ന്നെ​യെ​ടു​ക്കാം. എ​ന്റെ അ​പ്പ​നെ​പ്പോ​ലെ ഞാ​ൻ വേ​റൊ​രാ​ളെ ക​ണ്ടു​മു​ട്ടു​ന്നു. തോ​ക്കു​മാ​യി ന​ട​ക്കു​ന്ന ഒ​രാ​ളെ. ഇ​പ്പോ​ൾ ഞാ​ൻ കാ​ണു​ന്ന​ത് പ​നി​നീ​ർ​ച്ചെ​ടി​യു​ടെ അ​രി​കി​ൽ നി​ൽ​ക്കു​ന്ന അ​പ്പ​നെ​യ​ല്ല. പ​ക്ഷേ, ഞാ​ന​റി​യു​ന്ന എ​ന്റെ അ​പ്പ​ന് തോ​ക്കെ​ന്താ​ണെ​ന്ന​റി​യി​ല്ല. അ​പ്പ​ന്റെ രൂ​പ​ത്തി​ൽ വ​ന്ന് ദൈ​വ​മെ​ന്നോ​ട് ക​ള​വ് പ​റ​യു​ക​യാ​ണ്. ദൈ​വ​മെ​ന്തി​നാ​ണ് അ​പ്പ​നെ​യി​ങ്ങ​നെ അ​പ​മാ​നി​ക്കു​ന്ന​ത്?

ത​ല​ചി​ത​റി​പ്പോ​യ ഒ​രു കാ​ട്ടു​പൂ​ച്ച​യെ​യും തൂ​ക്കി​പ്പി​ടി​ച്ചാ​ണ് അ​യാ​ൾ വൈ​കു​ന്നേ​രം വ​ന്ന​ത്. സാ​മാ​ന്യ​ത്തി​ല​ധി​കം വ​ലി​പ്പ​മു​ണ്ടാ​യി​രു​ന്നു അ​തി​ന്. ഇ​ട​തു​ക​യ്യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടി ഇ​റ്റാ​ലി​യ​ൻ ‘ല്യു​പാ​ര’​യാ​ണ​തെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. പൂ​ച്ച​യെ പ​രി​ചാ​ര​ക​ൻ ഒ​രു കു​ഞ്ഞി​നെ​യെ​ന്നപോ​ലെ ഏ​റ്റു​വാ​ങ്ങി. പോ​ക്ക​റ്റി​ൽ​നി​ന്ന് തൂ​വാ​ല​യെ​ടു​ത്ത് അ​യാ​ൾ ക​യ്യി​ലെ ചോ​ര​ക്ക​റ തു​ട​ച്ചു​ക​ള​ഞ്ഞു. എ​ന്റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്കി സൗ​മ്യ​ഭാ​വ​ത്തോ​ടെ പ​റ​ഞ്ഞു. “ഇ​ന്നു​രാ​ത്രി അ​വ​ളെ​ത്തും. ന​മ്മു​ടെ അ​തി​ഥി.”

ക​ന​ത്ത വി​ഷാ​ദം മൂ​ടി​യ​തു​പോ​ലെ താ​ഴ്വ​ര​യി​ലെ​ങ്ങും മ​ഞ്ഞ് പു​ത​ഞ്ഞു​നി​ന്നു. ബം​ഗ്ലാ​വി​ന്റെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ഇ​റ​ച്ചി​വെ​ട്ടു​ന്ന ശ​ബ്ദം കു​റേ​നേ​രം കേ​ട്ടു. വ​രു​ന്ന​വ​ൾ ആ​രാ​യി​രി​ക്കാം? വ​ഴി​വി​ട്ട ഒ​രു കാ​ര്യ​വും എ​ന്റെ അ​പ്പ​ൻ ചെ​യ്യു​ന്ന​ത് ഞാ​നി​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. അ​പ്പ​ന്റെ രൂ​പ​ത്തി​ലി​വി​ടെ​യു​ള്ള​ത് സാ​ത്താ​നാ​ണ്. അ​യാ​ൾ ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ നി​ല​ത്തു​മു​ട്ടു​ന്നു​ണ്ടോ​യെ​ന്ന് ഞാ​ൻ പ​രി​ശോ​ധി​ച്ചു. രാ​ത്രി ഭ​ക്ഷ​ണ​ത്തി​നി​രി​ക്കു​മ്പോ​ൾ ചു​മ​രി​ൽ നി​ഴ​ൽ പ​തി​യു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കി. ഉ​ണ്ട്. എ​ല്ലാം കൃ​ത്യ​മാ​ണ്. കാ​ട്ടു​പൂ​ച്ച​യു​ടെ ഇ​റ​ച്ചി ക​ഴി​ക്കി​ല്ലെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ, ഒ​രു മു​ഴു​ത്ത ക​ഷ്ണ​മെ​ടു​ത്ത് അ​യാ​ളെ​ന്റെ പാ​ത്ര​ത്തി​ലേ​ക്കി​ട്ടു. അ​തി​ന്റെ അ​സാ​ധാ​ര​ണ രു​ചികൊ​ണ്ട് വീ​ണ്ടും വീ​ണ്ടും കൈ ​പാ​ത്ര​ത്തി​ലേ​ക്ക് നീ​ണ്ടു.

ന​മ്മു​ടെ അ​തി​ഥി എ​ത്താ​റാ​യെ​ന്ന് അ​യാ​ളെ​ന്നെ അ​റി​യി​ച്ചു. തോ​ട്ട​ത്തി​ലാ​ണ​വ​ൾ വ​രു​ന്ന​ത്. ഇ​രു​ട്ടി​ൽ തെ​ളി​ക്കാ​ൻ നീ​ള​മു​ള്ള ടോ​ർ​ച്ച് അ​യാ​ളെ​ന്റെ ക​യ്യി​ൽ​ത​ന്നു. ഒ​രു ഹെ​ഡ് ലൈ​റ്റ് അ​യാ​ളും ത​ല​യി​ലു​റ​പ്പി​ച്ചു. തോ​ക്കെ​ടു​ത്തി​രു​ന്നി​ല്ല. മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഞ​ങ്ങ​ൾ ന​ട​ന്നു. ഇ​ട​ക്ക​യാ​ൾ വെ​ളി​ച്ചം കെ​ടു​ത്തി. മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല​പ്പോ​ഴും അ​യാ​ളെ കാ​ണാ​താ​യി. ഞാ​ൻ ഭ​യ​ന്ന് ടോ​ർ​ച്ച് തെ​ളി​ക്കു​മ്പോ​ഴേ​ക്കും അ​യാ​ൾ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​നാ​യി. പ​ണ്ട് അ​പ്പ​നു​മാ​യി ഒ​ളി​ച്ചു​ക​ളി​ച്ചി​രു​ന്ന​ത് എ​നി​ക്കോ​ർ​മ വ​ന്നു.

ഒ​രു വ​ലി​യ പാ​റ​യു​ടെ മു​ക​ളി​ലേ​ക്ക് ക​ൽ​പ്പ​ഴു​തു​ക​ളി​ൽ ച​വി​ട്ടി അ​യാ​ൾ ക​യ​റി. പ​രി​ച​യം​കൊ​ണ്ടാ​കാം കൈ​കൊ​ണ്ട് പാ​റ​യി​ൽ പി​ടി​ക്കാ​തെ​യാ​ണ് അ​യാ​ൾ ക​യ​റി​യ​ത്. എ​നി​ക്കു​ പ​ക്ഷേ, ഓ​രോ ക​ല്ലി​ൽ ച​വി​ട്ടു​മ്പോ​ഴും മു​ക​ളി​ലു​ള്ള കൂ​ർ​പ്പു​ക​ളി​ൽ പി​ടി​ക്കേ​ണ്ടി​വ​ന്നു. ഞ​ങ്ങ​ളി​രു​ന്ന​തി​നു​ശേ​ഷം എ​വി​ടെ​നി​ന്നോ നി​ലാ​വ് പു​റ​ത്തു​വ​ന്നു. പാ​റ​യു​ടെ മു​ക​ളി​ലി​രു​ന്നാ​ൽ താ​ഴ്വ​ര മു​ഴു​വ​ൻ കാ​ണാ​മാ​യി​രു​ന്നു. എ​ത്ര​നേ​രം ക​ട​ന്നു​പോ​യെ​ന്ന​റി​ഞ്ഞി​ല്ല. എ​ന്റെ അ​പ്പ​നി​രി​ക്കാ​റു​ള്ള അ​തേ സ്ഥ​ല​ത്താ​ണ് ഞാ​നി​രി​ക്കു​ന്ന​തെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. ദൂ​രെ തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​യ വെ​ളി​ച്ച​ങ്ങ​ൾ കാ​ണാ​മാ​യി​രു​ന്നു.

അ​യാ​ൾ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​യ കാ​റ്റി​ന്റെ ശ​ബ്ദം മാ​ത്ര​മു​ണ്ട്. പെ​ട്ടെ​ന്ന് വ​ള​രെ നേ​ർ​ത്ത ഒ​രു കി​ളി​സ്വ​രം കേ​ൾ​ക്കാ​ൻ തു​ട​ങ്ങി. പ​തു​ക്കെ അ​ത് ഉ​യ​ർ​ന്നും തെ​ളി​ഞ്ഞും വ​ന്നു. അ​പ​രി​ചി​ത​മാ​യ ഒ​രു സം​ഗീ​തോ​പ​ക​ര​ണം ആ​രോ വാ​യി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അ​ത്. ആ​കാ​ശ​ത്തി​ലേ​ക്ക് പ​തു​ക്കെ ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന​തു​പോ​ലെ എ​നി​ക്കു തോ​ന്നി. നി​ശ്ച​ല​വി​ശാ​ല​ത​യി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലൊ​ഴു​കു​ന്ന ആ ​കി​ളി​നാ​ദ​ത്തി​ൽ ഇ​ല വെ​ള്ള​ത്തി​ൽ നീ​ങ്ങു​ന്ന​തു​പോ​ലെ ഞാ​ൻ ഒ​ഴു​കി​ന​ട​ന്നു. അ​ല​ഞ്ഞു​ന​ട​ന്ന കാ​റ്റ് മ​ര​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി. ച​ന്ദ്ര​ൻ കൂ​ടു​ത​ൽ തെ​ളി​ഞ്ഞു. എ​ന്റെ ക​ണ്ണു​ക​ൾ കൂ​മ്പി​യ​ട​ഞ്ഞു. എ​ന്റെ​യു​ള്ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കാ​യ മ​നു​ഷ്യ​ർ ക​ട​ന്നു​പോ​യി. ജ​ന​ന​മ​ര​ണ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും വെ​റു​പ്പും പ്രേ​മ​വും കാ​മ​വും സ്നേ​ഹ​വും പ​ക​യും എ​ല്ലാം ക​ട​ന്നു​പോ​യി. ഇ​പ്പോ​ൾ ഭൂ​മി​യി​ലി​ല്ലാ​ത്ത വി​ചി​ത്ര​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ശ​ല​ഭ​ങ്ങ​ളെ​യും ക​ണ്ടു. വ​ലി​യ പ്ര​ള​യ​ങ്ങ​ൾ ക​ണ്ടു. സ​മു​ദ്ര​ത്തി​ന്റെ അ​ഗാ​ധ​ത​യി​ൽ ഞാ​ൻ നീ​ന്തി. കൂ​റ്റ​ൻ സ്രാ​വു​ക​ൾ എ​ന്നെ ഉ​രു​മ്മി നീ​ങ്ങി. ചെ​റി​യ മീ​നു​ക​ൾ എ​ന്റെ കാ​ൽ​വെ​ള്ള​യി​ൽ ഉ​മ്മ​വെ​ച്ചു. ഞാ​ൻ ജ​ലോ​പ​രി​ത​ല​ത്തി​ൽ പൊ​ന്തി​ക്കി​ട​ന്നു. ഭൂ​മി​യി​ൽ പ​ല​താ​യി വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചു. ഏ​റ്റ​വു​മൊ​ടു​ക്കം ഒ​രു പു​ഴു​വാ​യി.

പ​തു​ക്കെ പ​തു​ക്കെ ഞാ​ൻ സ്ഥ​ല​കാ​ല​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ഇ​തു​വ​രെ​യി​ല്ലാ​ത്ത ഒ​രു സ്വാ​സ്ഥ്യം ഉ​ള്ളി​ൽ വ​ന്നു​നി​റ​ഞ്ഞു. ര​ണ്ടു​ ക​വി​ളു​ക​ളി​ലൂ​ടെ​യും ക​ണ്ണീ​രൊ​ഴു​കി. മ​ണി​ക്കൂ​റു​ക​ളോ​ളം ആ ​പ​ക്ഷി പാ​ടി​ക്കൊ​ണ്ടി​രു​ന്നു. എ​പ്പോ​ഴാ​ണ​ത് നി​ല​ച്ച​തെ​ന്ന​റി​യി​ല്ല. അ​പാ​ര​മാ​യ ശാ​ന്ത​ത​യോ​ടെ​യാ​ണ് നേ​രം പു​ല​ർ​ന്ന​ത്. അ​ന്നു​ത​ന്നെ ഞാ​ൻ ഇ​ട​മ​ല​യി​ൽ​നി​ന്ന് പോ​ന്നു. അ​ടു​ത്ത​കൊ​ല്ല​വും അ​വ​ൾ വ​രു​മെ​ന്ന​യാ​ൾ പ​റ​ഞ്ഞു. എ​ന്റെ​യു​ള്ളി​ൽ പാ​ട്ട് നി​ന്നി​രു​ന്നി​ല്ല. യാ​ത്ര​യ​യ​ക്കു​മ്പോ​ൾ അ​യാ​ളു​ടെ ക​യ്യി​ലെ തോ​ക്കി​ലേ​ക്ക് ഞാ​ൻ പാ​ളി​നോ​ക്കി. എ​ന്റെ നോ​ട്ട​ത്തോ​ടു​ള്ള മ​റു​പ​ടി​യെ​ന്നവ​ണ്ണം അ​യാ​ൾ പ​റ​ഞ്ഞു.

‘‘എ​നി​ക്ക് വെ​ടി​യു​ണ്ട​യും സം​ഗീ​ത​വും ഇ​ഷ്ട​മാ​ണ്.’’

തി​രി​കെ​യെ​ത്തി​യ ഞാ​ൻ ചി​ത്ര​കാ​ര​നെ തേ​ടി​ച്ചെ​ന്നു. അ​യാ​ൾ വ​ര​ച്ച അ​പ്പ​ന്റെ പ​ട​വും ക​യ്യി​ലു​ണ്ടാ​യി​രു​ന്നു. പ​നി​നീ​ർ​ച്ചെ​ടി മാ​ത്ര​മു​ള്ള അ​പ്പ​ന്റെ ചി​ത്രം പൂ​ർ​ണ​മ​ല്ല എ​ന്നെ​നി​ക്കു​തോ​ന്നി. ഞാ​നെ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​തി​നു​മു​മ്പ് എ​ല്ലാം മ​ന​സ്സി​ലാ​യ​തു​പോ​ലെ അ​യാ​ൾ ചി​ത്രം വാ​ങ്ങി​ച്ചു. അ​വി​ട​വി​ടെ തു​ള​വീ​ണ വീ​ടി​ന്റെ പ​ന​മ്പു​വാ​തി​ൽ അ​യാ​ൾ ചേ​ർ​ത്ത​ട​ച്ചു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT