നാഗ്ജി ഫുട്ബാള്‍: സംഘാടകസമിതിയായി

കോഴിക്കോട്: കോര്‍പറേഷന്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി അഞ്ചു മുതല്‍ 21 വരെ നടക്കുന്ന നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ സംഘാടകസമിതി രൂപവത്കരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യരക്ഷാധികാരിയായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി എം.കെ. മുനീര്‍, മേയര്‍ വി.കെ.സി. മമ്മദ്കോയ, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, എം.എല്‍.എമാരായ എളമരം കരീം, എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, സി. കെ. നാണു, പി.ടി.എ. റഹീം, വി.എം. ഉമ്മര്‍, ഇ.കെ. വിജയന്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.കെ. ലതിക, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എ.ഡി.ജി.പി നിഥിന്‍ അഗര്‍വാള്‍, എം.പി. വീരേന്ദ്രകുമാര്‍, പി.വി. ചന്ദ്രന്‍ എന്നിവരെ രക്ഷാധികാരികളായും കെ.ഡി.എ.എഫ്.എ പ്രസിഡന്‍റ് സിദ്ദീഖ് അഹമ്മദിനെ ചെയര്‍മാനായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ടി.പി. ദാസന്‍, ഹിഫ്സുറഹ്മാന്‍, ഇ. കുട്ടിശങ്കരന്‍, സി. ഉമ്മര്‍, വി. രവീന്ദ്രന്‍, എം. മോഹനന്‍, ഒ. സുരേഷ്ബാബു, കെ. ജെ. മത്തായി (വൈസ് ചെയര്‍), പി. ഹരിദാസ് (ഓര്‍ഗനൈസിങ് സെക്ര), കെ.പി. മമ്മദ്കോയ, പി.സി. കൃഷ്ണകുമാര്‍ (ജോ. സെക്ര), സി. പ്രിയേഷ്കുമാര്‍ (ട്രഷ), എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി. അനില്‍കുമാര്‍ (എക്സ്ഒഫീഷ്യോ ഭാരവാഹികള്‍).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.