താമരശ്ശേരി: ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്ന താമരശ്ശേരി ചുരത്തില്‍ കോഴിക്കോട് കലക്ടര്‍ ഇടപെട്ട് ടൂറിസ്‌റ്റ് ബസുകള്‍ കടത്തിവിട്ടത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ വയനാട് ഭാഗത്തേക്ക് പോകാന്‍ രണ്ട് ടൂറിസ്റ്റ് ബസുകളില്‍ എത്തിയവരെ ചുരത്തില്‍ പൊലീസ് തടയുകയും പിന്നീട് ഇവരെ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ജില്ല കലക്ടറുടെ നിർദേശ പ്രകാരമാണ് ബസുകള്‍ കടത്തിവിട്ടതെന്നാണ് പൊലീസിെൻറ വിശദീകരണം. അതേസമയം, ഞായറാഴ്ച വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന വിവാഹ സംഘത്തെ തടഞ്ഞ് പൊലീസ് തിരിച്ചയക്കുകയും ചെയ്തിരുന്നു. ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.